2001 - October
അപർണ പറഞ്ഞു "എനിക്ക് എന്റെ വീട്ടിലെ കാർ ഇഷ്ടമല്ല."
ഞാൻ: "അതെന്ത് പറ്റി.."
"പപ്പാ മടിയനാണ്....ഒരു പണിയും എടുക്കില്ല....."
പണി എടുത്ത് കാശ് ഉണ്ടാക്കിയാൽ അല്ലേ
കാർ വാങ്ങിക്കാൻ കഴിയൂ എന്ന് ഞാൻ വായിച്ചെടുത്തു.
"സാധാരണ പെൺമക്കൾക്ക് അപ്പന്മാരോട് കുറച്ചു കൂടുതൽ സ്നേഹം കാണും..." അത് പറഞ്ഞതോടെ അവൾ അടങ്ങി.
"ഇൻഡിക്ക കാറിന്റെ ആദ്യ ഡിസൈൻ കണ്ട് ഞാൻ വളരെ ഇഷ്ട്പ്പെട്ടിരുന്നു....ലോകത്തെ ഏറ്റവും പേര് കേട്ട ഒരു ഇറ്റാലിയൻ ഡിസൈനർ ചെയ്ത ഒരു വർക്ക്....പക്ഷെ ആദ്യ കാർ പുറത്തു വന്നപ്പോൾ അത്രെയും ഭംഗി ഉണ്ടായിരുന്നില്ല......"
"കാർ നല്ലത് തന്നെ ... പക്ഷെ ഇപ്പോൾ എല്ലാ ടാക്സിയും അതായി തുടങ്ങി..."
എനിക്ക് കാര്യം മനസിലായി. കൂടുതൽ അതെ കുറിച്ച് സംസാരിച്ചില്ല.
No comments:
Post a Comment