അവളൊരു ബോധമാണ്. ഭൂതമാണ്. ഭൂതകാലമാണ്. സത്യമാണ്. ഭയപ്പെടുത്തുന്ന ഓർമ്മകൾ സമ്മാനിക്കുന്നവളാണ്. പ്രേതമാണ്. ഞാൻ അവളെ കണ്ടിട്ടുണ്ട്. പലതവണ. പാലമരത്തിൽ അല്ല. സിനിമയിലല്ല. കഥയിൽ അല്ല. യഥാർത്ഥ ജീവിതത്തിൽ. യഥാർത്ഥ ജീവിതവും കഥ തന്നെയാണല്ലോ. കഥകൾ ആരുടെയെങ്കിലുമൊക്കെ ജീവിതവുമാണല്ലോ. അവൾ ഏവരെയും ഭയപ്പെടുത്തുന്ന പിശാചാണെന്ന് ഞാൻ പറയുമ്പോൾ നിങ്ങൾ എങ്ങനെയാണ് അതിനെ മനസ്സിലാക്കുകയെന്ന് എനിക്കറിയില്ല. ഡ്രൈവറില്ലാതെ വാഹനങ്ങൾ ഓടുന്നു. ഓടാതെ നിവൃത്തിയില്ല. അവൾ ആണല്ലോ എല്ലാം നിയന്ത്രിക്കുന്നത്. ഭൂതം ഒരു റിമോട്ട് കൺട്രോൾ ആണെന്ന് നിങ്ങൾക്ക് മനസ്സിലായി കാണും. എങ്കിലും അതിനെ വെല്ലുന്ന നിരവധി പുതിയ സാങ്കേതികവിദ്യകൾ വരുന്നുണ്ടല്ലോ. ഭൂതങ്ങളിൽനിന്ന് ഭാവി ഉണ്ടാക്കുന്ന പുതിയ വിദ്യകൾ നിങ്ങളുടെ ഭയം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കാം. നിങ്ങൾക്ക് മനസ്സിലായില്ല. ഭൂതം തന്നെയാണ് ഭാവി. നിങ്ങളുടെ പിന്നാലെ അവൾ ഉണ്ട്. നിങ്ങളുടെ ഭാവി. തിരിഞ്ഞു നോക്കരുത്. അത് അപകടം വിളിച്ചു വരുത്തും. നിങ്ങളുടെ ഭൂതത്തെ സുന്ദരിയാക്കൂ. ഇന്നത്തെ ഓരോ കാൽവെപ്പും ഭൂതമാണ്. അവളെ സുന്ദരിയായി വരച്ചു കൊണ്ട് മുന്നോട്ടു നീങ്ങൂ. പകുതി ദൂരം സഞ്ചരിച്ചു കഴിയുമ്പോൾ ഭൂതമെന്ന സുന്ദരി, നിങ്ങൾ വരച്ച ചിത്രങ്ങളെടുത്ത്, നിങ്ങൾ ഉണ്ടാക്കിയെടുത്ത ശില്പങ്ങളുമായി, നിങ്ങൾക്ക് മുന്നിൽ വരും. അന്ന് അതൊരു സ്വപ്നമല്ല യാഥാർത്ഥ്യമാണെന്ന് മനസ്സിലാക്കാൻ നിങ്ങൾ കഷ്ടപ്പെടും.
Tuesday, November 17, 2020
Subscribe to:
Post Comments (Atom)
ഇൻഡിക്ക ഡിസൈൻ
2001 - October അപർണ പറഞ്ഞു "എനിക്ക് എന്റെ വീട്ടിലെ കാർ ഇഷ്ടമല്ല." ഞാൻ: "അതെന്ത് പറ്റി.." "പപ്പാ മടിയനാണ്....ഒരു...
-
ആദ്യരാത്രി മലയാള സിനിമപോലെ സങ്കീർണമായിരുന്നില്ല. ജനാലയിൽ കാത്ത് നിൽക്കുന്ന ക്ളീഷേ സീനുകൾ ഉണ്ടായിരുന്നില്ല. രണ്ടു പേരും ക്ഷീണിതരായിരുന്നു. അത...
-
മൊബൈൽ ഫോൺ തുടങ്ങിയ കാലം. വിരഹ വേദനയിൽ കഴിയവെ അവൾ ഒരു മൊബൈൽ സന്ദേശം അയച്ചു. "സുഖമാണോ?" എടാ നിധി അവൾ സുഖമാണോ എന്ന് ചോദിക്കുന്നു....
-
കഴിഞ്ഞ തെറ്റ് ഇനി ആവർത്തിക്കരുത് ബേബി." "അമ്മേ മനസിലായില്ല…" "രാക്കാട് പെണ്ണ് കാണാൻ പോകുമ്പോൾ, അവിടുത്തെ നിനക്ക് പരിച...
No comments:
Post a Comment