കോളേജ് പഠനകാലമാണെങ്കിലും പുതിയ നാടകത്തിലേക്ക്
നായികയെ കണ്ടെത്തുന്നതിന്റെ ഭാഗമായി രഘു ഒരു തിരച്ചിൽ നടത്താൻ പദ്ധതിയിട്ടു. ബസ് യാത്രയിൽ
കണ്ട ഒരു പെൺകുട്ടിയുടെ മുഖം അയാൾക്ക് ഓർമ്മ വന്നു. നീതുവെന്ന അഭിനയപരിചയമുള്ള നടിയുമായി
ബന്ധപ്പെട്ട് പുതിയ നായിക നടിയുടെ ഒരു ഫോട്ടോ ലഭിക്കാൻ സംവിധായകൻ രഘു ശ്രമം നടത്തി.
എന്നാൽ നീതു അതിനു വഴങ്ങിയില്ല. സീരിയൽ നാടകത്തിനൊന്നും വിമലയെ കിട്ടില്ല. അവളുടെ അച്ഛൻ
രഘുവിനെ തല്ലിയേക്കാം എന്ന് പറഞ്ഞു ഭയപ്പെടുത്തി. അയാൾ ഭയപ്പെട്ടില്ലെങ്കിലും, എങ്ങനെയെങ്കിലും
വിമലയെ നാടകത്തിലെത്തിക്കണമെന്ന പദ്ധതി രൂപപ്പെടുത്തി; വേറെ നാടക സമിതികൾ അറിയാതെ ചില
പദ്ധതികൾ.
അതിനിടയിൽ കടുവയെ പിടിച്ച കിടുവയെന്നപ്പോലെ
രഘുവിന്റെ അമ്മയ്ക്ക് ഏപ്രിൽ ഒന്നിന് ഒരു ഭീഷണി ഫോൺ കാൾ ലഭിക്കുന്നത്. വിമലയുടെ ഫോട്ടോ
ആവശ്യപ്പെട്ടതിന് പകരമായി മറുപടി; ഭീഷണി. എന്നാൽ പുതിയ നടി തന്നെയാണോ ഭീഷണി മുഴക്കിയത്
എന്നുറപ്പില്ലാത്തത് കൊണ്ട് രഘു മറുപടിയൊന്നും പറഞ്ഞില്ല. ഇനി നാടകം പ്രശ്നമാണെങ്കിൽ
സിനിമയെടുക്കാം അതിൽ അവസരം കൊടുക്കാമെന്ന് അയാൾ മനസ്സിൽ കരുതി. അതിനിടയിൽ നിറം സിനിമയുടെ
പോസ്റ്റർ വഴി നീളെ രഘു ശ്രദ്ധിച്ചു.
രഘുവിന്റെ പുതിയ നാടകത്തിന്റെ ഒരു പരസ്യം
കോളജിൽ കൊടുക്കുന്നതിന് നായിക നടി സ്ഥാനത്തേക്ക് കണ്ടുവെച്ച വിമലയോട് നേരിട്ട് ആവശ്യപ്പെട്ടു.
ഒരു വെടിക്ക് രണ്ടു പക്ഷി. അവൾ തന്നെയാണോ ഭീഷണി മുഴക്കിയത്... അതോ വേറെ നാടക സമിതികളാണോ
... പ്രത്യേകിച്ച് ഭാവമൊന്നമില്ലാതെ വിമല രഘുവിന്റെ കത്ത് കോളേജ് ചെയർമാന് കൈമാറി.
കൈമാറിയോ? ഉറപ്പൊന്നുമില്ല. വിജയിച്ചുകൊണ്ടിരിക്കുന്ന പുതിയ നാടകത്തിനു അവിടെ അവസരം
ലഭിക്കുമോ. പക്ഷെ ആരും വിളിച്ചില്ല. അതോടെ സംശയമായി. വിമല കത്ത് കൊടുത്തില്ലേ? കത്തിന്റെ
അവസാനം കത്ത് തന്ന വ്യക്തിക്ക് ഒരു ശുക്രിയ പറഞ്ഞേക്ക് എന്നും എഴുതിയാണ് അവസാനിപ്പിച്ചത്.
രജിത് പറഞ്ഞു "എടാ ശുക്രിയ എന്ന പദത്തിന്റെ അർത്ഥം വല്ല തെറിയുമാണെങ്കിൽ സിനിമ
ഇറങ്ങി കഴിഞ്ഞാൽ പ്രശ്നമാകും,"ഒരു വർഷം മുമ്പത്തെ ഏപ്രിൽ ഒന്നിന് തന്ന എട്ടിന്റെ
പണിക്ക് ഒരു നന്ദി, ശുക്രിയ. വിമല ആ കത്ത് പൊട്ടിച്ചു വായിച്ചുനോക്കികാണുമോ.!!
No comments:
Post a Comment