ആദ്യരാത്രി മലയാള സിനിമപോലെ സങ്കീർണമായിരുന്നില്ല.
ജനാലയിൽ കാത്ത് നിൽക്കുന്ന ക്ളീഷേ സീനുകൾ ഉണ്ടായിരുന്നില്ല. രണ്ടു പേരും ക്ഷീണിതരായിരുന്നു.
അതുകൊണ്ട് തന്നെ അതിവേഗം ഉറങ്ങുകയെന്ന ചിന്തയിൽ വേഗം മുറിയിൽ എത്തി. പക്ഷെ രണ്ടു പേരും
യുവസന്യാസിമാർ. രാത്രിയിൽ ഒരു മുറിയിൽ പെട്ടാൽ ഉറങ്ങാൻ എളുപ്പമല്ലല്ലോ. മുല്ലപ്പൂവിന്റെ
മണമുണ്ട് മുറിയിൽ. ലോനയ്ക്ക് ഇഷ്ടമില്ലാത്ത മണം. ലൈറ്റ് കെടുത്തി. പിന്നെ തോന്നി അബദ്ധമായെന്ന്.
ഇരുട്ടത്ത് രണ്ടു പേരും രണ്ടു പേരെ തിരയുന്നതിനിടയിൽ ലോന പലതവണ കിടക്കയിൽ നിന്നും വഴുതി
പിന്നിലേക്ക് വീണു. കുഴപ്പം പുതിയ കിടക്ക വിരിയുടെയാണ്. സിൽക്ക് പോലെയുള്ള കിടക്ക വിരി. മുന്നിലേക്ക് ആയുമ്പോൾ
പിന്നിലേക്ക് തെന്നുന്നു. സിൽക്ക് കിടക്ക വിരി സമ്മാനം തന്നവനെ തെറി വിളിക്കാൻ തോന്നി.
സമ്മാനം തന്നവനെ തെറിവിളിക്കാൻ തോന്നുന്ന സന്ദർഭം തന്നെയാണല്ലോ. അതിനിടയിൽ ചെറിയ ഉറുമ്പ്
കടിക്കുന്നു. ജീവിതത്തിൽ ആ ദിവസം വരെയും ആ സ്ഥലത്ത് ഉറുമ്പ് കടിച്ചിട്ടില്ല. പൂവിൽ
നിന്നോ എവിടെ നിന്നോ വന്ന ഒരേ ഒരു ഉറുമ്പ്. എടുക്കാൻ ശ്രമിച്ചിട്ടും നടക്കുന്നില്ല.
നല്ല വേദന. ഇടത്തെ പന്തിലോ വലത്തേ പന്തിലോ അവൻ ആഞ്ഞു കടിക്കുന്നത്. ചെറുപ്പത്തിൽ ആയിരകണക്കിന്
ഉറുമ്പുകളെ തടഞ്ഞു കളിച്ചതിനുള്ള ശിക്ഷ. അവൾ
എന്താ കുഴപ്പമെന്ന് ചോദിക്കുന്നുണ്ട്. നാണക്കേട് കാരണം ഒന്നും പറഞ്ഞില്ല. കഷ്ടപ്പെട്ട്
ആ ഉറുമ്പിനെ എടുത്ത് പുറത്തിട്ടു. അതിനു മുമ്പോ അതിനു ശേഷമോ ഉറുമ്പ് ആ നിർണായക സ്ഥലത്ത് കയറിയിട്ടില്ല. അതിനെയായിരിക്കും സ്വർഗ്ഗത്തിലെ കട്ടുറുമ്പെന്നു
പറയുന്നത്.
ചിന്ത പിന്നെയും കാട് കയറി. ചെറുപ്പത്തിൽ
വീട്ടിലെ ചില പണിക്കാർ വീടിന്റെ പിന്നിലെ ചായ്പ്പിൽ ചില തമാശകൾ നടത്തുന്നതിനിടയിൽ കയറി
ചെന്നപ്പോൾ പ്രശ്നം ഒഴിവാവാൻ ചുമച്ചു ശബ്ദം ഉണ്ടാക്കിയതും ലോന ഓർമ്മിച്ചു. തന്റെ ചുമയുടെ ശബ്ദം കേട്ട് പണിക്കാർ
അവരുടെ സ്നേഹ പ്രകടങ്ങൾ അവസാനിപ്പിച്ചു പിരിഞ്ഞു പോകേണ്ടി വന്നു. ചിലപ്പോൾ അവരുടെ ശാപമായിരിക്കും
ഈ ചെറിയ ഉറുമ്പായി അസമയത്ത് അസ്ഥാനത്ത് വന്നിരിക്കുന്നത്.
എന്തായാലും മേമയുടെ ഉപദേശം ആനി പിന്തുടർന്നില്ല.
ആദ്യ രാത്രി ധരിക്കാൻ നല്ലത് നീളമുള്ള നൈറ്റിയാണെന്ന് ഓർമ്മിപ്പിച്ചതല്ലേ. ചില കാര്യങ്ങളിൽ
മുതിർന്നവർ പറയുന്നത് കേൾക്കുന്നതാണ് നല്ലത്. എന്നാൽ ആനി കുറച്ചു കടന്നു ചിന്തിച്ചു
കാണും, സ്വർഗ്ഗത്തിലെ കട്ടുറുമ്പുകൾ തെറ്റായ സ്ഥലങ്ങളിൽ അതിവേഗത്തിൽ വരാതിരിക്കാൻ രാത്രി ചുരിദാർ തന്നെയാണ് ഭേദമെന്നു
കരുതി കാണണം.
അവളുടെ ആന്റി സൂത്ര ശാലിയായിരുന്നു. ഷോപ്പിംഗിനിടയിൽ
ബിയർ കഴിക്കുമോ എന്ന ചോദ്യം ലോനയ്ക്ക് നേരെ എറിഞ്ഞു. ഉദ്ദേശം വ്യക്തമാണ്, ഇതിനു മറുപടിയായി
ചെറുതായി ബിയർ കഴിക്കുമെന്ന് ഉത്തരം പറയുമ്പോൾ അടുത്ത വലിയ പാപങ്ങളായ ബ്രാണ്ടി, വിസ്കി,
ബീഡി, സിഗരറ്റ് തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കാം. ലോന കുറച്ചുകൂടി സൂത്രശാലയായിരുന്നത്
കൊണ്ട് "ബീറോ ഞാനോ .." എന്ന ശബ്ദം കൂടിയുള്ള ആത്മവിശ്വാസമുള്ള ഉത്തരം പറഞ്ഞു.
അതോടെ മറ്റു ചോദ്യങ്ങൾ ഇല്ലാതായി. ബിയർ പോലും കഴിക്കാത്ത ചെക്കൻ. ദിവസങ്ങൾ കഴിഞ്ഞപ്പോൾ
ആനി ചോദിച്ചു, "മദ്യപിക്കില്ലെന്ന് പറഞ്ഞിട്ട് എന്താണ് ഈ കഴിക്കുന്നത്.."
ലോന പറഞ്ഞു "ബിയർ കഴിക്കുമോ എന്ന്
ചോദിച്ചു, ഇല്ല എന്ന് ഞാൻ കട്ടായം പറഞ്ഞു. ബ്രാണ്ടിയാണ് ഇപ്പോൾ കഴിക്കുന്നത്..."
The first night was not as complicated as usual malayalam movie first night depictions; the cliche scenes of waiting near the window in a certain level of tension. Both were tired. A rapid sleep in the mind, both entered into the bedroom like two young monks. Two monks in the same room, at night, how can someone sleep peacefully. Lona did not like the smell of Jasmine flowers. He switched off the light. Insearch of both of them, two of them slipped from the bed. The problem was with the silky bed sheet. The new bedsheet gifted by a close friend. Each time, every step forward, the both of them slipped out of the cot. It's not right to call bad words on someone who gifted the silky bed sheet for marriage. But the situation did not help.
For the first time in his life a new event occurred. An event by an ant. Ant in the wrong place. Not sure if it was the left ball or the right ball, but it was a tiny ant. He could not control the pain. She asked if anything serious happened.
“Maybe flowers,” he said. Out of sheer shame, he could not reveal the reason. He thought maybe it's the Karma effect of playing with ants during childhood. Ants never entered such a crucial place before that day. But that day was more than enough for a small ant. Is that called a troublesome ant in heaven,a common phrase in his locality. Though he knew a fly in the ointment could be a suitable English phrase, he repeated the wrong phrase troublesome ant in the wrong place. Another thought disturbed his mind was not about the childhood play with ants, but his own intervention during his servants' fun in the backyard of his house. But that was an act of coughing to avoid a direct collision, while they were enjoying their own heaven.
Annie never followed her aunt's advice of night dress. There are always situations where you need to follow the best advice. It was one such situation. Instead of wearing a silk nighty, a churidar, the most complicated dress for a first night. Maybe she was more proactive; she could avoid an ant in the wrong place with a chudidhar than a far easier night dress. There were no further surprises; the first night ended, how it was supposed to be for a pair of virgin monks.
However, her aunt was clever. She conducted a test on Lona by asking a clever question before marriage, if he drinks beer. The intention was simple, if yes, then she can ask the next level question, brandy or whisky. But, Lona was more clever, he answered he didn't want to drink beer, rather it sounded like he dont like to drink beer. That confident answer shunted the next level questions on more serious liquor. After a few days of marriage, Annie asked why he took brandy after being mentioned as a teetotaler. “Your aunt asked me only one thing, it was about beer, not about brandy. Ofcourse, I don't like to drink beer.”