2009
ഒരു ജോലിയുടെ ഭാഗമായുള്ള യാത്രയിൽ സാൻ ഫ്രാൻസിസ്കോയിലെ ഒരു തെരുവിലൂടെ ഞാൻ നടന്നു കൊണ്ടിരിക്കുമ്പോൾ, നല്ല ഉയരവും വണ്ണവും ഉള്ള ഒരാൾ, കോട്ടും ടൈ അണിഞ്ഞ് സുന്ദരക്കുട്ടപ്പനായി എന്റെ അടുത്ത് വന്നു,(കണ്ടാൽ നല്ല ജോലിയുള്ള നല്ല പോലെ ഭക്ഷണം കഴിക്കുന്ന ഒരു രൂപം )
ഞാൻ പ്രതീക്ഷിക്കുന്നതിനപ്പുറത്ത് അദ്ദേഹം എന്റെ മുന്നിൽ വന്നു എന്നെ തടഞ്ഞു. തീർത്തും അപരിചിതനായ ഒരു വ്യക്തി അങ്ങനെ ചെയ്യുമ്പോൾ നാം അത്ഭുതപ്പെടുമല്ലോ. അത്ഭുതം അവിടെ കൊണ്ട് തീർന്നില്ല, അയാൾ പെട്ടെന്ന് എന്നോട് സംസാരിക്കാൻ തുടങ്ങി…" എനിക്ക് 55 ഡോളർ വേണം. ജർമ്മനിയിൽ ഒരു ഇന്റർവ്യൂ പങ്കെടുക്കാനായി പോകണം…. "
ഞാൻ നെറ്റി ചുളിച്ചു അയാളുടെ മുന്നിൽ നിൽക്കുമ്പോൾ, അയാൾ വീണ്ടും നിർവികാരനായി ആവർത്തിച്ചു. " എനിക്ക് 55 ഡോളർ വേണം. ജർമ്മനിയിൽ ഒരു ഇന്റർവ്യൂ പങ്കെടുക്കാനായി പോകണം…" പിന്നെ അയാൾ സംസാരിക്കുന്നതിന്റെ വേഗത കൂടി….. കവിത ചൊല്ലുന്ന പോലെ അയാൾ പറഞ്ഞുകൊണ്ടിരുന്നു…. "എനിക്ക് 55 ഡോളർ വേണം… ജർമ്മനിയിൽ…"
( അമേരിക്കയിലും ഭിക്ഷക്കാരോ?)
ഞാൻ പതുക്കെ അവിടെ നിന്ന് സ്ഥലം കാലിയാക്കി. അല്പം മാറി നിന്ന് വീണ്ടും അയാളെ നോക്കിയപ്പോൾ, അതേ മനുഷ്യൻ, ഒരു ഇരുമ്പ് കാലിനെ കെട്ടിപ്പിടിച്ച് ആകാശത്തേക്ക് നോക്കി, അതേ വാചകം ആവർത്തിച്ചു കൊണ്ടിരുന്നു… അതോടെ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാൻ, ഞാൻ 5 മിനിറ്റ് കൂടി കാത്തിരുന്നു… അയാൾ പിന്നെയും അതേ കാര്യം പറഞ്ഞു കൊണ്ട്, അതെ തെരുവിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്. സത്യത്തിൽ അയാൾ ആരുടെയും മുഖം കാണുന്നില്ല. എവിടെയെങ്കിലും എത്തിയാൽ ആ വാചകം അയാൾ ആവർത്തിക്കുന്നുവെന്ന് മാത്രം…
ഇന്നലെ കുന്നംകുളത്ത്, ഒരാൾ 20 രൂപ ചോദിച്ചു… കണ്ടപ്പോൾ ചെറുപ്പക്കാരൻ ആയതുകൊണ്ട് എന്താണ് അത്യാവശ്യം എന്ന് ചോദിച്ചു… ഉത്തരം പെട്ടെന്ന് ആയിരുന്നു "കുറച്ചു വെള്ളം കുടിക്കാനാണ്"