ഞങ്ങളുടെ നാട്ടിൽ മദ്യം പല
പേരിലാണ് അറിയപ്പെടുന്നത്. മണവാട്ടിയെന്ന് പേരുള്ള പേരുള്ള മദ്യമുണ്ട്. അത് കുടിച്ചാൽ
മണവാട്ടിയെ പോലെ നാണിച്ചിരിക്കും. മറ്റൊരു വിഭാഗം പാമ്പ് എന്ന പേരിലാണ്. അത് കുടിച്ചാൽ
പാമ്പിനെ പോലെ റോഡിൽ ഇഴയും. മറ്റൊന്ന് ഈസ്റ്റർ ആണ്. പേരു പറഞ്ഞപ്പോൾ തന്നെ മനസ്സിലായല്ലോ.
കുടിച്ചാൽ മൂന്നാം ദിവസം മാത്രം എഴുന്നേൽക്കാൻ കഴിയുന്ന മദ്യം. വിശേഷപ്പെട്ട മറ്റൊരു
മദ്യം കൂടിയുണ്ട്. അതിന്റെ പേര് യേശുക്രിസ്തു എന്നാണ്. അത് കഴിച്ചാൽ യേശുവിനെ പോലെ
വളരെ ഡീസെന്റ് ആയി നടക്കും. എന്നാൽ ദുഃഖവെള്ളിയാഴ്ചയാണെങ്കിൽ 14 സ്ഥലത്ത് വീഴാതെ അയാൾ
വീട്ടിലെത്തില്ല. ഇന്ന് ഞാൻ ഒരാളെ കണ്ടു. അയാൾ കഴിച്ചത് ഇതൊന്നും ആയിരിക്കില്ല. ആനയെപ്പോലെ
മയങ്ങി കിടക്കുന്നു. അതുകൊണ്ട് അത് ആനമയക്കി തന്നെയാകണം. ഇന്നലെ ഒരുത്തനെ കണ്ടിരുന്നു.
അവൻ നൃത്തം ചെയ്യുന്നത് കണ്ടപ്പോൾ മനസ്സിലായി കഴിച്ചത് മയിലാണെന്ന്. എല്ലാവരും ദിവാകരൻ
ഒന്ന് പോകാൻ കാത്തിരിക്കുകയാണ്. അവൻ പോയാൽ ഇവർ തുടങ്ങും. ആരാണ് ദിവാകരൻ എന്ന് ചിന്തിച്ചു
കഷ്ടപ്പെടേണ്ട. സൂര്യന്റെ മറ്റൊരു പേരാണല്ലോ ദിവാകരൻ. സൂര്യൻ അസ്തമിക്കുന്നതും കാത്ത്
ഇരിക്കുന്ന ….
Wednesday, September 29, 2021
മണവാട്ടി
Subscribe to:
Post Comments (Atom)
ഇൻഡിക്ക ഡിസൈൻ
2001 - October അപർണ പറഞ്ഞു "എനിക്ക് എന്റെ വീട്ടിലെ കാർ ഇഷ്ടമല്ല." ഞാൻ: "അതെന്ത് പറ്റി.." "പപ്പാ മടിയനാണ്....ഒരു...
-
ആദ്യരാത്രി മലയാള സിനിമപോലെ സങ്കീർണമായിരുന്നില്ല. ജനാലയിൽ കാത്ത് നിൽക്കുന്ന ക്ളീഷേ സീനുകൾ ഉണ്ടായിരുന്നില്ല. രണ്ടു പേരും ക്ഷീണിതരായിരുന്നു. അത...
-
മൊബൈൽ ഫോൺ തുടങ്ങിയ കാലം. വിരഹ വേദനയിൽ കഴിയവെ അവൾ ഒരു മൊബൈൽ സന്ദേശം അയച്ചു. "സുഖമാണോ?" എടാ നിധി അവൾ സുഖമാണോ എന്ന് ചോദിക്കുന്നു....
-
കഴിഞ്ഞ തെറ്റ് ഇനി ആവർത്തിക്കരുത് ബേബി." "അമ്മേ മനസിലായില്ല…" "രാക്കാട് പെണ്ണ് കാണാൻ പോകുമ്പോൾ, അവിടുത്തെ നിനക്ക് പരിച...
No comments:
Post a Comment