മദ്യപാനം ആരോഗ്യത്തിന് ഹാനികരം. എല്ലാവരും ഉറക്കെ പറഞ്ഞു. സിനിമയല്ലെങ്കിലും ഈ സംഘം മദ്യപാനം തുടങ്ങുമ്പോൾ ഇങ്ങനെ ഉറക്കെ പറയാറുണ്ട്. അതിന് ശേഷം പുലി വിജുവും സംഘവും ഗ്ലാസ് കൂട്ടിമുട്ടിച്ചു. ആഴ്ചയിൽ ഒരിക്കൽ പതിവാണ്. മനസിന് ഒരു ഉല്ലാസം. രണ്ട് ചെറുത്. അതികം കഴിക്കാറില്ല.
സംഘത്തിൽ ഒരുവൻ പറഞ്ഞു "അവള് സുന്ദരിയാണ് കേട്ട..."
പുലി വിജുവിന്റെ തല തരിച്ചു. "ഡാ മനു... ന്റെ അനുഭവം വെച്ച് പറയാ… ഈ സുന്ദരിമാരൊക്ക വെറും കടാണ്ട... "
"പോടാ…നീ ലോറനിയെ കണ്ടിട്ടില്ല...
എന്തൊരു സുന്ദരി, ബുദ്ധിമതി "
"ഡാ മനു … നീ എന്തൂട്ടാ പറയണേ.. എടാ.. സുന്ദരിയാണോ, ഇവറ്റകൾക്കൊക്കെ വെറും അഹങ്കാരമായിരിക്കും. "
"ഒന്ന് പോടാ..
എടാ നീ കരുതന പോലല്ല കേട്ട... ലോറനി ഭയങ്കര സിംപിൾ ആണ്, ഹമ്പിൾ ആണ്…"
"എന്തൂട്ട് സിംപിൾ, ഇന്തൂട്ട് ഹമ്പിൾ, ഭംഗി, ബുദ്ധി… എല്ലാം കൂടിയ സുന്ദരി… നീ ആരെ കുറിച്ചാണ്.. ഡാ അങ്ങനെ വല്ലോരും ഉണ്ടെങ്കിൽ മരിച്ചു പോയിട്ടുണ്ടാവും…"
"അല്ലേടാ… ഇവൾ ശരിക്കും… നീ, ആ സിനിമ കണ്ടിട്ടിണ്ട.. "
"സിനിമേയ്… നിനക്ക് ഭ്രാന്താണ്… അങ്ങനെ ആരും, ഒരു സുന്ദരിയും,ഈ ഭൂമില് ജീവിച്ചിരിപ്പില്ല… ഉണ്ടെങ്കിൽ, അവൾക്ക് ഭ്രാന്തായിരിക്കും… നിന്നോടൊക്കെ ഇത് പറയണ എനിക്ക് ഭ്രാന്ത് പിടിക്കും...
"സുന്ദരികൾ അല്ലാത്തവരുടെ അഹങ്കാരമോ? സൗന്ദര്യം ഇല്ലതാനും അഹങ്കാരത്തിനു ഒരു കുറവും ഇല്ല. അതിലും നല്ലത് ലോറാനി. എന്തെങ്കിലും ഉണ്ടല്ലോ ?"
"നീയും നിന്റെ... നീ നന്നാവില്ല. പോയെ പോയെ."
No comments:
Post a Comment