Thursday, September 30, 2021

അപരിചിത

തൃശൂർ എഞ്ചിനീയറിംഗ് കോളേജ് വരാന്തയിൽ തെക്ക് വടക്ക് നടക്കുന്ന കാലം. പെട്ടന്ന് ഒരു ദിവസം ഒരാൾ എന്നെ വഴിയിൽ തടഞ്ഞു നിർത്തി എന്നോട് ചോദിച്ചു "പോളിനെ അറിയോ ?"

ഞാൻ പറഞ്ഞു "അറിയാം"

അതോടെ അവൾ പരുങ്ങുന്നത് ശ്രദ്ധിച്ചു. എനിക്ക് കാര്യം മനസിലായില്ല.

ഞാൻ ചോദിച്ചു "നിങ്ങൾക്ക് എങ്ങനെ പോളിനെ അറിയാം ?"

"പോൾ കോയമ്പത്തൂരിൽ നിന്നും വിളിച്ചിരുന്നു. അയാൾ ഇന്നലെ നിങ്ങളെപ്പറ്റി പറഞ്ഞു..."

ഞാൻ ഇടയിൽ കയറി പറഞ്ഞു "വെയിറ്റ് വെയിറ്റ്... നിങ്ങൾ ഏതു പോളിനെ കുറിച്ചാണ് പറയുന്നത്.? ഞാൻ ഇന്ന് പോളിന്റെ ഒപ്പമാണ് ബസിൽ പോന്നത്. മുണ്ടൂരുള്ള പോൾ. "

"നോ.. അല്ല. ഞാൻ പറഞ്ഞ ആൾ  മാറിപ്പോയി. ഇത് കോയമ്പത്തൂർ ഉള്ള പോൾ " അപരിചിത എന്നെ തിരുത്തി

ഞാൻ നിഷ്കളങ്കമായി മറുപടി  പറഞ്ഞു "അതാണ്. ഞാനും കരുതി താങ്കൾ എങ്ങനെ എന്റെ നാട്ടിലെ  പോളിനെ അറിയുമെന്ന്"

കുറച്ചു ദിവസങ്ങൾക്ക് ശേഷം ഈ അപരിചതയുമായി ഞാൻ വളരെ പരിചയത്തിലായി. അവളുടെ പേര് ചോദിച്ചു. അവർ പറഞ്ഞു "അപരിചിത." പേര് കേട്ട് ഞാൻ അത്ഭുദപ്പെട്ടു. ഒരു ചെറിയ സൗഹൃദം അങ്ങനെ തുടർന്നു. അതിനിടയിൽ കോയമ്പത്തൂർ പോളിന്റെ കാര്യം വെറുതെ പറഞ്ഞതാണെന്ന് അവൾ എന്നോട് പറഞ്ഞു.

രണ്ടു വർഷത്തിന് ശേഷം ജോലിക്ക് പോയി വരുമ്പോൾ തമ്പാനൂർ ബസ് സ്റ്റാൻഡിൽ ഒരു അപരിചിതയായ പെൺകുട്ടി ബെഞ്ചിൽ ബസ് കാത്തിരിക്കുന്നത് ഇരിക്കുന്നത് കണ്ടു. കണ്ടപ്പോൾ ഒരു ലാളിത്യം തോന്നി. പരിചയപ്പെടാൻ എന്താണ് മാർഗമെന്ന് ഞാൻ ചിന്തിച്ചുകൊണ്ടിരുന്നു. അല്പസമയത്തിനു ശേഷം അവളോട്  ഞാൻ ചോദിച്ചു "എക്സിക്യൂസ്‌ മി... നിങ്ങൾക്ക് അപരിചതയെ അറിയുമോ?"

അവൾ പെട്ടാണ് മറുപടി പറഞ്ഞത് "അറിയാം."

അവൾ അറിയാമെന്ന് പറഞ്ഞതോടെ ഞാൻ അങ്കലാപ്പിലായി. നാവിൻ തുമ്പത്ത് വന്ന വാക്കുകളിൽ ചുറ്റി തിരിച്ച് പെട്ടന്ന് ഞങ്ങൾ അപരിചതയെ കുറിച്ച് സംസാരിച്ച്  പരിചിതരായി. ഒരു വിധത്തിൽ അപരിചതയിൽ നിന്നും രക്ഷപ്പെട്ടു വിഷയത്തെ വേറെ ദിക്കിലേക്ക് വഴി തിരിച്ചു വിട്ട്  അപരിചിത എന്ന പേരുള്ള പെൺകുട്ടിയുടെ ഫയൽ അങ്ങനെ ക്ലോസ്  ചെയ്തു. പുതിയ അപരിചതയെ അങ്ങനെ പരിചിതയാക്കി.


Wednesday, September 29, 2021

മണവാട്ടി

ഞങ്ങളുടെ നാട്ടിൽ മദ്യം പല പേരിലാണ് അറിയപ്പെടുന്നത്.  മണവാട്ടിയെന്ന് പേരുള്ള പേരുള്ള മദ്യമുണ്ട്. അത് കുടിച്ചാൽ മണവാട്ടിയെ പോലെ നാണിച്ചിരിക്കും. മറ്റൊരു വിഭാഗം പാമ്പ് എന്ന പേരിലാണ്. അത് കുടിച്ചാൽ പാമ്പിനെ പോലെ റോഡിൽ ഇഴയും. മറ്റൊന്ന് ഈസ്റ്റർ ആണ്. പേരു പറഞ്ഞപ്പോൾ തന്നെ മനസ്സിലായല്ലോ.  കുടിച്ചാൽ മൂന്നാം ദിവസം മാത്രം എഴുന്നേൽക്കാൻ കഴിയുന്ന മദ്യം. വിശേഷപ്പെട്ട മറ്റൊരു മദ്യം കൂടിയുണ്ട്. അതിന്റെ പേര് യേശുക്രിസ്തു എന്നാണ്. അത് കഴിച്ചാൽ യേശുവിനെ പോലെ വളരെ ഡീസെന്റ് ആയി നടക്കും. എന്നാൽ ദുഃഖവെള്ളിയാഴ്ചയാണെങ്കിൽ 14 സ്ഥലത്ത് വീഴാതെ അയാൾ വീട്ടിലെത്തില്ല. ഇന്ന് ഞാൻ ഒരാളെ കണ്ടു. അയാൾ കഴിച്ചത് ഇതൊന്നും ആയിരിക്കില്ല. ആനയെപ്പോലെ മയങ്ങി കിടക്കുന്നു. അതുകൊണ്ട് അത് ആനമയക്കി തന്നെയാകണം. ഇന്നലെ ഒരുത്തനെ കണ്ടിരുന്നു. അവൻ നൃത്തം ചെയ്യുന്നത് കണ്ടപ്പോൾ മനസ്സിലായി കഴിച്ചത് മയിലാണെന്ന്. എല്ലാവരും ദിവാകരൻ ഒന്ന് പോകാൻ കാത്തിരിക്കുകയാണ്. അവൻ പോയാൽ ഇവർ തുടങ്ങും. ആരാണ് ദിവാകരൻ എന്ന് ചിന്തിച്ചു കഷ്ടപ്പെടേണ്ട. സൂര്യന്റെ മറ്റൊരു പേരാണല്ലോ ദിവാകരൻ. സൂര്യൻ അസ്തമിക്കുന്നതും കാത്ത് ഇരിക്കുന്ന .


അവളൊരു...

അവളൊരു ബോധമാണ്. ഭൂതമാണ്. ഭൂതകാലമാണ്. സത്യമാണ്. ഭയപ്പെടുത്തുന്ന ഓർമ്മകൾ സമ്മാനിക്കുന്നവളാണ്. പ്രേതമാണ്. ഞാൻ അവളെ കണ്ടിട്ടുണ്ട്. പലതവണ.  പാലമരത്തിൽ അല്ല.  സിനിമയിലല്ല. കഥയിൽ അല്ല. യഥാർത്ഥ ജീവിതത്തിൽ. യഥാർത്ഥ ജീവിതവും കഥ തന്നെയാണല്ലോ. കഥകൾ ആരുടെയെങ്കിലുമൊക്കെ ജീവിതവുമാണല്ലോ. അവൾ ഏവരെയും ഭയപ്പെടുത്തുന്ന പിശാചാണെന്ന് ഞാൻ പറയുമ്പോൾ നിങ്ങൾ എങ്ങനെയാണ് അതിനെ മനസ്സിലാക്കുകയെന്ന്  എനിക്കറിയില്ല. ഡ്രൈവറില്ലാതെ വാഹനങ്ങൾ ഓടുന്നു.  ഓടാതെ നിവൃത്തിയില്ല. അവൾ ആണല്ലോ എല്ലാം നിയന്ത്രിക്കുന്നത്. ഭൂതം ഒരു റിമോട്ട് കൺട്രോൾ ആണെന്ന് നിങ്ങൾക്ക് മനസ്സിലായി കാണും. എങ്കിലും അതിനെ വെല്ലുന്ന നിരവധി പുതിയ സാങ്കേതികവിദ്യകൾ വരുന്നുണ്ടല്ലോ. ഭൂതങ്ങളിൽനിന്ന് ഭാവി ഉണ്ടാക്കുന്ന പുതിയ വിദ്യകൾ നിങ്ങളുടെ ഭയം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കാം. നിങ്ങൾക്ക് മനസ്സിലായില്ല. ഭൂതം തന്നെയാണ് ഭാവി. നിങ്ങളുടെ പിന്നാലെ അവൾ ഉണ്ട്. നിങ്ങളുടെ ഭാവി. തിരിഞ്ഞു നോക്കരുത്. അത് അപകടം വിളിച്ചു വരുത്തും. നിങ്ങളുടെ ഭൂതത്തെ സുന്ദരിയാക്കൂ. ഇന്നത്തെ  ഓരോ  കാൽവെപ്പും ഭൂതമാണ്.  അവളെ സുന്ദരിയായി വരച്ചു കൊണ്ട് മുന്നോട്ടു നീങ്ങൂ. പകുതി ദൂരം സഞ്ചരിച്ചു കഴിയുമ്പോൾ ഭൂതമെന്ന സുന്ദരി,  നിങ്ങൾ വരച്ച ചിത്രങ്ങളെടുത്ത്,  നിങ്ങൾ ഉണ്ടാക്കിയെടുത്ത ശില്പങ്ങളുമായി, നിങ്ങൾക്ക് മുന്നിൽ വരും. അന്ന് അതൊരു സ്വപ്നമല്ല യാഥാർത്ഥ്യമാണെന്ന് മനസ്സിലാക്കാൻ നിങ്ങൾ കഷ്ടപ്പെടും.

മൈക്രോ കഥ - രോഗം

മൈക്രോ കഥ - രോഗം 

പ്രിയപ്പെട്ട ഡോക്ടർ,

 എനിക്ക് കുറച്ച് ദിവസമായി പുതിയ ഒരു രോഗം പിടിപ്പെട്ടിരിക്കുന്നു. കാപ്പിയെ കുറിച്ച് ചിന്തിക്കുമ്പോഴേക്കും,കാപ്പിയുടെ സുഗന്ധം ലഭിക്കുന്നു.  ഇന്നലെ കടുമാങ്ങ അച്ചാറിനെ കുറിച്ച് ചിന്തിച്ചപ്പോൾ അതിന്റെ മണവും മൂക്കിൽ ചെറു കാറ്റോടെ അടിച്ചു കയറി. ഇത് ഒരു അസൂഖമാണോ ഡോക്ടർ? കോവിഡ് കാരണം ഞാൻ അവിടെ വരുന്നില്ല. മറുപടി അയക്കുമല്ലോ. 

എന്ന് സ്നേഹപൂർവ്വം

രോഗി

മൈക്രോ കഥ കഴിഞ്ഞു


ലിയോൺസ്

ബൾബ് ശാസ്ത്രം

ഒരാൾ കാറിൽ കയറി ഡോർ അടക്കുന്ന നിമിഷത്തിൽ, ഡോർ അടയുന്ന ശബ്ദം കേൾക്കുന്ന സെക്കൻഡിൽ,  നൂറിലൊരംശം സമയത്തിൽ അവിടെ ഉണ്ടായിരുന്ന വൈദ്യുതി ബൾബ് നിലച്ചു. കാർ ഓടിക്കാൻ തുടങ്ങുന്നവൻ മനസ്സിൽ കരുതി 'ഇന്ന് യാത്രയിൽ എന്ത് തടസ്സം ആണാവോ ഉണ്ടാകുന്നത്. ചെറിയതെങ്കിലും ചെറിയൊരു തടസ്സം ഉണ്ടാകുമെന്നാണ് പ്രമാണം' കാർ യാത്ര തുടങ്ങി അരമണിക്കൂർ പിന്നിട്ടപ്പോൾ കാറിന്റെ ടയർ പഞ്ചറായി. അങ്ങനെ ബൾബ് ശാസ്ത്ര പ്രവചനം പൂർത്തിയായി. ഈ കഥ അയാൾ ഒരു യുക്തിവാദിയോട് പറഞ്ഞു. യുക്തിവാദി അയാളെ പരീക്ഷിക്കാനായി പല ദിവസങ്ങളിലും അയാൾ കാർ ഓടിക്കാൻ തുടങ്ങുമ്പോൾ  ബൾബ് കെടുത്താൻ  തുടങ്ങി. കാറുകാരന്  സൂത്രം മനസ്സിലായി. അയാളുടെ അന്ധവിശ്വാസം ഇല്ലാതാക്കാൻ യുക്തിവാദി ചെയ്യുന്ന ഏർപ്പാടാണ്. എന്നും കാർ എടുക്കുമ്പോൾ യുക്തിവാദി ലൈറ്റ് ഓഫ് ചെയ്യാൻ തുടങ്ങി. സ്വാഭാവികമായി ലൈറ്റ് കെടുന്നതും  യാന്ത്രികമായി മനപ്പൂർവ്വം ലൈറ്റ് കെടുത്തുന്നതും  തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. അതുകൊണ്ട് അത്തരം സൂചനകൾ കാറുകാരൻ കണക്കിലെടുക്കാറില്ല. പൂച്ച ശാസ്ത്രം,  പല്ലി ശാസ്ത്രം,  ബൾബ് ശാസ്ത്രം ഇങ്ങനെയുള്ള അന്ധവിശ്വാസങ്ങൾ പ്രകൃതിയിലൂടെ ശക്തിയുടെ  സൂചനയായി ലഭിക്കുന്നു എന്നാണ് അയാൾ പറയുന്നത്. ഇതൊക്കെ പ്രകൃതി കൊടുക്കുന്ന സൂചനകൾ ആണത്രേ. ഇതും പോരാതെ ഒരു കാക്ക ശാസ്ത്രവുമുണ്ട്. വിശ്വസിച്ചാലും ഇല്ലെങ്കിലും !


പൂച്ച ശാസ്ത്രം

വളവിൽ തിരിവ്.  തിരിവിൽ വളവ്. ഇടവഴിയിലൂടെ അയാളുടെ കാർ മുന്നോട്ടു പോയികൊണ്ടിരുന്നു.  പെട്ടെന്ന്  എവിടെ നിന്നോ ഒരു ബൈക്ക് കാറിന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നു. കാറിൽ ബൈക്ക് ഇടിച്ചു ബൈക്ക്കാരൻ ഉയരത്തിൽ പൊങ്ങി കാറിന്റെ ബോണറ്റിൽ വീഴുന്നു. കാറ് വളരെ പതുക്കെയാണ് പോയിരുന്നത്.  അതുകൊണ്ട് അപകടം അത്ര വലുതായി ഒന്നും സംഭിച്ചില്ല. അധികം അപകടം പറ്റാത്ത രീതിയിലാണ് ബൈക്കുകാരൻ താഴെ വീണത്. സ്വർണ്ണപ്പണിക്കാരനായിരുന്ന ബൈക്ക് കാരൻ വേഗം എഴുന്നേറ്റ് തന്റെ അരയിൽ ഉള്ള സ്വർണം അവിടെയുണ്ടെന്നാണ്  ആദ്യം ശ്രദ്ധിച്ചത്.  ജീവൻ രക്ഷപ്പെട്ട സന്തോഷത്തിലും സ്വർണ്ണം നഷ്ടപ്പെട്ടില്ലെന്ന സന്തോഷത്തിലും അയാൾ കാറോടിച്ച വ്യക്തിയോട് പറഞ്ഞു, ബൈക്ക് എടുത്ത് പുറത്തിറങ്ങിയപ്പോൾതന്നെ ഒരു പൂച്ച തന്റെ മുന്നിൽ ചാടി. അപ്പോൾ മനസ് പറഞ്ഞു  'എന്തെങ്കിലും തടസ്സം വഴിയിൽ ഉണ്ടാകുമെന്ന് ഭാഗ്യം ചെറിയ പരിക്ക് സംഭവിച്ചുള്ളൂ'. കാറുകാരൻ മനസ്സിൽ ആലോചിച്ചു. പൂച്ച ചാടിയത് അയാളുടെ ബൈക്കിന്റെ  മുന്നിൽ. അയാൾ ബൈക്കുമായി ചാടിയത് തന്റെ കാറിന്റെ മുന്നിൽ. 'വല്ലവന്റെയും മുന്നിൽ പൂച്ച ചാടിയതിനും ദോഷം തനിക്കാണോ? ' 


കാറുകാരൻ ആത്മാഗതം ചെയ്തു. ഇത് കേട്ട കാറുകാരന്റെ സുഹൃത്ത് എരിതീയിൽ എണ്ണയൊഴിച്ചു. 'അവന്റെ മുന്നിൽ ചാടിയത് വെളുത്ത പൂച്ചയായിരിക്കും, പൂച്ചയുടെ നിറത്തിന് അനുസരിച്ചു പ്രശ്‌നങ്ങളുടെ രൂക്ഷത കൂടാനും കുറയാനും സാധ്യത ഉണ്ടെന്നാണ് പ്രമാണം ' 


കൊറോണ മാസ്ക്

കൊറോണ വരാത്തവർ  കുറവാണ്. ഒന്നിലധികം തവണ വരാൻ സാധ്യതയുണ്ട്ത്രേ. നീ സൂക്ഷിക്കണം. ഇപ്പോൾ തന്നെ ഒന്നര വർഷത്തിനുള്ളിൽ നാലു തവണ കൊറോണ വന്നവരുണ്ട്.  അവർ മരിച്ചിട്ടില്ല. മരിക്കുകയുമില്ല. കുറച്ചു കാലം കിടന്നു വലയും. പക്ഷേ പ്രശ്നം മരുന്നില്ലെന്നുള്ളതാണ്. കൊറോണ  എന്നത് ഒരു രോഗമല്ല. മോഹമാണ്. മോഹത്തിന് എവിടെയാണ് മരുന്ന്. റഷ്യയിലുണ്ട്  അമേരിക്കയിലുണ്ട്  ജർമനിയിലുണ്ട്  എന്നൊക്കെ പറയാം. ആരോ പറഞ്ഞപോലെ കുട്ടികളെ പറഞ്ഞു പറ്റിക്കുന്ന പരിപാടിയാണിത്. നാളെ ആകട്ടെ നാളെ ആകട്ടെ എന്ന് പറഞ്ഞു,  കൊറോണക്ക് ആരും മരുന്ന് കണ്ടുപിടിക്കാൻ പോകുന്നില്ല. മോഹത്തിന് മോഹ വിലയാണ്. കൊറോണയുടെ മരുന്നു അതുപോലെയാണ്. പ്രായമായ പലർക്കും കൊറോണ  വന്നതിനുശേഷം പ്രായം കുറഞ്ഞതായി ഞാൻ വായിച്ചു കേട്ടു. മരിച്ച പലർക്കും കൊറോണ ഉണ്ടായിരുന്നില്ലെന്നും ഞാൻ അറിഞ്ഞു. കൊറോണ സുഖമാണോ അസൂഖമാണോ എന്നത് പോലും തിരിച്ചറിയാൻ കഴിയാത്ത വിധം മുഖമൂടിയണിഞ്ഞിരിക്കുന്നു. ചിലർ വെള്ള മാസ്ക്, ചിലർ കറുപ്പ്, നീല, ചാര നിറം,  പിന്നെ പച്ച.  നീ പിന്നെ എല്ലാ മാസ്ക്കും ധരിക്കുന്നവളാണെന്ന് എനിക്കറിയാം. അത് താഴെ വീഴാതെ സൂക്ഷിക്കണം. 


കാക്ക ശാസ്ത്രം

 ഒരുദിവസം കാലത്ത് അയാൾ നടക്കാനിറങ്ങിയപ്പോൾ നിരവധി കാക്കകൾ മൈതാനത്ത് ബഹളം വയ്ക്കുന്നത് ശ്രദ്ധിച്ചു. കൂടെ നടക്കുന്ന ഒരുവനോട് അയാൾ പറഞ്ഞു. അതിൽ ഒരു കാക്കയെ  ശ്രദ്ധിച്ചുനോക്കൂ. 'എന്തോ ഒരു പ്രത്യേകത ഇല്ലേ?  

മറ്റേയാൾ പറഞ്ഞു,  "എന്ത് പ്രത്യേകത?  ഒരു പ്രത്യേകതയുമില്ല. എല്ലാ കാക്കകളും  കറുത്തിട്ട് തന്നെ. "  

"നോക്കൂ സൂക്ഷിച്ചു നോക്കൂ. ആ കാക്കയുടെ തലയിലേക്ക് നോക്കൂ." അയാൾ പറഞ്ഞു കൊണ്ടിരുന്നു. 

"അത് മരിച്ചുപോയ ഒരു മനുഷ്യന്റെ ആത്മാവാണ്. നമ്മൾ രണ്ടുപേരിൽ  ഒരാളോട് മാപ്പ് ചോദിക്കാനാണ് ആ കാക്ക അവിടെയിരുന്ന് കരയുന്നത്. നമ്മൾ രണ്ടുപേരിൽ ഒരാളോട് ആ കാക്ക പണ്ട് എന്തോ തെറ്റ് ചെയ്തിട്ടുണ്ട്. കാക്ക അല്ല,  കാക്കയുടെ ഉള്ളിലുള്ള മനുഷ്യന്റെ  ആത്മാവ്. കാക്കയുടെ കണ്ണിൽ നിന്നും വെള്ളം വരുന്നത് കണ്ടോ? ഒന്ന് കൈ ഉയർത്തി കാണിച്ചാൽ അവയുടെ വിഷമം തീരും.  " 

 മറ്റെയാൾ പറഞ്ഞു   "സാറിന് വട്ടാണ്."

"തനിക്ക് ആ കാക്കയുടെ കരച്ചിൽ കാണാൻ കഴിയുന്നില്ല. അത് എന്റെ കുഴപ്പമല്ല. ഇത് കാക്ക ശാസ്ത്രമാണ്. എന്നും നോക്കിയാൽ കാണാൻ കഴിയില്ല. കൊല്ലത്തിൽ ഒന്നോ രണ്ടോ തവണയൊക്കെ  ഇങ്ങനെ സംഭവിക്കാൻ സാധ്യതയുണ്ട്. "

 കേട്ടയാൾ രൂക്ഷമായി ദേഷ്യത്തോടെ അയാളെ ഒന്ന് നോക്കി. ഇതൊന്നും വിശ്വസിക്കുന്നില്ലെന്ന രീതിയിൽ അയാൾ പറഞ്ഞു

 "അപ്പ ശരി."  പക്ഷേ, കുറച്ചു സമയത്തെ നടത്തതിന് ശേഷം,  കേട്ടയാൾ അറിയാതെ   കാക്കയെ നോക്കി കൈ ഉയർത്തി കാണിച്ചു. 

 "വിശ്വാസമില്ലെങ്കിൽ എന്തിനാ കൈ ഉയർത്തി കാണിച്ചത്? " പറഞ്ഞയാൾ ചോദിച്ചു. 

 "വിശ്വാസമൊന്നും ഉണ്ടായിട്ടല്ല. ഇതൊരു മനസ്സിലെ പ്രശ്നമായി തീരാതിരിക്കാൻ വേണ്ടിയാണ്."

 കാക്ക കഥ പറഞ്ഞയാൾ ചിരി തുടങ്ങി. 

കറുത്ത പൂച്ച

കാലത്ത് നടക്കാനിറങ്ങിയപ്പോൾ ഒരു ഭീമാകാരനായ കറുത്ത പൂച്ച ഫ്ലാറ്റിന്റെ ഒരു വശത്തുകൂടി അതി വേഗത്തിൽ ഓടുന്നത് ഞാൻ ശ്രദ്ധിച്ചു. അവന്റെ അസാധാരണമായ വേഗത്തിലുള്ള ഓട്ടം എന്റെ ശ്രദ്ധയെ ക്ഷണിച്ചു എന്നതാണ് സത്യം. കെട്ടിടത്തിനു ചുറ്റും  ഒരു വശം നടന്നപ്പോൾ അവിടെയും അവനെ ഞാൻ കണ്ടു. അവന്റെ കണ്ണുകളിലേക്ക് ഞാൻ സൂക്ഷ്മമായി നോക്കി. എന്റെ നോട്ടം അവനിൽ ഭയം ജനിപ്പിച്ചു. അവൻ വേഗം കാലുകൾ പിന്നോട്ട് വച്ച് പിന്നോട്ടുവച്ച് പിൻമാറിക്കൊണ്ടിരുന്നു. അല്പസമയത്തിനുള്ളിൽ പിന്തിരിഞ്ഞോടി.  കറുത്ത പൂച്ചകളെ പലപ്പോഴും കാണാറുണ്ടെങ്കിലും ആ പൂച്ചയെ കണ്ടപ്പോൾ എനിക്ക് എന്തോ പന്തികേട് തോന്നി. ആരുടെയോ മരണവാർത്ത അവിടെ നിന്ന് വരാൻ ഉണ്ടെന്ന് എന്റെ മനസ്സ് പറഞ്ഞു.  ഊർജ്ജം പുതിയതായി ഉണ്ടാക്കാനോ,  ഉള്ളത് നശിപ്പിക്കാനോ കഴിയില്ലെന്ന് ഐനസ്റ്റീൻ പറഞ്ഞില്ലേ.  അതായിരിക്കാം നടന്നുകൊണ്ടിരിക്കുന്നത്. ഏകദേശം നാല് മണിക്കൂർ കഴിഞ്ഞപ്പോൾ എനിക്ക് വാട്ട്സ്ആപ്പ് മെസ്സേജ് വന്നു. ഗ്രൗണ്ട് ഫ്ലോറിൽ ഒരു വ്യക്തി മരിച്ചിരിക്കുന്നു. ചിലപ്പോൾ  മരിച്ചു എന്ന് പറയാൻ കഴിയില്ലായിരിക്കാം,  അയാളുടെ എനർജി നഷ്ടപ്പെട്ടു. മറ്റൊന്നിലേക്ക് പാലായനം ചെയ്തിരിക്കുന്നു. വിശ്വസിച്ചാലും ഇല്ലെങ്കിലും. യഥാർത്ഥത്തിൽ ഇത് സത്യം തന്നെയാണോ?  അതോ കഥകൾ വായിച്ച് ഞാൻ മെനഞ്ഞെടുക്കുന്ന ഭാവന മാത്രമാണോ?


അത് വേണ്ട്ര

ജോൺ : "പുതിയതായി ഒമ്പതാം ക്ലാസ്സിൽ വന്ന അനിത...

എടാ അവള് നിന്റെ പെങ്ങൾ ആണെന്ന് കേട്ടു. "

പോൾ : "ഡാ ഫസ്റ്റ് കസിനാണ്...."

ജോൺ : "ഞാൻ അവളെ കല്യാണം കഴിക്കുന്നതിൽ നിനക്ക് വല്ല വിരോധം ണ്ടാ?, സത്യം പറയണം..."

പോൾ : " എന്താറാ  ഇത്.. അവള് ചെറിയ കുട്ടിയല്ലേടാ? "

ജോൺ : " ഇപ്പൊ വേണമെന്നല്ല പിന്നെ കല്യാണം കാര്യം പിന്നെ ആങ്ങളോയോടല്ലാതെ, ഞാൻ ആരോടാ പറയുന്നേ? "

പോൾ : " ഡാ.. ഡാ.. ഡാ.. വേണ്ട്ര  വേണ്ട്ര വിട് "

ജോൺ : " ഞാൻ നല്ല കാര്യമല്ലേ പറഞ്ഞത്? നേരിട്ട് പറയണത്

തെറ്റാണോ? "

പോൾ : " ഡാ.. ഡാ ഡാ.. വേണ്ടറാ .. വേണ്ട.. വിട്.. വിട്

അതേയ് പ്രായാവുമ്പോൾ.. കാരണവന്മാർ ആലോചിക്കും

അവരായിട്ട് വീട്ടിൽ വന്ന് സംസാരിക്കാം.ഇപ്പൊ.. നീ വിഷയം വിട്

ഡാ.. വേണ്ട്ര.. വേണ്ട്ര " 

നാൻസി

പരിപാടികൾ  അവതരിപ്പിച്ച്  പുറത്തിറങ്ങിയപ്പോൾ ആൺകുട്ടി

ബാക്ക് സ്റ്റേജിൽ നിന്നിരുന്ന  കുറച്ച് ഉയരം കൂടിയ പെൺകുട്ടിയോട്

സഹൃദം കൂടാൻ അവളുടെ പേര് ചോദിച്ചു.

"എന്റെ പേര് ബിജു."

"ഇയാളുടെ.?"

നാൻസി പറഞ്ഞു, "എന്റെ പേര് രമ."

"വീട് ഇവിടെ അടുത്തന്യ?" ബിജു തുടർ ചോദ്യം എറിഞ്ഞു. 

"അല്ല കുന്നംകുളം."

…….

കുറച്ചു കാലങ്ങൾക്ക് ശേഷം മറ്റൊരു സ്റ്റേജിൽ ഇതേ കുട്ടിയെ  ബിജു

വീണ്ടും കണ്ടു. പരിചയം പുതുക്കാൻ ബിജു ശ്രമിച്ചു.

"പേര്, ഞാൻ മറന്നു. എന്റെ പേര്  ബിജു, മുമ്പോരിക്കൽ

സംസാരിച്ചത് ഓർക്കുന്നു."

നാൻസി ഓർമ്മ വന്നുവെന്ന രീതിയിൽ പുഞ്ചിരിച്ചു.

"എന്റെ പേര്  റീന."

"വീട്?" ബിജു സംശയത്തോടെ വീണ്ടും ചോദിച്ചു.

"തൃശൂർ ടൗണിൽ. " നാൻസിക്ക് ഉത്തരം വളരെ പെട്ടന്ന് നാവിൽ വന്നു.

പേര് മാറ്റി പറഞ്ഞതിൽ ക്ഷമ നശിച്ച്,ബിജു ചോദിച്ചു "ഇയാളുടെ പേര് രമ

എന്നാണോ  അതോ റീന എന്നാണോ… അന്ന് ഇയാൾ പറഞ്ഞത്...

സത്യം പറഞ്ഞെന്ന് കരുതി, ഞാൻ നിങ്ങളെ തിന്നാൻ പോകുന്നില്ല..."

നാൻസി "സോറി സോറി… ചേട്ടാ...ചിലെ ബോയ്സ്… യൂ നോ, എന്റെ പേര് 

ജിൻസി ജോസ്. വീട് ചൂണ്ടൽ എന്ന സ്ഥലത്താണ്."

കുറച്ച് സമയം കഴിഞ്ഞപ്പോൾ അവൾ ചേർപ്പ് ബസിൽ കയറിപ്പോകുന്നത്

ബിജു നോക്കി നിന്നു. 

എന്തൊരു ഉടായിപ്പ് അയാൾ ചിന്തിച്ചു.....പിന്നെ മാറ്റി പറഞ്ഞു 

"അല്ല ഞാനും മോശമല്ല."


എന്റെ ഇരട്ടക്ക്

ഞാൻ ഓരോ നിമിഷവും ചിന്തിക്കുന്നത് അഞ്ചോ പത്തോ മിനിട്ട് മുമ്പ് നീ ചിന്തിക്കുന്നു. നിനക്ക് അല്ലാതെ മറ്റൊരാൾക്കും അതിന് കഴിയില്ല. അതുകൊണ്ടുതന്നെ നിന്റെ വില വളരെയധികം കൂടുതലാണ്. ഈ ഭൂമിയിൽ അത്തരം ഒരു കഴിവ് മറ്റൊരാൾക്കും ഇല്ല. അത് നീ സ്വയം നശിപ്പിക്കരുത്. പിന്നെയും മറ്റൊരാൾക്ക് അത്തരം ഒരു കഴിവ് ലഭിക്കുമായിരുന്നു. പക്ഷേ അവൾ അത് നഷ്ടപ്പെടുത്തി. ബുദ്ധിശൂന്യത കാണിച്ചതല്ല. നിന്നിലെ ക്രിമിനൽ ബുദ്ധികളെ പോലും ഞാൻ ബഹുമാനിക്കുന്നു. അത് നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കും എന്ന് എനിക്ക് ഉറപ്പുള്ളത് കൊണ്ടാണ് ആ ബഹുമാനം നിനക്ക് പ്രത്യേകമായി തരുന്നത്. എങ്കിലും നിന്റെ ഭ്രാന്ത് അധികമാകുന്നു. കുറ്റം പറയാൻ സാധിക്കില്ലല്ലോ. എന്റെയും ഭ്രാന്ത് അനുനിമിഷം വളർന്നുകൊണ്ടിരിക്കുകയാണ്ല്ലോ. എന്ത് ചെയ്യാം. ആരോ പറഞ്ഞ പോലെ പിന്നിൽ തീ പിടിച്ചിരിക്കുകയാണ്. ഓടിക്കൊണ്ടിരിക്ക്കാനെ കഴിയുകയുള്ളൂ. ഓട്ടം നെട്ടോട്ടം ആണെന്ന് പറയുന്നില്ല. എങ്കിലും ഓട്ടം നിർത്താൻ കഴിയുകയില്ല ചെറിയ ഒരു മാരത്തോൺ. അവസാനിക്കാത്ത മാരത്തോൺ. എന്റെ ഇരട്ടക്ക് സ്നേഹപൂർവ്വം….

ആ തീയിൽ അവൾ ചാരമാകുന്നു

 കിടക്കുന്നത് ആരുടെ കൂടെയാണ് എന്നുള്ളത് വലിയ ഒരു വിഷയം തന്നെയാണ്‌.  കാരണം ആ മണമാണല്ലോ  എന്നും നാം അനുഭവിക്കേണ്ടത്. എത്ര കാലം കൂടെ കിടക്കുന്നു,  എത്ര സുഗന്ധം വേണം,  അത് എങ്ങനെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നു എന്നത് ആരുടെ കൂടെ കിടക്കുന്നു എന്നത് ആസ്പദമാക്കിയാണ്. കൂടുതൽ ആൾക്കാരുടെ കൂടെ കിടന്നാൽ കൂടുതൽ മണങ്ങൾ  ഉണ്ടാകും. മണങ്ങൾ മാത്രമല്ല പുതിയ മാനങ്ങളും. കൂടുതൽ മണമാണോ ഒരു മണം  തന്നെയാണോ  കൂടുതൽ വേണ്ടത് എന്നത് നമ്മുടെ തീരുമാനം ആണല്ലോ. ഞാൻ പുരുഷനാണോ സ്ത്രീയാണോ എന്ന് നിങ്ങൾ ചിന്തിക്കേണ്ട,  പുരുഷനോ സ്ത്രീയോ  ആകാം. കിടക്ക മാത്രമല്ല സ്ഥലവും സൂക്ഷിക്കണം. ഇനി അവളുടെ കാര്യങ്ങൾ പറയാം. അവളുടെ കിടക്ക കാറ്റു മറയുള്ള സ്ഥലത്തല്ല. കാറ്റാടി മരങ്ങൾക്ക് നടുവിലാണ്. അവളുടെയും അവന്റെയും പ്രണയതീയിൻ നടുവിൽ,  ആ തീയിൽ അവൾ  ചാരമാകുന്നു. ചാരമാകാൻ അവൾ  ആഗ്രഹിക്കുന്നു. ഏത് നിറവും അവൾക്ക് ചേരും. രണ്ട് പേർക്കിടയിൽ ഒരു വയസുള്ള കുട്ടിയുടെ കുസൃതിയിൽ അവൾ കിടന്നു. ആ തീയിൽ അലിഞ്ഞു ചേർന്ന്… ഇടയിൽ അവർ ഉണ്ടാക്കിയ പ്രേമകാറ്റിൽ, കാറ്റാടി യന്ത്രമായി അവൾ ഉലഞാടി. അതിൽ നിന്ന് ഉയർന്ന ഊർജ്ജത്തിൽ അവർ വീണ്ടും പ്രണയബദ്ധരായി.

കൈസർ പട്ടി

കൈസർ പട്ടി  കൂട്ടിൽ കിടന്ന്  തന്റെ ശ്രദ്ധ ആകർഷിക്കുന്നുണ്ട്. കുറച്ചുനേരം കഴിഞ്ഞപ്പോൾ സ്നേഹത്തോടെ വാലാട്ടി തുടങ്ങി. പിന്നെയും കുറച്ചുസമയം കൂടി കഴിഞ്ഞപ്പോൾ സന്തോഷത്തോടെ കൈസർ കൂട്ടിനുള്ളിൽ വട്ടം തിരിഞ്ഞു. അത് കഴിഞ്ഞ് കൈസർ തന്നെ വീണ്ടും നോക്കി. എനിക്ക് കേൾക്കാം കൈസർ പറയുന്നത്. 'എന്റെ അടുത്തേക്ക് വരൂ,  എന്നോട് സംസാരിക്കൂ. എന്നെ തലോടൂ.'  പട്ടിയുടെ നിശബ്ദ ഭാഷ തനിക്ക് മനസ്സിലാകുന്നു. അല്പം സമയം കഴിഞ്ഞപ്പോൾ പട്ടി മോങ്ങി തുടങ്ങുന്നു. അതിന്റെ അർത്ഥവും തനിക്ക് മനസ്സിലായി. കുറേനേരം ഒന്നും ചെയ്യാതെ ഞാൻ അവനെ നോക്കി നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവൻ തളർന്നിരുന്നു. ഇടയ്ക്ക് ശബ്ദമുണ്ടാക്കി കൊണ്ടിരുന്നു. അവനറിയാം എന്തെങ്കിലും ലഭിക്കാതിരിക്കില്ലെന്ന്. ഞാൻ ജീവിതകാലം മുഴുവൻ ചെയ്തുകൊണ്ടിരിക്കുന്നത്, അവൻ രണ്ട് മിനിറ്റുകൊണ്ട് തന്റെ  മുന്നിൽ പ്രദർശിപ്പിച്ചില്ലേ? കൂട്ടിനുള്ളിൽ കിടന്ന അവന്റെ കണ്ണിലെ സ്നേഹം കണ്ടു,  ദൈന്യത കണ്ടു,  അവന്റെ പ്രതീക്ഷകൾ കണ്ടു,  അഴികൾക്കുള്ളിലൂടെ ശൂന്യതയും അനുഭവിച്ചു. അവൻ തന്നെയാണ് ഞാൻ.  അവൻ തന്നെയാണ് അകപ്പൊരുൾ, എന്റെ പ്രിയ കൈസർ.

2001 - Bangalore - CID From Kerala

കണ്ണനെ അന്വേഷിച്ച് ഒരാൾ പുറത്ത് കാത്ത് നിൽക്കുന്നു.

റിസപ്ഷൻ അയാളെ അറിയിച്ചു.

ഹേയ് ബിജു എടാ നീ യെങ്ങനെ ഇവിടെ?

അഡ്രസ് അറിയില്ലെങ്കിലും ജോലി ഇവിടെയാണെന്ന് അറിയാൻ

ബുദ്ധിമുട്ടില്ലാലോ, ബിജുവിന്റെ മറുപടി. 

എടാ എത്തീട്ട് രണ്ട് മാസല്ലേ ആയുള്ളൂ.. പതുക്കെ അറിയിക്കാമെന്ന്

കരുതി 

വേണ്ട വേണ്ട….ഒന്ന് ഫോൺ ചെയ്യാൻ അത്ര ബുദ്ധിമുട്ടുണ്ടോ.

നിനക്കിവിടെ ചുറ്റിക്കളിയായപ്പോ എന്നെ മറന്നു.. ബിജു പരിഭവം പറഞ്ഞു. 

ദൈവമേ… വാർത്ത അങ്ങനെയായോ…!!

കണ്ണാ,താമസിക്കണ സ്ഥലം പറയ് ഞാൻ അവിടെ വരാം…

എടാ അത് മെൻസ് ഹോസ്റ്റൽ ആണ്… നീ വിചാരിക്കുന്നപ്പോലെയല്ല.

മെൻസ്ഹോസ്റ്റൽ ആണെങ്കിൽ അഡ്രസ് പറഞ്ഞാൽ ന്താ കുഴപ്പം?

കണ്ണാ ഞാൻ അവളെയൊന്ന് കാണട്ടെ…

അവളോ.. എത് അവൾ? നീ പാപ്പരാസിപ്പോലെ ആകാതെ തിരിച്ചു പൊ…

രാത്രി വണ്ടിയിൽ വീട്ടാൽ,നാളെ കാലത്ത് നാട്ടിൽ തിരിച്ചെത്തും…

ഞാൻ പൊയ്ക്കോളാം..കണ്ണാ, ലവളെ ഞാൻ ഒന്ന് കാണട്ടെ…

എടാ നീ വിചാരിക്കണപ്പോലെയല്ല… ഗർഭം ഉണ്ടായിട്ടില്ല… ണ്ടായ അറിയിക്കാം

 ഇവിടെ ഇടവേളയിൽ ഒരു നാടക സമിതിയിൽ ചേർന്ന്…

പ്രേമം എന്നൊരു നാടകം അഭിനയിച്ചു… കുറേ നടികളും കുറേ

നടന്മാരും ഉണ്ടായിരുന്നു… ടോസ് ഇട്ട് രണ്ട് പേരെ തിരഞ്ഞെടുത്തു….

അത്രേയുള്ളൂ.. വെറും ഗോസിപ്പ്… അത് നാടകമായിരുന്നു…

ഹ്മം കണ്ണാ കണ്ണുകൾ കള്ളം പറയില്ല…

ഇതിൽ കൂടുതൽ സത്യം ഇല്ല.

കണ്ണാ, നാടക ട്രൂപ് ആണെങ്കിൽ ഞാൻ കണ്ടാൽ ന്താ കുഴപ്പം?

നീ ഇത് അറിയാൻ വേണ്ടിയാണോ 8 മണിക്കൂർ യാത്ര ചെയ്തു

ഇത്ര കഷ്ടപ്പെട്ട് ഇവിടെവരെ വന്നത്?

കണ്ണാ.. എനിക്ക് ഒരാളെ കാണാൻ ഇവിടെവരെ...കൂട്ടത്തിൽ നിന്നെയുമൊന്ന്….

ഹ്മം…ഉവ്വ ഉവ്വ...എന്തൊരു ഉത്സാഹം!!!

കണ്ണാ, ഞാൻ പോണു… സഹായം വേണേ പറയ് 

നന്ദി ബിജുക്കുട്ടാ നന്ദി 


നീ ബീറ് കുടിക്കുമോ ?

 വിവാഹത്തിന് മുമ്പ് ഭാര്യയുടെ അമ്മായി, ഞാൻ ബിയർ കഴിക്കുമോ എന്ന് ചോദിച്ചു. ഇല്ല എന്ന് എന്റെ മറുപടി കേട്ടപ്പോൾ അവർക്ക് വളരെയധികം സന്തോഷമായി.


 പക്ഷേ വിവാഹത്തിനുശേഷം, ഞാൻ കുടിക്കുന്നത് കണ്ടപ്പോൾ അവളുടെ അമ്മായി നെറ്റിചുളിച്ചു.


" അപ്പൊ നീ കുടിക്കില്ല എന്ന് പറഞ്ഞിട്ട്? "


ഞാൻ പറഞ്ഞു.


"അമ്മായി ബീർ കുടിക്കുമോയെന്നാണ് എന്നോട് ചോദിച്ചത്. ഇത് ബ്രാണ്ടിയാണ്. ബീർ ഞാൻ കുടിക്കില്ല. എനിക്കിഷ്ടമില്ല. "


കഥ കഴിഞ്ഞു.

ലിയോൺസ്


ഇൻഡിക്ക ഡിസൈൻ

2001 - October അപർണ പറഞ്ഞു "എനിക്ക് എന്റെ വീട്ടിലെ കാർ ഇഷ്ടമല്ല." ഞാൻ: "അതെന്ത് പറ്റി.." "പപ്പാ മടിയനാണ്....ഒരു...