ഗൗതം ശ്രീഹരിയാണ് പ്രൊഡക്ഷൻ സപ്പോർട്ട്
ലീഡ്. അദ്ദേഹം ജോലി ചെയ്യുന്നത് കുറച്ചു നാൾ ശ്രദ്ധിച്ച എനിക്ക് ഒരു തോന്നൽ മനസ്സിൽ
വന്നു. അബദ്ധവശാൽപോലും ടാറ്റയിൽ അങ്ങനെയൊരു ഓപ്പറേഷൻ ലീഡ് റോളിൽ ജോലി ആ കാലത്ത് ലഭിക്കരുതേയെന്ന്
പ്രാർത്ഥിച്ചുകൊണ്ടിരുന്നു. സാധാ സമയവും ഹെഡ് ഫോൺ വെച്ച് ഫോണിൽ ഇരുന്ന് പരാതി കേൾക്കുന്ന
ജോലി പരാതി തീർപ്പാക്കുന്ന ജോലി. ഒന്ന് കഴിഞ്ഞാൽ മറ്റൊന്ന്. വെങ്കി പറഞ്ഞു "ഡാ ...അത് എല്ലാം പ്രാക്റ്റീസ്
..."
ഞാൻ മനസ്സിൽ പറഞ്ഞു ‘വേണ്ട മോനെ ...ആ
പ്രാക്റ്റീസ് എനിക്ക് വേണ്ട.’
എപ്പോഴോ ഒരിക്കൽ ഷേർളിയോട് ചോദിച്ചു.
"അത് പോലെ എനിക്ക് ജോലി ചെയ്യാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ .."
ഷേർളി കൃത്യം ഉത്തരം പറഞ്ഞു "ഇല്ല.
നിങ്ങൾക്ക് കഴിയില്ല. ആ ജോലി ശൈലി നിങ്ങൾക്ക് പറഞ്ഞിട്ടുള്ളതല്ല...."
No comments:
Post a Comment