Tuesday, November 17, 2020

ആമി- ജ്യോതി

Day 1

 "കോളേജിൽ പഠിക്കുമ്പോൾ കമ്പ്യൂട്ടറിലെ ആമി ചന്ദ്രനെ  വിവാഹം ചെയ്യണമെന്ന് തോന്നിയിരുന്നു. " രവിചന്ദ്രൻ  അവളോട്  കോളേജ് വിശേഷം പറയുന്നതിനിടയിൽ സൂചിപ്പിച്ചു.


ജ്യോതി പെട്ടന്ന് പറഞ്ഞു "ആ കുട്ടിയെ എനിക്കറിയാം… എന്തൊരു സുന്ദരിയാണ്. രവി,അതിമോഹം. ഇത്രയും അതിമോഹം പാടില്ല."


"കല്യാണം കഴിഞ്ഞാൽ പേര് മാറ്റേണ്ട " രവിചന്ദ്രൻ വലിയ ഉത്സാഹമില്ലാതെ പറഞ്ഞു. 


"അയ്യോടാ, പേര് മാറ്റിയാലും കുഴപ്പമില്ല… അതിമോഹം.."


രവിചന്ദ്രൻ  അപ്പോൾ മനസ്സിൽ വന്ന ഒരു പേര് ജ്യോതിയോട് വെറുതെ പറഞ്ഞതാണ്. ആമി ചന്ദ്രൻ.  ജ്യോതിക്ക് അവളെ അറിയാമെന്നു പറഞ്ഞതോടെ രവി  കുടുങ്ങിപ്പോയി. സംസാരം നീട്ടുന്നതിനിടയിൽ രവി  മനസ്സിൽ പറഞ്ഞു 'ജ്യോതി, ആമിയെ അല്ല, നിന്നെയാണ് എനിക്ക് വേണ്ടതെന്നു എങ്ങനെ ഞാൻ പറഞ്ഞു മനസിലാക്കും..! നീ ഏതായാലും അവളുടെ അത്ര സുന്ദരിയല്ല…ആണോ? അപ്പോൾ നീ തന്നെ മതി... നിന്റെ പേര്, നീ മറന്നു എന്നാണോ, മിസ് ജ്യോതി ചന്ദ്രൻ? ' രവി  മനസ്സിൽ പറഞ്ഞെങ്കിലും ശബ്ദം  പുറത്ത് വന്നില്ല. 


"രവിക്ക് ആ സുന്ദരി പറഞ്ഞിട്ടില്ല." ജ്യോതി കടുപ്പിച്ചു പറഞ്ഞു.


"ശരിയാണ്, എന്റെ  പ്രകാശം പരത്തുന്ന പെൺകുട്ടിയെ..." രവി അന്നത്തെ സംഭാഷണം അവസാനിപ്പിച്ചു. 


Day 2

അടുത്ത ദിവസം, ജ്യോതിയോട് കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമാക്കി. സംഭാഷണം തുടങ്ങുന്നത് തന്നെ ജ്യോതിയുടെ അഭിപ്രായം ശരിവെച്ചാണ്. 


"നീ പറഞ്ഞത് ശരിയാണ്… ആ സുന്ദരി വേണ്ട."


"എന്താ മനസ് മാറിയത്?" ജ്യോതി നെറ്റി ചുളിച്ചു.


"എന്റെ സുഹൃത്ത് വിജേഷ് പറയാറുണ്ട്…"


"എന്ത്‌?"


"സുന്ദരിമാരെ വിവാഹം ചെയ്താൽ അപകടം…"


"മനസിലായില്ല."


"ഉണക്ക മീൻ നന്നാക്കുമ്പോൾ, കൊതിയോടെ കാത്തിരിക്കുന്ന പൂച്ചയുടെ അവസ്ഥയായിരിക്കും എല്ലാ ദിവസവും…"


"എന്ന് പറഞ്ഞാൽ?"


"... ന്ന് പറഞ്ഞാൽ കുന്തം. നിനക്ക് മനസിലായത് മതി.."


No comments:

Post a Comment

ഇൻഡിക്ക ഡിസൈൻ

2001 - October അപർണ പറഞ്ഞു "എനിക്ക് എന്റെ വീട്ടിലെ കാർ ഇഷ്ടമല്ല." ഞാൻ: "അതെന്ത് പറ്റി.." "പപ്പാ മടിയനാണ്....ഒരു...