Tuesday, November 17, 2020

ഇലക്ട്രിക്കൽ ലാബ്

 പഠിക്കുന്ന കുട്ടികൾ എല്ലാം നല്ല മാർക്ക് വാങ്ങിക്കുന്നവർ ആയിരുന്നു. ഞാനും നല്ല മാർക്ക് വാങ്ങിച്ചു പത്താംക്ലാസ് പാസായി. അതിനു ശേഷം എല്ലാവരും എഞ്ചിനീയറിംഗിന്റെയോ മെഡിക്കലിൻെറയോ കോച്ചിംഗിന് ചേർന്നു. ഞാനും ചേർന്നു.  എനിക്കും കിട്ടി ഒരു സീറ്റ്.  ഇലക്ട്രിക്കൽ ലാബിൽ കയറിച്ചെന്നത് ഇന്നും ഞാൻ ഓർക്കുന്നു. ഒരുപാട് കുന്ത്രാണ്ടങ്ങൾ. ഇതൊന്നും എന്റെ കയ്യിൽ ഒതുങ്ങുന്നതല്ലെന്ന് എനിക്ക് ആദ്യമേ മനസ്സിലായി. എങ്കിലും ഭയം പുറത്തു കാണിച്ചില്ല. നല്ല അറിവും പരിചയമുള്ളവർ പലരും ആദ്യമേ കേറി പലതും ചെയ്യുന്നുണ്ട്. വടക്കുനോക്കിയന്ത്രം സിനിമയിൽ ശ്രീനിവാസൻ ആദ്യമായി ചാരായ ഷാപ്പിൽ കയറിയപ്പോഴുള്ള മാനസികാവസ്ഥയായിരുന്നു എന്റെത്. എങ്കിലും പുറത്തുകാണിക്കാതെ ഇന്നസെന്റിന്റെ  പോലെ ബലം പിടിച്ച് നടന്നു. ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞതിനുശേഷം ഞാൻ  ഒരു ഹോൾഡറിൽ ബൾബ് ഘടിപ്പിച്ചു.  ആദ്യമായി ചാരായം കുടിക്കുന്നപ്പോലെ കണ്ണൊന്നു ചീമി ബൾബ് ഹോൾഡറിലിട്ടു ഒന്ന് തിരിപ്പിച്ചു.  സംഗതി വിജയിച്ചു.  സ്വിച്ച് ഓൺ ചെയ്തു.  അത്ഭുതം ബൾബ് കത്തി.  എലെക്ട്രിക്കൽ എഞ്ചിനീയർ ആയെന്ന് തനിക്ക് തന്നെ തോന്നി തുടങ്ങി.  ആരെങ്കിലും നോക്കുന്നുണ്ടോയെന്ന്  ഇടത്തോട്ടും വലത്തോട്ടും ഞാൻ നോക്കി. ആരും ശ്രദ്ധിക്കുന്നില്ല. എങ്കിലും അഭിമാനപൂർവ്വം ഞാൻ തലയുയർത്തി ലാബിൽ  നടന്നു.

No comments:

Post a Comment

ഇൻഡിക്ക ഡിസൈൻ

2001 - October അപർണ പറഞ്ഞു "എനിക്ക് എന്റെ വീട്ടിലെ കാർ ഇഷ്ടമല്ല." ഞാൻ: "അതെന്ത് പറ്റി.." "പപ്പാ മടിയനാണ്....ഒരു...