Wednesday, December 22, 2021

Rape or suicide? A discussion from 3rd grade

പത്ര വാർത്തകൾ കേട്ട്, ബാലന് ഒരു സംശയം. ബലാത്സംഗമാണോ ആത്മഹത്യയാണോ വലിയ പാപം. സ്കൂളിലെ സംസാരത്തിനിടയിൽ കുട്ടികൾ തർക്കത്തിലായി. ഒരുവൻ പറഞ്ഞു ആത്മഹത്യയിൽ മരണം നടക്കുന്നുണ്ട്. ബലാത്സംഗത്തിൽ പരിക്കുകൾ മാത്രമാണ് സംഭവിക്കുന്നത്. ഞാനും അവരോട് ചേർന്നു. സങ്കതി അവർ പറഞ്ഞത് ശരിയാണ്. പക്ഷേ ഞാനും ചില അറിവുകൾ അവർക്ക് പകർന്നു കൊടുത്തു. ചില ബലാൽസംഗ  കേസിൽ മരണം നടക്കുന്നുണ്ട്. ബിജു  വിട്ടുതരുന്ന ലക്ഷണമില്ല. എടാ അതിൽ വളരെ കുറച്ചേ മരിക്കുന്നുള്ളു. ആത്മഹത്യയാണെങ്കിൽ എന്തായാലും മരിക്കും. അവിടെ ഞാൻ പരാജയം സമ്മതിച്ചു. ബാലൻ പറഞ്ഞത് ശരിയാണ്. അപ്പോൾ വലിയ തെറ്റ്‌ ആത്മഹത്യ തന്നെയാണ്. അപ്പോൾ കൊലപാതകം? കൊലപാതകം എന്തായാലും വലിയ തെറ്റാണു അതിൽ എന്താണ് സംശയം…അതിൽ എപ്പോഴും മരണം ഉണ്ടല്ലോ.

കുട്ടികൾ ആർക്കും സംശയമില്ല. പത്ര വായന തുടങ്ങിയത് കൊണ്ട് ഒരു വരിയേഷൻ ഞാൻ അവതരിപ്പിച്ചു. ചില ആത്മഹത്യ കേസിൽ തുടങ്ങിയാലും മരിക്കുന്നില്ല. കുട്ടികൾ എന്നെ തിരുത്തി. മരിച്ചാൽ മാത്രമേ തെറ്റാവുകയുള്ളു. അങ്ങനെയാണെങ്കിൽ അവർ പറഞ്ഞത് ശരിയാണ്. പക്ഷേ, വീണ്ടും കുട്ടികളുടെ ഇടയിൽ തർക്കമായി. ആത്മഹത്യ ഒരാൾ മാത്രം ചെയ്യുന്ന പ്രക്രിയയാണ്. ബാലാൽസംഗത്തിൽ പലപ്പോഴും കൂടുതൽ പേരുടെ പേര് പത്രത്തിൽ കണ്ടിട്ടുണ്ട്. അതിനും മറുപടി വന്നു, എങ്കിലും ഒരാൾക്കല്ലേ പരിക്ക് പറ്റിയുള്ളൂ. അതേ, ചിലർ പറയുന്നത് കേൾക്കാം അത് വീണു പരിക്ക് പറ്റുന്നപ്പോലെയാണ്. കയ്യിലും മുഖത്തും ചിലപ്പോൾ ബാൻഡെജ് ഇട്ടാൽ മതിയാകും. അപ്പോഴും ചിലർക്ക് സംശയം ബാക്കിയാകുന്നു. ചിലപ്പോൾ ബലാത്സംഗവും ആത്മഹത്യയും ഒരുമിച്ച് നടക്കുന്നു. അതോടെ കുട്ടികൾ ചർച്ച അവസാനിപ്പിച്ചു. രണ്ടും ഒരുമിച്ച് നടന്നാൽ ബലാത്സംഗം വലിയ തെറ്റാണ്. അല്ലെങ്കിൽ ആത്മഹത്യയാണ് വലിയ തെറ്റ്‌. മൂന്നാം ക്ലാസ്സിലെ ഒരു ചർച്ചയിൽ നിന്ന്….

Friday, December 17, 2021

വിമല കോളേജ് അല്ല വിമല

കോളേജ് പഠനകാലമാണെങ്കിലും പുതിയ നാടകത്തിലേക്ക് നായികയെ കണ്ടെത്തുന്നതിന്റെ ഭാഗമായി രഘു ഒരു തിരച്ചിൽ നടത്താൻ പദ്ധതിയിട്ടു. ബസ് യാത്രയിൽ കണ്ട ഒരു പെൺകുട്ടിയുടെ മുഖം അയാൾക്ക് ഓർമ്മ വന്നു. നീതുവെന്ന അഭിനയപരിചയമുള്ള നടിയുമായി ബന്ധപ്പെട്ട് പുതിയ നായിക നടിയുടെ ഒരു ഫോട്ടോ ലഭിക്കാൻ സംവിധായകൻ രഘു ശ്രമം നടത്തി. എന്നാൽ നീതു അതിനു വഴങ്ങിയില്ല. സീരിയൽ നാടകത്തിനൊന്നും വിമലയെ കിട്ടില്ല. അവളുടെ അച്ഛൻ രഘുവിനെ തല്ലിയേക്കാം എന്ന് പറഞ്ഞു ഭയപ്പെടുത്തി. അയാൾ ഭയപ്പെട്ടില്ലെങ്കിലും, എങ്ങനെയെങ്കിലും വിമലയെ നാടകത്തിലെത്തിക്കണമെന്ന പദ്ധതി രൂപപ്പെടുത്തി; വേറെ നാടക സമിതികൾ അറിയാതെ ചില പദ്ധതികൾ.

അതിനിടയിൽ കടുവയെ പിടിച്ച കിടുവയെന്നപ്പോലെ രഘുവിന്റെ അമ്മയ്ക്ക് ഏപ്രിൽ ഒന്നിന് ഒരു ഭീഷണി ഫോൺ കാൾ ലഭിക്കുന്നത്. വിമലയുടെ ഫോട്ടോ ആവശ്യപ്പെട്ടതിന് പകരമായി മറുപടി; ഭീഷണി. എന്നാൽ പുതിയ നടി തന്നെയാണോ ഭീഷണി മുഴക്കിയത് എന്നുറപ്പില്ലാത്തത് കൊണ്ട് രഘു മറുപടിയൊന്നും പറഞ്ഞില്ല. ഇനി നാടകം പ്രശ്നമാണെങ്കിൽ സിനിമയെടുക്കാം അതിൽ അവസരം കൊടുക്കാമെന്ന് അയാൾ മനസ്സിൽ കരുതി. അതിനിടയിൽ നിറം സിനിമയുടെ പോസ്റ്റർ വഴി നീളെ രഘു ശ്രദ്ധിച്ചു.

രഘുവിന്റെ പുതിയ നാടകത്തിന്റെ ഒരു പരസ്യം കോളജിൽ കൊടുക്കുന്നതിന് നായിക നടി സ്ഥാനത്തേക്ക് കണ്ടുവെച്ച വിമലയോട് നേരിട്ട് ആവശ്യപ്പെട്ടു. ഒരു വെടിക്ക് രണ്ടു പക്ഷി. അവൾ തന്നെയാണോ ഭീഷണി മുഴക്കിയത്... അതോ വേറെ നാടക സമിതികളാണോ ... പ്രത്യേകിച്ച് ഭാവമൊന്നമില്ലാതെ വിമല രഘുവിന്റെ കത്ത് കോളേജ് ചെയർമാന് കൈമാറി. കൈമാറിയോ? ഉറപ്പൊന്നുമില്ല. വിജയിച്ചുകൊണ്ടിരിക്കുന്ന പുതിയ നാടകത്തിനു അവിടെ അവസരം ലഭിക്കുമോ. പക്ഷെ ആരും വിളിച്ചില്ല. അതോടെ സംശയമായി. വിമല കത്ത് കൊടുത്തില്ലേ? കത്തിന്റെ അവസാനം കത്ത് തന്ന വ്യക്തിക്ക് ഒരു ശുക്രിയ പറഞ്ഞേക്ക് എന്നും എഴുതിയാണ് അവസാനിപ്പിച്ചത്. രജിത് പറഞ്ഞു "എടാ ശുക്രിയ എന്ന പദത്തിന്റെ അർത്ഥം വല്ല തെറിയുമാണെങ്കിൽ സിനിമ ഇറങ്ങി കഴിഞ്ഞാൽ പ്രശ്നമാകും,"ഒരു വർഷം മുമ്പത്തെ ഏപ്രിൽ ഒന്നിന് തന്ന എട്ടിന്റെ പണിക്ക് ഒരു നന്ദി, ശുക്രിയ. വിമല ആ കത്ത് പൊട്ടിച്ചു വായിച്ചുനോക്കികാണുമോ.!!

Sunday, December 12, 2021

MLM Business

ഇന്ന് ഈ മുറിയിൽ ഇരിക്കുന്ന നിങ്ങൾ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാന്മാരാണ്. എന്റെ പ്രഭാഷണം ആരംഭിച്ചു. 50 പേർ അന്ന് മുറിയിൽ ഉണ്ടായിരുന്നുവെന്നാണ് എന്റെ ഓർമ്മ. കോളേജിൽ പഠിക്കുന്ന കാലം. സിംഗപ്പുരിലെ ഒരു ബന്ധുവാണ് പുതിയ കച്ചവടം പരിചയപ്പെടുത്തിയത്. സംഗതി ഇന്റർനെറ്റ് വഴിയാണ്. മൾട്ടി ലെവൽ മാർക്കെറ്റിങ് ആംവ പ്പോലെ എന്നൊക്ക പറഞ്ഞു ഞാൻ അതിൽ ചേർന്നു. ആംവേ കഴിഞ്ഞ 100 വർഷമായി പ്രവർത്തിക്കുന്ന കമ്പനിയാണത്രേ.


എന്തായാലും ഇത് അതുപ്പോലെയുള്ള ഒരു കമ്പനി. ഇന്റർനെറ്റ് ഇന്ത്യയിൽ തന്നെ ജനങ്ങളുടെ ഇടയിൽ പ്രചാരത്തിലാവാൻ തുടങ്ങി രണ്ടുവർഷമേ ആയിട്ടുള്ളു. അപ്പോൾ വന്ന പുതിയ ബിസിനസ് സംരഭം എന്ന നിലയിൽ അതിന്റെ മാർക്കെറ്റിങ് പ്രവർത്തനത്തിന് പഠനത്തിന്റെ ഒപ്പം തന്നെ ഇറങ്ങി. കടം വാങ്ങിയ കോട്ടും ധരിച്ചു സായിപ്പിനെ പോലെ ഇംഗ്ലീഷിൽ അര മണിക്കൂർ നീണ്ട ബിസിനസ് പ്രഭാഷണം.അതും മലയാളം മാത്രം അറിയാവുന്നവരുടെ മുന്നിൽ. 


തൃശൂർ, എറണാകുളം, പറവൂർ, കൊടുങ്ങല്ലൂർ, ഇരിഞ്ഞാലക്കുട, മലപ്പുറം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ ഏതാണ്ട് 20-30 വേദികളിൽ ആറ് മാസത്തിനകം സംസാരിച്ചു കാണും. ബിസിനസിൽ  ലഭിച്ച  ഡോളർ ചെക്ക് പൊക്കി കാണിച്ച് സംഗതി ജോലി ചെയ്താൽ സമ്പാദിക്കാൻ പുതിയ വഴി എന്നൊക്കെയുള്ള രീതിയിൽ പ്രസംഗിച്ചു തകർത്തു. ഓരോ വേദികൾ പിന്നിടുമ്പോൾ പുതിയവർ ബിസിനസ്സിൽ പങ്ക് ചേർന്നു. പണം ലഭിക്കുന്ന കാര്യമാണെങ്കിൽ സ്വന്തമായി വെബ്സൈറ്റ് വാങ്ങിക്കുവാൻ ആൾക്കാർ തയ്യറാണ്. കമ്പനി അമേരിക്കൻ, ഞാൻ അവരുടെ ജോലിക്കാരനല്ല.

ഞാനും നിങ്ങളും ഒരുപോലെ. നിങ്ങൾ പറഞ്ഞു എത്ര പേർ വെബ് മുറി വാങ്ങുന്നു, അതിനനുസരിച്ചു കമ്മീഷൻ.

ഒരു സ്ഥലത്ത് ഒരാൾ ഇത് ചെയിൻ എന്ന് പറഞ്ഞു എതിർപ്പ് പ്രകടിപ്പിച്ചു. നിങ്ങളുടെ ബിസിനസും ചെയിൻ തന്നെയാണ്. ലോകത്ത് എല്ലാ ബിസിനസും ചെയിൻ തന്നെയാണ് സാർ, കൃത്യമായി മറുപടി കൊടുത്തു. പ്രോഡക്റ്റ് ആവശ്യമുണ്ടെങ്കിൽ വാങ്ങിച്ചാൽ മതിയെന്നാണ് ഞാൻ അവരോട് പറഞ്ഞത്. ഇങ്ങനെ വാഗ്ദാനം കൊടുക്കുന്നത് ശരിയാണോയെന്ന് ഒരു രാഷ്ട്രീയക്കാരൻ ചോദിച്ചു. സാർ ഇതിൽ നടക്കാവുന്ന കണക്ക് മാത്രമേയുള്ളു… നടക്കാത്ത വാഗ്ദാനങ്ങൾ ഞാൻ കൊടുക്കുന്നില്ല, പണിയെടുത്താൽ നിങ്ങൾക്ക് ഒരു ചെറിയ തുക കിട്ടുമെന്ന് പറയുന്നതാണോ തെറ്റ്‌?

കമ്പനി ഉള്ളിടത്തോളം, ഇതിൽ തെറ്റ്‌ സംഭവിക്കില്ല, ഞാൻ ഉറപ്പു കൊടുത്തു. ആവെ 100 വർഷമായി ഓടുന്നു. ഇത് പുതിയതാണ് അതാണ് ആകെയുള്ള വ്യത്യാസം.ആൾക്കാർ കൂടിതുടങ്ങി.


കോഴിക്കോട് ഒരു സ്വാമിയുടെ വീട്ടിൽ ചർച്ചക്ക് പോയി. ഒരു പാട് പേർ അയാളുടെ കാല് തൊട്ട് വന്നിക്കുന്നു. അവിടെ ചർച്ചക്ക് ശേഷം എനിക്ക് ചില പ്രശ്നങ്ങൾ മനസ്സിൽ ഉടലെടുക്കാൻ തുടങ്ങി. ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാം, എല്ലാ സത്യങ്ങളും പറയേണ്ട തുടങ്ങിയ ഉപദ്ദേശങ്ങൾ വരാൻ തുടങ്ങി. ഒരു വലിയ ബ്രേക്ക്‌ മുന്നിൽ വന്ന് വിളിക്കുന്നു. അയാൾ കാവി എടുത്ത സ്വാമി, ഞാൻ കോട്ടിട്ട സ്വാമി, ഒരുമിച്ചാൽ ഒരു പാട് പണം എന്നെ തേടി വരും. പഠനം അവസാനിപ്പിക്കാൻ തയ്യാറായി വേണം അടുത്ത നീക്കം. കാര്യങ്ങൾ അങ്ങനെയാണ് പോകുന്നത്. അത്രയധികം മനുഷ്യരെ അത് ആകർഷിച്ചേക്കാം. ഒരു വലിയ വിജയത്തിലേക്ക് നീങ്ങുന്നു, അതാണ് എനിക്ക് ലഭിച്ച സൂചന. 


പക്ഷേ, അന്ന് രാത്രി  ഞാൻ ഒരു തീരുമാനമെടുത്തു. ഇനി വേണ്ട. ഈ വിജയം വേണ്ടെന്നു വെക്കുന്നു. ഈ വിജയം തീക്കളിയാവുമെന്ന് സംശയം തോന്നി.


 കൂടെയുള്ളവർ എന്നോട് ദേഷ്യപ്പെട്ടു. "നീ മാത്രം പുണ്യാളൻ ആകാനാണോ," അവസരങ്ങൾ വന്നത് തട്ടികളയാൻ പലർക്കും മടി. അതോടെ ഞാൻ അവരോട് തുടരാൻ പറഞ്ഞു. ഞാൻ സംസാരിക്കുമെന്ന് കരുതിയാണ് അവർ നിന്നതെന്ന് പറഞ്ഞുകൊണ്ടിരുന്നു. അത് കേട്ടപ്പോൾ ഞാൻ ഉറപ്പോടെ പറഞ്ഞു എങ്കിൽ തീർച്ചയായും ഞാൻ ഇനി ഉണ്ടാകില്ല.ഒരാളെ മാത്രം  കണ്ടു നടത്താൻ പറ്റിയ ബിസിനസ് ആയി എനിക്ക് തോന്നിയില്ല. 

അങ്ങനെ അത് അവസാനിപ്പിച്ചു.


ആറ് മാസത്തിനുള്ളിൽആർ ബി ഐ, ബിസിനസ് ഇന്ത്യയിൽ നിരോധിച്ചു. ഡയറക്റ്റ് സെല്ലിങ് ലൈസൻസ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് വാർത്തകൾ വന്നു. മൂന്നു വർഷത്തിന് ശേഷം പിന്നീടെപ്പോഴോ കേട്ടു അമേരിക്കയിലും ഈ കച്ചവടം നിരോധിച്ചു,പണം നഷ്ടപ്പെട്ടവർക്ക് എത്രയോ പണം നഷ്ടപരിഹാരം  ഫെഡറൽ ഓഫീസിൽ ബന്ധപ്പെട്ടാൽ ലഭിക്കുമെന്ന് വാർത്തകൾ വന്നതായി കേട്ടു. 


അടിക്കുറിപ്പ് : ഡയറക്റ്റ് സെല്ലിങ്ങിൽ ഇന്ത്യയിൽ 450 കമ്പനികൾ ആവെ അടക്കം ഇപ്പോഴും പ്രവർത്തിക്കുന്നു.


7 വർഷം മുമ്പ് ഒരു ആവെ പയ്യൻ എന്റെ അടുത്ത് വന്നു ഞാൻ പറഞ്ഞ അതേ ബിസിനസ് ലാഭ കഥകൾ എന്റെ അടുത്ത് പറഞ്ഞു. സഹതാപം തോന്നിയത്കൊണ്ട് ഞാൻ കേട്ടിരുന്നു. ഒരു പ്രോഡക്റ്റ് വിൽക്കാനുള്ള കഷ്ടപ്പാട് എന്താണെന്നു സ്വയം മനസിലായയതിനു ശേഷമാണു ഈ ഒരു അനുഭവം. അതുകൊണ്ട് തന്നെ മുഴുവൻ സമയവും ഞാൻ അവനെ കേട്ടിരുന്നു. 




Wednesday, December 8, 2021

വഞ്ചന

മൊബൈൽ ഫോൺ തുടങ്ങിയ കാലം. വിരഹ വേദനയിൽ കഴിയവെ അവൾ ഒരു മൊബൈൽ സന്ദേശം അയച്ചു.

"സുഖമാണോ?"

എടാ നിധി അവൾ സുഖമാണോ എന്ന് ചോദിക്കുന്നു.

"ഔ എന്താ സന്തോഷം." നിധിയുടെ മറുപടി.

ഞാൻ അവൾക്ക് ഒരു മെസ്സേജ് അയച്ചു.

അതിനു മറുപടിയായി "മിസ് യു " എന്ന് മറുപടി വന്നു.

അനി എന്നോട് പറഞ്ഞു.  "ഇനി പിടി വിടേണ്ട, അതിൽ പിടിച്ചു കയറിക്കോ ?"

അനീഷേ നീ പറഞ്ഞത് ശരിയാണല്ലോ

ഉമ്മ.

കുറച്ചു കഴിഞ്ഞ് വീണ്ടും മെസേജ് അയച്ചു

ഉമ്മ.

അങ്ങനെ ഇരുപത് മെസേജ് ഞാൻ അയച്ചു. ഒന്നിന് മറുപടി ഇരുപത്.

"എടാ നിനക്ക് വട്ടുണ്ടോ. ഒരു മെസേജിന് രണ്ടു രൂപ. എല്ലാം കൂടി ഒരു വരിയിൽ എഴുതിയാൽ പോരായിരുന്നോ?" സഹ മുറിയാൻ നിധിയുടെ ഉപദേശം.

ഒരു വരിയിൽ എഴുതിയാൽ ഇരുപത് മെസേജിന്റെ സുഖം കിട്ടില്ലെന്ന് ഞാൻ മനസ്സിൽ പറഞ്ഞു.

കുറച്ചു കഴിഞ്ഞു ഒരാളുടെ ഫോൺ വന്നു. മെസ്സേജ് അയച്ചത് അവൾ അല്ലത്രേ, കൂടെയുള്ള വേറെ ആരോ ആയിരുന്നു. ആരോ അവളുടെ ഫോൺ എടുത്ത് വഞ്ചന കാട്ടിയതാണ്. ആരാണെന്ന് അവൾക്കറിയില്ല. എനിക്കുമറിയില്ല.

Thursday, December 2, 2021

ഷോർഡിങ്ങർ ഡിഫറെൻഷ്യൽ ഇക്യുവേഷനും എന്റെ കൈ വിറയലും

മൂന്നാം പാനിപ്പറ്റ് യുദ്ധമെന്ന് പറയുന്നതുപോലെ കോളജിൽ പഠിക്കുമ്പോഴും ഒരു നോട്ട്ബുക്ക് സംഭവം ഉണ്ടായി. (മൂന്നാം നോട്ട് ബുക്ക് സംഭവം.)  മുകുന്ദ് മാഷിന്റെ  ട്യൂഷൻ ക്ലാസ് നടന്നുകൊണ്ടിരിക്കുന്നു. എല്ലാ ദിവസത്തെയും പ്പോലെ ഹോംവർക്ക് ഉണ്ട്. ഡിഫറെന്റിയേഷൻ ആണ് വിഷയം. ആറോ ഏഴോ പ്രശ്നങ്ങൾ വീട്ടിലേക്ക് തന്നയക്കും. ഒരു ചോദ്യത്തിന്റെ അതെപ്പോലെയുള്ള ഏഴു ചോദ്യങ്ങൾക്ക് ഉത്തരം എഴുതാൻ ആർക്കും വലിയ ബുദ്ധിമുട്ടൊന്നും നേരിട്ടിരുന്നില്ല. 

ഒരു ദിവസം ക്‌ളാസ് തുടങ്ങിയതും കുട്ടികൾ എല്ലാവരും ഏഴിലെ ഒരു ചോദ്യം മാത്രം ഡിഫറെന്റിൽ സൊല്യൂഷൻ കണ്ടെത്താൻ കഴിയുന്നില്ലെന്ന് പറഞ്ഞുകൊണ്ടിരുന്നു. മുകുന്ദ് മാഷ് ഉടനെ ആ കണക്ക് മാത്രം വേഗം ബോർഡിൽ എഴുതാൻ ശ്രമിച്ചു. എന്നാൽ ഞാൻ ഏതോ സ്വപ്നത്തിലായിരുന്നത് കൊണ്ട് അത്ര ശ്രദ്ധയിലായിരുന്നില്ല. ചില ഷോർഡിങ്ങർ ഇക്യുവേഷൻ ഉണ്ട്. അതിനൊന്നും സൊല്യൂഷൻ ഇല്ലെന്നു പറഞ്ഞുകൊണ്ട് മുകുന്ദ് സാർ ആ കണക്കിൽ കൈ വെക്കുന്നത് അവസാനിപ്പിച്ചു. ചില പ്രശ്നങ്ങൾക്ക് സൊല്യൂഷൻ ഇല്ല.

എന്റെ നോട്ട്ബുക്ക് അടുത്തിരുന്ന ജെ.കെയ്ക്ക് കാണിച്ചു കൊടുത്തു. അയാൾക്ക് വളരെയധികം ആവേശമായി. "സാർ ഇവിടെ ഒരാൾ ഇക്യുവേഷൻ സോൾവ് ചെയ്തിട്ടുണ്ട്." ഞാൻ ഭവ്യതയോടെ എഴുന്നേറ്റ് നിന്നു. എന്റെ മുഖഭാവം ഇൻ ഹരിഹർ നഗറിൽ ജഗദിഷ് പറയുന്ന പ്പോലെ "ഞാൻ അല്ല, ഇവൻ പറഞ്ഞിട്ടാണ്..."എന്ന ഭാവം. സംഗതി ഷോർഡിങ്ങർ ആണ്. അതും മുകുന്ദ് മാഷ് ഉപേക്ഷിച്ച സംഗതി. ക്ലാസ്സിൽ പരസ്യമായി അത് പറയണമോയെന്ന ചിന്തയും കൂടെ അലട്ടിയിരുന്നു.  എഴുതിവെച്ച വരികളിൽ കൂടുതൽ എന്തെങ്കിലും ചോദിച്ചാൽ ഞാൻ കുഴങ്ങും. ഒരാൾക്കു പോലും എഴുതാൻ കഴിയാത്ത സൊല്യൂഷൻ ശരിയായി എന്ന് പറയാൻ ഒരു ചമ്മൽ എനിക്കുണ്ടായിരുന്നു. ചമ്മൽ മാത്രമല്ല ഒരു ഭയവും.

അപ്പോഴാണ് ഞാൻ ഓർത്തത് തലേ ദിവസം വിൻസെന്റ് മാഷ് , (St .തോമസ് - പഴയ കണക്ക് പുലി, പെങ്ങളുടെ ഭർത്താവ് ഞാൻ ഹോം വർക്ക് ചെയ്യുമ്പോൾ സഹായിച്ചത് ഓർമ്മ വന്നത്.) എന്നാൽ അന്നേരം എനിക്ക് ആ കണക്കിൽ അത്ര പ്രാധാന്യം തോന്നിയിരുന്നില്ല, എന്റെ ശ്രദ്ധക്കുറവെന്ന് മാത്രം കരുതിയിരുന്ന കണക്കാണ്. സംഗതിയുടെ കിടപ്പ് ബുദ്ധിമുട്ടുള്ളതായിരുന്നുവെന്ന് ക്ളാസിലെ അവസ്ഥ കണ്ടപ്പോൾ മാത്രമാണ് മനസിലായത്.

ഏതായാലും പീട്ടുവും ജെ.കെ യും എന്നെ തള്ളി തള്ളി മുകുന്ദ് മാഷിന്റെ അടുത്തെത്തിച്ച്  നോട്ട്ബുക്കിലെ കണക്ക് വായിച്ചുനോക്കാൻ അപേക്ഷിച്ചു. മുകുന്ദ് മാഷ് വായിച്ചതിനു ശേഷം ഉത്തരം അംഗീകരിച്ചു.

അടുത്ത ദിവസം ക്ലാസ്സിൽ എത്തിയപ്പോൾ ഷോർഡിങ്ങർ ഇക്യുവേഷൻ സോൾവ് ചെയ്തത് നേരിട്ട് മനസിലാക്കാൻ വിമല കോളേജിലെ ചില സുന്ദരിമാർ അടുത്തെത്തി. അതിലൊരാൾ അതി തീവ്ര നോട്ടമുള്ള എലിസബത്ത് ചുങ്കത്ത് കുരിശിങ്കൽ ഒരു കുരിശായി എന്റെ പുസ്തകം തന്നെ ചോദിച്ചു. എന്നാൽ നോട്ട്ബുക്ക് കൊടുക്കാൻ എനിക്ക് മടിയായിരുന്നു. അതിലെ തോന്നിവാസങ്ങൾ എന്തിനു മറ്റുള്ളവർ കാണണം. അതിൽനിന്ന് രക്ഷപ്പെടാൻ ഞാൻ പെട്ടന്ന് ഒരു പേപ്പറിൽ എഴുതി തരാമെന്ന് പറഞ്ഞു. എന്നാൽ അങ്ങനെയെന്നായി. അവൾ വിടാൻ ഒരുക്കമല്ലായിരുന്നു. എന്നാൽ ഞാൻ എഴുതുന്നത് അവൾ നോക്കി നില്ക്കാൻ തുടങ്ങി. എന്റെ കൈകൾ ചെറുതായി വിറയ്ക്കാൻ തുടങ്ങി. എം.ടി സാറിന് കത്തെഴുതാൻ പേനയെടുത്തപ്പോൾ മാത്രമാണ് പിന്നെ എന്റെ കൈ വിറച്ചിട്ടുള്ളത്. "അ" എന്ന അക്ഷരം മറന്നുപോയത് പോലെ എല്ലാം മറന്നു. എനിക്ക് കാര്യം മനസിലായി. അവളോട് സീറ്റിൽ പോയി ഇരിക്കാൻ പറഞ്ഞു. അവൾ തിരിച്ചു പോയതും ഒരു മിനിറ്റിൽ ഇക്യുവേഷൻ വീണ്ടും എഴുതി അവൾക്ക് കൈമാറി.

കുറച്ച് നേരത്തേക്ക് ക്ലാസ്സിലെ പഠിപ്പ് ഹീറോ ആയതിന് വിൻസെന്റ് മാഷിന്റെ അപ്രതീക്ഷിത വീട് സന്ദർശനത്തിന് നന്ദി.

ഇൻഡിക്ക ഡിസൈൻ

2001 - October അപർണ പറഞ്ഞു "എനിക്ക് എന്റെ വീട്ടിലെ കാർ ഇഷ്ടമല്ല." ഞാൻ: "അതെന്ത് പറ്റി.." "പപ്പാ മടിയനാണ്....ഒരു...