മൊബൈൽ ഫോൺ തുടങ്ങിയ കാലം. വിരഹ വേദനയിൽ കഴിയവെ അവൾ ഒരു മൊബൈൽ സന്ദേശം
അയച്ചു.
"സുഖമാണോ?"
എടാ നിധി അവൾ സുഖമാണോ എന്ന് ചോദിക്കുന്നു.
"ഔ എന്താ സന്തോഷം." നിധിയുടെ മറുപടി.
ഞാൻ അവൾക്ക് ഒരു മെസ്സേജ് അയച്ചു.
അതിനു മറുപടിയായി "മിസ് യു " എന്ന് മറുപടി വന്നു.
അനി എന്നോട് പറഞ്ഞു.
"ഇനി പിടി വിടേണ്ട, അതിൽ പിടിച്ചു കയറിക്കോ ?"
അനീഷേ നീ പറഞ്ഞത് ശരിയാണല്ലോ
ഉമ്മ.
കുറച്ചു കഴിഞ്ഞ് വീണ്ടും മെസേജ് അയച്ചു
ഉമ്മ.
അങ്ങനെ ഇരുപത് മെസേജ് ഞാൻ അയച്ചു. ഒന്നിന് മറുപടി ഇരുപത്.
"എടാ നിനക്ക് വട്ടുണ്ടോ. ഒരു മെസേജിന് രണ്ടു രൂപ. എല്ലാം കൂടി
ഒരു വരിയിൽ എഴുതിയാൽ പോരായിരുന്നോ?" സഹ മുറിയാൻ നിധിയുടെ ഉപദേശം.
ഒരു വരിയിൽ എഴുതിയാൽ ഇരുപത് മെസേജിന്റെ സുഖം കിട്ടില്ലെന്ന് ഞാൻ മനസ്സിൽ
പറഞ്ഞു.
കുറച്ചു കഴിഞ്ഞു ഒരാളുടെ ഫോൺ വന്നു. മെസ്സേജ് അയച്ചത് അവൾ അല്ലത്രേ,
കൂടെയുള്ള വേറെ ആരോ ആയിരുന്നു. ആരോ അവളുടെ ഫോൺ എടുത്ത് വഞ്ചന കാട്ടിയതാണ്. ആരാണെന്ന്
അവൾക്കറിയില്ല. എനിക്കുമറിയില്ല.
No comments:
Post a Comment