പഠിക്കുന്ന കുട്ടികൾ എല്ലാം നല്ല മാർക്ക് വാങ്ങിക്കുന്നവർ ആയിരുന്നു. ഞാനും നല്ല മാർക്ക് വാങ്ങിച്ചു പത്താംക്ലാസ് പാസായി. അതിനു ശേഷം എല്ലാവരും എഞ്ചിനീയറിംഗിന്റെയോ മെഡിക്കലിൻെറയോ കോച്ചിംഗിന് ചേർന്നു. ഞാനും ചേർന്നു. എനിക്കും കിട്ടി ഒരു സീറ്റ്. ഇലക്ട്രിക്കൽ ലാബിൽ കയറിച്ചെന്നത് ഇന്നും ഞാൻ ഓർക്കുന്നു. ഒരുപാട് കുന്ത്രാണ്ടങ്ങൾ. ഇതൊന്നും എന്റെ കയ്യിൽ ഒതുങ്ങുന്നതല്ലെന്ന് എനിക്ക് ആദ്യമേ മനസ്സിലായി. എങ്കിലും ഭയം പുറത്തു കാണിച്ചില്ല. നല്ല അറിവും പരിചയമുള്ളവർ പലരും ആദ്യമേ കേറി പലതും ചെയ്യുന്നുണ്ട്. വടക്കുനോക്കിയന്ത്രം സിനിമയിൽ ശ്രീനിവാസൻ ആദ്യമായി ചാരായ ഷാപ്പിൽ കയറിയപ്പോഴുള്ള മാനസികാവസ്ഥയായിരുന്നു എന്റെത്. എങ്കിലും പുറത്തുകാണിക്കാതെ ഇന്നസെന്റിന്റെ പോലെ ബലം പിടിച്ച് നടന്നു. ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞതിനുശേഷം ഞാൻ ഒരു ഹോൾഡറിൽ ബൾബ് ഘടിപ്പിച്ചു. ആദ്യമായി ചാരായം കുടിക്കുന്നപ്പോലെ കണ്ണൊന്നു ചീമി ബൾബ് ഹോൾഡറിലിട്ടു ഒന്ന് തിരിപ്പിച്ചു. സംഗതി വിജയിച്ചു. സ്വിച്ച് ഓൺ ചെയ്തു. അത്ഭുതം ബൾബ് കത്തി. എലെക്ട്രിക്കൽ എഞ്ചിനീയർ ആയെന്ന് തനിക്ക് തന്നെ തോന്നി തുടങ്ങി. ആരെങ്കിലും നോക്കുന്നുണ്ടോയെന്ന് ഇടത്തോട്ടും വലത്തോട്ടും ഞാൻ നോക്കി. ആരും ശ്രദ്ധിക്കുന്നില്ല. എങ്കിലും അഭിമാനപൂർവ്വം ഞാൻ തലയുയർത്തി ലാബിൽ നടന്നു.
Tuesday, November 17, 2020
ഭൂതം
അവളൊരു ബോധമാണ്. ഭൂതമാണ്. ഭൂതകാലമാണ്. സത്യമാണ്. ഭയപ്പെടുത്തുന്ന ഓർമ്മകൾ സമ്മാനിക്കുന്നവളാണ്. പ്രേതമാണ്. ഞാൻ അവളെ കണ്ടിട്ടുണ്ട്. പലതവണ. പാലമരത്തിൽ അല്ല. സിനിമയിലല്ല. കഥയിൽ അല്ല. യഥാർത്ഥ ജീവിതത്തിൽ. യഥാർത്ഥ ജീവിതവും കഥ തന്നെയാണല്ലോ. കഥകൾ ആരുടെയെങ്കിലുമൊക്കെ ജീവിതവുമാണല്ലോ. അവൾ ഏവരെയും ഭയപ്പെടുത്തുന്ന പിശാചാണെന്ന് ഞാൻ പറയുമ്പോൾ നിങ്ങൾ എങ്ങനെയാണ് അതിനെ മനസ്സിലാക്കുകയെന്ന് എനിക്കറിയില്ല. ഡ്രൈവറില്ലാതെ വാഹനങ്ങൾ ഓടുന്നു. ഓടാതെ നിവൃത്തിയില്ല. അവൾ ആണല്ലോ എല്ലാം നിയന്ത്രിക്കുന്നത്. ഭൂതം ഒരു റിമോട്ട് കൺട്രോൾ ആണെന്ന് നിങ്ങൾക്ക് മനസ്സിലായി കാണും. എങ്കിലും അതിനെ വെല്ലുന്ന നിരവധി പുതിയ സാങ്കേതികവിദ്യകൾ വരുന്നുണ്ടല്ലോ. ഭൂതങ്ങളിൽനിന്ന് ഭാവി ഉണ്ടാക്കുന്ന പുതിയ വിദ്യകൾ നിങ്ങളുടെ ഭയം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കാം. നിങ്ങൾക്ക് മനസ്സിലായില്ല. ഭൂതം തന്നെയാണ് ഭാവി. നിങ്ങളുടെ പിന്നാലെ അവൾ ഉണ്ട്. നിങ്ങളുടെ ഭാവി. തിരിഞ്ഞു നോക്കരുത്. അത് അപകടം വിളിച്ചു വരുത്തും. നിങ്ങളുടെ ഭൂതത്തെ സുന്ദരിയാക്കൂ. ഇന്നത്തെ ഓരോ കാൽവെപ്പും ഭൂതമാണ്. അവളെ സുന്ദരിയായി വരച്ചു കൊണ്ട് മുന്നോട്ടു നീങ്ങൂ. പകുതി ദൂരം സഞ്ചരിച്ചു കഴിയുമ്പോൾ ഭൂതമെന്ന സുന്ദരി, നിങ്ങൾ വരച്ച ചിത്രങ്ങളെടുത്ത്, നിങ്ങൾ ഉണ്ടാക്കിയെടുത്ത ശില്പങ്ങളുമായി, നിങ്ങൾക്ക് മുന്നിൽ വരും. അന്ന് അതൊരു സ്വപ്നമല്ല യാഥാർത്ഥ്യമാണെന്ന് മനസ്സിലാക്കാൻ നിങ്ങൾ കഷ്ടപ്പെടും.
ആമി- ജ്യോതി
Day 1
"കോളേജിൽ പഠിക്കുമ്പോൾ കമ്പ്യൂട്ടറിലെ ആമി ചന്ദ്രനെ വിവാഹം ചെയ്യണമെന്ന് തോന്നിയിരുന്നു. " രവിചന്ദ്രൻ അവളോട് കോളേജ് വിശേഷം പറയുന്നതിനിടയിൽ സൂചിപ്പിച്ചു.
ജ്യോതി പെട്ടന്ന് പറഞ്ഞു "ആ കുട്ടിയെ എനിക്കറിയാം… എന്തൊരു സുന്ദരിയാണ്. രവി,അതിമോഹം. ഇത്രയും അതിമോഹം പാടില്ല."
"കല്യാണം കഴിഞ്ഞാൽ പേര് മാറ്റേണ്ട " രവിചന്ദ്രൻ വലിയ ഉത്സാഹമില്ലാതെ പറഞ്ഞു.
"അയ്യോടാ, പേര് മാറ്റിയാലും കുഴപ്പമില്ല… അതിമോഹം.."
രവിചന്ദ്രൻ അപ്പോൾ മനസ്സിൽ വന്ന ഒരു പേര് ജ്യോതിയോട് വെറുതെ പറഞ്ഞതാണ്. ആമി ചന്ദ്രൻ. ജ്യോതിക്ക് അവളെ അറിയാമെന്നു പറഞ്ഞതോടെ രവി കുടുങ്ങിപ്പോയി. സംസാരം നീട്ടുന്നതിനിടയിൽ രവി മനസ്സിൽ പറഞ്ഞു 'ജ്യോതി, ആമിയെ അല്ല, നിന്നെയാണ് എനിക്ക് വേണ്ടതെന്നു എങ്ങനെ ഞാൻ പറഞ്ഞു മനസിലാക്കും..! നീ ഏതായാലും അവളുടെ അത്ര സുന്ദരിയല്ല…ആണോ? അപ്പോൾ നീ തന്നെ മതി... നിന്റെ പേര്, നീ മറന്നു എന്നാണോ, മിസ് ജ്യോതി ചന്ദ്രൻ? ' രവി മനസ്സിൽ പറഞ്ഞെങ്കിലും ശബ്ദം പുറത്ത് വന്നില്ല.
"രവിക്ക് ആ സുന്ദരി പറഞ്ഞിട്ടില്ല." ജ്യോതി കടുപ്പിച്ചു പറഞ്ഞു.
"ശരിയാണ്, എന്റെ പ്രകാശം പരത്തുന്ന പെൺകുട്ടിയെ..." രവി അന്നത്തെ സംഭാഷണം അവസാനിപ്പിച്ചു.
അടുത്ത ദിവസം, ജ്യോതിയോട് കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമാക്കി. സംഭാഷണം തുടങ്ങുന്നത് തന്നെ ജ്യോതിയുടെ അഭിപ്രായം ശരിവെച്ചാണ്.
"നീ പറഞ്ഞത് ശരിയാണ്… ആ സുന്ദരി വേണ്ട."
"എന്താ മനസ് മാറിയത്?" ജ്യോതി നെറ്റി ചുളിച്ചു.
"എന്റെ സുഹൃത്ത് വിജേഷ് പറയാറുണ്ട്…"
"എന്ത്?"
"സുന്ദരിമാരെ വിവാഹം ചെയ്താൽ അപകടം…"
"മനസിലായില്ല."
"ഉണക്ക മീൻ നന്നാക്കുമ്പോൾ, കൊതിയോടെ കാത്തിരിക്കുന്ന പൂച്ചയുടെ അവസ്ഥയായിരിക്കും എല്ലാ ദിവസവും…"
"എന്ന് പറഞ്ഞാൽ?"
"... ന്ന് പറഞ്ഞാൽ കുന്തം. നിനക്ക് മനസിലായത് മതി.."
ലോരാനി സുന്ദരി
മദ്യപാനം ആരോഗ്യത്തിന് ഹാനികരം. എല്ലാവരും ഉറക്കെ പറഞ്ഞു. സിനിമയല്ലെങ്കിലും ഈ സംഘം മദ്യപാനം തുടങ്ങുമ്പോൾ ഇങ്ങനെ ഉറക്കെ പറയാറുണ്ട്. അതിന് ശേഷം പുലി വിജുവും സംഘവും ഗ്ലാസ് കൂട്ടിമുട്ടിച്ചു. ആഴ്ചയിൽ ഒരിക്കൽ പതിവാണ്. മനസിന് ഒരു ഉല്ലാസം. രണ്ട് ചെറുത്. അതികം കഴിക്കാറില്ല.
സംഘത്തിൽ ഒരുവൻ പറഞ്ഞു "അവള് സുന്ദരിയാണ് കേട്ട..."
പുലി വിജുവിന്റെ തല തരിച്ചു. "ഡാ മനു... ന്റെ അനുഭവം വെച്ച് പറയാ… ഈ സുന്ദരിമാരൊക്ക വെറും കടാണ്ട... "
"പോടാ…നീ ലോറനിയെ കണ്ടിട്ടില്ല...
എന്തൊരു സുന്ദരി, ബുദ്ധിമതി "
"ഡാ മനു … നീ എന്തൂട്ടാ പറയണേ.. എടാ.. സുന്ദരിയാണോ, ഇവറ്റകൾക്കൊക്കെ വെറും അഹങ്കാരമായിരിക്കും. "
"ഒന്ന് പോടാ..
എടാ നീ കരുതന പോലല്ല കേട്ട... ലോറനി ഭയങ്കര സിംപിൾ ആണ്, ഹമ്പിൾ ആണ്…"
"എന്തൂട്ട് സിംപിൾ, ഇന്തൂട്ട് ഹമ്പിൾ, ഭംഗി, ബുദ്ധി… എല്ലാം കൂടിയ സുന്ദരി… നീ ആരെ കുറിച്ചാണ്.. ഡാ അങ്ങനെ വല്ലോരും ഉണ്ടെങ്കിൽ മരിച്ചു പോയിട്ടുണ്ടാവും…"
"അല്ലേടാ… ഇവൾ ശരിക്കും… നീ, ആ സിനിമ കണ്ടിട്ടിണ്ട.. "
"സിനിമേയ്… നിനക്ക് ഭ്രാന്താണ്… അങ്ങനെ ആരും, ഒരു സുന്ദരിയും,ഈ ഭൂമില് ജീവിച്ചിരിപ്പില്ല… ഉണ്ടെങ്കിൽ, അവൾക്ക് ഭ്രാന്തായിരിക്കും… നിന്നോടൊക്കെ ഇത് പറയണ എനിക്ക് ഭ്രാന്ത് പിടിക്കും...
"സുന്ദരികൾ അല്ലാത്തവരുടെ അഹങ്കാരമോ? സൗന്ദര്യം ഇല്ലതാനും അഹങ്കാരത്തിനു ഒരു കുറവും ഇല്ല. അതിലും നല്ലത് ലോറാനി. എന്തെങ്കിലും ഉണ്ടല്ലോ ?"
"നീയും നിന്റെ... നീ നന്നാവില്ല. പോയെ പോയെ."
ഇൻഡിക്ക ഡിസൈൻ
2001 - October അപർണ പറഞ്ഞു "എനിക്ക് എന്റെ വീട്ടിലെ കാർ ഇഷ്ടമല്ല." ഞാൻ: "അതെന്ത് പറ്റി.." "പപ്പാ മടിയനാണ്....ഒരു...
-
ആദ്യരാത്രി മലയാള സിനിമപോലെ സങ്കീർണമായിരുന്നില്ല. ജനാലയിൽ കാത്ത് നിൽക്കുന്ന ക്ളീഷേ സീനുകൾ ഉണ്ടായിരുന്നില്ല. രണ്ടു പേരും ക്ഷീണിതരായിരുന്നു. അത...
-
മൊബൈൽ ഫോൺ തുടങ്ങിയ കാലം. വിരഹ വേദനയിൽ കഴിയവെ അവൾ ഒരു മൊബൈൽ സന്ദേശം അയച്ചു. "സുഖമാണോ?" എടാ നിധി അവൾ സുഖമാണോ എന്ന് ചോദിക്കുന്നു....
-
കഴിഞ്ഞ തെറ്റ് ഇനി ആവർത്തിക്കരുത് ബേബി." "അമ്മേ മനസിലായില്ല…" "രാക്കാട് പെണ്ണ് കാണാൻ പോകുമ്പോൾ, അവിടുത്തെ നിനക്ക് പരിച...