Saturday, June 3, 2023

ഇൻഡിക്ക ഡിസൈൻ

2001 - October

അപർണ പറഞ്ഞു "എനിക്ക് എന്റെ വീട്ടിലെ കാർ ഇഷ്ടമല്ല."

ഞാൻ: "അതെന്ത് പറ്റി.."

"പപ്പാ മടിയനാണ്....ഒരു പണിയും എടുക്കില്ല....."

പണി എടുത്ത് കാശ് ഉണ്ടാക്കിയാൽ അല്ലേ കാർ വാങ്ങിക്കാൻ കഴിയൂ എന്ന് ഞാൻ വായിച്ചെടുത്തു.

"സാധാരണ പെൺമക്കൾക്ക് അപ്പന്മാരോട് കുറച്ചു കൂടുതൽ സ്നേഹം കാണും..." അത് പറഞ്ഞതോടെ അവൾ അടങ്ങി.

"ഇൻഡിക്ക കാറിന്റെ ആദ്യ ഡിസൈൻ കണ്ട് ഞാൻ വളരെ ഇഷ്ട്പ്പെട്ടിരുന്നു....ലോകത്തെ ഏറ്റവും പേര് കേട്ട ഒരു ഇറ്റാലിയൻ ഡിസൈനർ ചെയ്ത ഒരു വർക്ക്....പക്ഷെ ആദ്യ  കാർ പുറത്തു വന്നപ്പോൾ അത്രെയും ഭംഗി ഉണ്ടായിരുന്നില്ല......"

"കാർ നല്ലത് തന്നെ ... പക്ഷെ ഇപ്പോൾ എല്ലാ ടാക്സിയും അതായി തുടങ്ങി..." 

എനിക്ക് കാര്യം മനസിലായി. കൂടുതൽ അതെ കുറിച്ച് സംസാരിച്ചില്ല.


2003 ഫ്ലോറിഡ

ഗൗതം ശ്രീഹരിയാണ് പ്രൊഡക്ഷൻ സപ്പോർട്ട് ലീഡ്. അദ്ദേഹം ജോലി ചെയ്യുന്നത് കുറച്ചു നാൾ ശ്രദ്ധിച്ച എനിക്ക് ഒരു തോന്നൽ മനസ്സിൽ വന്നു. അബദ്ധവശാൽപോലും ടാറ്റയിൽ അങ്ങനെയൊരു ഓപ്പറേഷൻ ലീഡ് റോളിൽ ജോലി ആ കാലത്ത് ലഭിക്കരുതേയെന്ന് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. സാധാ സമയവും ഹെഡ് ഫോൺ വെച്ച് ഫോണിൽ ഇരുന്ന് പരാതി കേൾക്കുന്ന ജോലി പരാതി തീർപ്പാക്കുന്ന ജോലി. ഒന്ന് കഴിഞ്ഞാൽ മറ്റൊന്ന്.  വെങ്കി പറഞ്ഞു "ഡാ ...അത് എല്ലാം പ്രാക്റ്റീസ് ..."

ഞാൻ മനസ്സിൽ പറഞ്ഞു ‘വേണ്ട മോനെ ...ആ പ്രാക്റ്റീസ് എനിക്ക് വേണ്ട.’

എപ്പോഴോ ഒരിക്കൽ ഷേർളിയോട് ചോദിച്ചു. "അത് പോലെ എനിക്ക് ജോലി ചെയ്യാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ .."

ഷേർളി കൃത്യം ഉത്തരം പറഞ്ഞു "ഇല്ല. നിങ്ങൾക്ക് കഴിയില്ല. ആ ജോലി ശൈലി നിങ്ങൾക്ക് പറഞ്ഞിട്ടുള്ളതല്ല...."


അമേരിക്കൻ യാത്ര - ഒരു സംശയം

2001 - നവംബർ 

ആദ്യ പരിശീലനങ്ങൾ പുരോഗമിക്കുന്നതിനിടയിൽ വിദേശത്ത് ജോലി ചെയ്ത ചില  വ്യക്തികളെ  പ്രത്യേക ക്‌ളാസ്സുകൾ എടുക്കാൻ ടാറ്റ മാനേജ്‌മന്റ് ഭാഗമായി നിയോഗിച്ചിട്ടുണ്ട്. പുതിയ ജോലിക്കാർക്ക് അവരുമായി പരിചയപ്പെടാൻ അവസരം ഒരുക്കിയിട്ടുണ്ട്. ഒരു സ്ത്രീ അവിടെ വന്ന് ഒരു മണിക്കൂർ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. എപ്പോഴോ ഓരോ വ്യക്തികളെയും പരിചയപ്പെടുന്നതിനിടയിൽ എന്റെ അടുത്ത് കുറച്ചു നേരം ബോധപൂർവം ഇരുന്നു സംസാരിക്കാൻ ശ്രമിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. എന്താണ് ഇവരോട് സംശയം ചോദിക്കേണ്ടത് എന്നറിയാതെ ഞാൻ കുഴങ്ങിക്കൊണ്ടിരുന്നു.

കുറച്ചു നേരത്തെ മൗനത്തിനു ശേഷം ചോദിച്ചു; "ഒറ്റയ്ക്കാണോ അമേരിക്കയിൽ പോയത്?"

അവൾ മറുപടി പറഞ്ഞു. "അതെന്താ ഒറ്റയ്ക്ക് പോയാൽ?"

ഞാൻ വളരെ നിഷ്കളങ്കമായി ചോദിച്ചു "അല്ല ..പ്ലെയിനിൽ പോകുമ്പോൾ ഇടയ്ക്ക് വെച്ച് വഴിയൊന്നും തെറ്റില്ലല്ലോ ?"

അവൾ പൊട്ടിച്ചിരിച്ചു. അവളുടെ ചിരി കണ്ടപ്പോൾ,  ചോദിച്ചത് അബദ്ധമായി എന്ന് തോന്നി.

അവൾ മറുപടിയും തന്നു..."നിങ്ങൾക്ക് ഒരിക്കലും വഴി തെറ്റാത്ത യാത്രയാണ് പ്ലെയിൻ യാത്ര....വേറെ ഏത് യാത്ര മാർഗ്ഗത്തിലും വഴി തെറ്റാൻ സാധ്യത കൂടുതലാണ്..."

"അത് മതി...അത് മതി..."  ഞാൻ വേഗം തലയൂരി. ഈ വിഡ്ഢിയോട് കൂടുതൽ സംസാരിച്ചിട്ട് കാര്യമില്ല എന്ന് തോന്നിയത് കൊണ്ട് അവൾ വേഗം സ്ഥലം വിട്ടു.

ഇൻഡിക്ക ഡിസൈൻ

2001 - October അപർണ പറഞ്ഞു "എനിക്ക് എന്റെ വീട്ടിലെ കാർ ഇഷ്ടമല്ല." ഞാൻ: "അതെന്ത് പറ്റി.." "പപ്പാ മടിയനാണ്....ഒരു...