പത്ര വാർത്തകൾ കേട്ട്, ബാലന് ഒരു സംശയം. ബലാത്സംഗമാണോ ആത്മഹത്യയാണോ വലിയ പാപം. സ്കൂളിലെ സംസാരത്തിനിടയിൽ കുട്ടികൾ തർക്കത്തിലായി. ഒരുവൻ പറഞ്ഞു ആത്മഹത്യയിൽ മരണം നടക്കുന്നുണ്ട്. ബലാത്സംഗത്തിൽ പരിക്കുകൾ മാത്രമാണ് സംഭവിക്കുന്നത്. ഞാനും അവരോട് ചേർന്നു. സങ്കതി അവർ പറഞ്ഞത് ശരിയാണ്. പക്ഷേ ഞാനും ചില അറിവുകൾ അവർക്ക് പകർന്നു കൊടുത്തു. ചില ബലാൽസംഗ കേസിൽ മരണം നടക്കുന്നുണ്ട്. ബിജു വിട്ടുതരുന്ന ലക്ഷണമില്ല. എടാ അതിൽ വളരെ കുറച്ചേ മരിക്കുന്നുള്ളു. ആത്മഹത്യയാണെങ്കിൽ എന്തായാലും മരിക്കും. അവിടെ ഞാൻ പരാജയം സമ്മതിച്ചു. ബാലൻ പറഞ്ഞത് ശരിയാണ്. അപ്പോൾ വലിയ തെറ്റ് ആത്മഹത്യ തന്നെയാണ്. അപ്പോൾ കൊലപാതകം? കൊലപാതകം എന്തായാലും വലിയ തെറ്റാണു അതിൽ എന്താണ് സംശയം…അതിൽ എപ്പോഴും മരണം ഉണ്ടല്ലോ.
കുട്ടികൾ ആർക്കും സംശയമില്ല. പത്ര വായന തുടങ്ങിയത് കൊണ്ട് ഒരു വരിയേഷൻ ഞാൻ അവതരിപ്പിച്ചു. ചില ആത്മഹത്യ കേസിൽ തുടങ്ങിയാലും മരിക്കുന്നില്ല. കുട്ടികൾ എന്നെ തിരുത്തി. മരിച്ചാൽ മാത്രമേ തെറ്റാവുകയുള്ളു. അങ്ങനെയാണെങ്കിൽ അവർ പറഞ്ഞത് ശരിയാണ്. പക്ഷേ, വീണ്ടും കുട്ടികളുടെ ഇടയിൽ തർക്കമായി. ആത്മഹത്യ ഒരാൾ മാത്രം ചെയ്യുന്ന പ്രക്രിയയാണ്. ബാലാൽസംഗത്തിൽ പലപ്പോഴും കൂടുതൽ പേരുടെ പേര് പത്രത്തിൽ കണ്ടിട്ടുണ്ട്. അതിനും മറുപടി വന്നു, എങ്കിലും ഒരാൾക്കല്ലേ പരിക്ക് പറ്റിയുള്ളൂ. അതേ, ചിലർ പറയുന്നത് കേൾക്കാം അത് വീണു പരിക്ക് പറ്റുന്നപ്പോലെയാണ്. കയ്യിലും മുഖത്തും ചിലപ്പോൾ ബാൻഡെജ് ഇട്ടാൽ മതിയാകും. അപ്പോഴും ചിലർക്ക് സംശയം ബാക്കിയാകുന്നു. ചിലപ്പോൾ ബലാത്സംഗവും ആത്മഹത്യയും ഒരുമിച്ച് നടക്കുന്നു. അതോടെ കുട്ടികൾ ചർച്ച അവസാനിപ്പിച്ചു. രണ്ടും ഒരുമിച്ച് നടന്നാൽ ബലാത്സംഗം വലിയ തെറ്റാണ്. അല്ലെങ്കിൽ ആത്മഹത്യയാണ് വലിയ തെറ്റ്. മൂന്നാം ക്ലാസ്സിലെ ഒരു ചർച്ചയിൽ നിന്ന്….
No comments:
Post a Comment