2001 - നവംബർ
ആദ്യ പരിശീലനങ്ങൾ പുരോഗമിക്കുന്നതിനിടയിൽ
വിദേശത്ത് ജോലി ചെയ്ത ചില വ്യക്തികളെ പ്രത്യേക ക്‌ളാസ്സുകൾ എടുക്കാൻ ടാറ്റ മാനേജ്‌മന്റ്
ഭാഗമായി നിയോഗിച്ചിട്ടുണ്ട്. പുതിയ ജോലിക്കാർക്ക് അവരുമായി പരിചയപ്പെടാൻ അവസരം ഒരുക്കിയിട്ടുണ്ട്.
ഒരു സ്ത്രീ അവിടെ വന്ന് ഒരു മണിക്കൂർ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. എപ്പോഴോ ഓരോ വ്യക്തികളെയും
പരിചയപ്പെടുന്നതിനിടയിൽ എന്റെ അടുത്ത് കുറച്ചു നേരം ബോധപൂർവം ഇരുന്നു സംസാരിക്കാൻ ശ്രമിക്കുന്നത്
ഞാൻ ശ്രദ്ധിച്ചു. എന്താണ് ഇവരോട് സംശയം ചോദിക്കേണ്ടത് എന്നറിയാതെ ഞാൻ കുഴങ്ങിക്കൊണ്ടിരുന്നു.
കുറച്ചു നേരത്തെ മൗനത്തിനു ശേഷം ചോദിച്ചു;
"ഒറ്റയ്ക്കാണോ അമേരിക്കയിൽ പോയത്?"
അവൾ മറുപടി പറഞ്ഞു. "അതെന്താ ഒറ്റയ്ക്ക്
പോയാൽ?"
ഞാൻ വളരെ നിഷ്കളങ്കമായി ചോദിച്ചു
"അല്ല ..പ്ലെയിനിൽ പോകുമ്പോൾ ഇടയ്ക്ക് വെച്ച് വഴിയൊന്നും തെറ്റില്ലല്ലോ
?"
അവൾ പൊട്ടിച്ചിരിച്ചു. അവളുടെ ചിരി കണ്ടപ്പോൾ, ചോദിച്ചത് അബദ്ധമായി എന്ന് തോന്നി.
അവൾ മറുപടിയും തന്നു..."നിങ്ങൾക്ക്
ഒരിക്കലും വഴി തെറ്റാത്ത യാത്രയാണ് പ്ലെയിൻ യാത്ര....വേറെ ഏത് യാത്ര മാർഗ്ഗത്തിലും
വഴി തെറ്റാൻ സാധ്യത കൂടുതലാണ്..."
"അത് മതി...അത് മതി..." ഞാൻ വേഗം തലയൂരി. ഈ വിഡ്ഢിയോട് കൂടുതൽ സംസാരിച്ചിട്ട് കാര്യമില്ല എന്ന് തോന്നിയത് കൊണ്ട് അവൾ വേഗം സ്ഥലം വിട്ടു.
No comments:
Post a Comment