തൃശൂർ എഞ്ചിനീയറിംഗ് കോളേജ് വരാന്തയിൽ
തെക്ക് വടക്ക് നടക്കുന്ന കാലം. പെട്ടന്ന് ഒരു ദിവസം ഒരാൾ എന്നെ വഴിയിൽ തടഞ്ഞു നിർത്തി
എന്നോട് ചോദിച്ചു "പോളിനെ അറിയോ ?"
ഞാൻ പറഞ്ഞു "അറിയാം"
അതോടെ അവൾ പരുങ്ങുന്നത് ശ്രദ്ധിച്ചു.
എനിക്ക്
കാര്യം മനസിലായില്ല.
ഞാൻ ചോദിച്ചു "നിങ്ങൾക്ക് എങ്ങനെ
പോളിനെ അറിയാം ?"
"പോൾ കോയമ്പത്തൂരിൽ നിന്നും വിളിച്ചിരുന്നു.
അയാൾ ഇന്നലെ നിങ്ങളെപ്പറ്റി പറഞ്ഞു..."
ഞാൻ ഇടയിൽ കയറി പറഞ്ഞു "വെയിറ്റ്
വെയിറ്റ്... നിങ്ങൾ ഏതു പോളിനെ കുറിച്ചാണ് പറയുന്നത്.? ഞാൻ ഇന്ന് പോളിന്റെ ഒപ്പമാണ്
ബസിൽ പോന്നത്. മുണ്ടൂരുള്ള പോൾ. "
"നോ.. അല്ല. ഞാൻ പറഞ്ഞ ആൾ മാറിപ്പോയി. ഇത് കോയമ്പത്തൂർ ഉള്ള പോൾ " അപരിചിത
എന്നെ തിരുത്തി
ഞാൻ നിഷ്കളങ്കമായി മറുപടി പറഞ്ഞു "അതാണ്. ഞാനും കരുതി താങ്കൾ എങ്ങനെ
എന്റെ നാട്ടിലെ പോളിനെ അറിയുമെന്ന്…"
കുറച്ചു ദിവസങ്ങൾക്ക് ശേഷം ഈ അപരിചതയുമായി
ഞാൻ വളരെ പരിചയത്തിലായി. അവളുടെ പേര് ചോദിച്ചു. അവർ പറഞ്ഞു "അപരിചിത." പേര്
കേട്ട് ഞാൻ അത്ഭുദപ്പെട്ടു. ഒരു ചെറിയ സൗഹൃദം അങ്ങനെ തുടർന്നു. അതിനിടയിൽ കോയമ്പത്തൂർ
പോളിന്റെ കാര്യം വെറുതെ പറഞ്ഞതാണെന്ന് അവൾ എന്നോട് പറഞ്ഞു.
രണ്ടു വർഷത്തിന് ശേഷം ജോലിക്ക് പോയി വരുമ്പോൾ
തമ്പാനൂർ ബസ് സ്റ്റാൻഡിൽ ഒരു അപരിചിതയായ പെൺകുട്ടി ബെഞ്ചിൽ ബസ് കാത്തിരിക്കുന്നത് ഇരിക്കുന്നത്
കണ്ടു. കണ്ടപ്പോൾ ഒരു ലാളിത്യം തോന്നി. പരിചയപ്പെടാൻ എന്താണ് മാർഗമെന്ന് ഞാൻ ചിന്തിച്ചുകൊണ്ടിരുന്നു.
അല്പസമയത്തിനു ശേഷം അവളോട് ഞാൻ ചോദിച്ചു
"എക്സിക്യൂസ് മി... നിങ്ങൾക്ക് അപരിചതയെ അറിയുമോ?"
അവൾ പെട്ടാണ് മറുപടി പറഞ്ഞത് "അറിയാം."
അവൾ അറിയാമെന്ന് പറഞ്ഞതോടെ ഞാൻ അങ്കലാപ്പിലായി.
നാവിൻ തുമ്പത്ത് വന്ന വാക്കുകളിൽ ചുറ്റി തിരിച്ച് പെട്ടന്ന് ഞങ്ങൾ അപരിചതയെ കുറിച്ച്
സംസാരിച്ച് പരിചിതരായി. ഒരു വിധത്തിൽ അപരിചതയിൽ
നിന്നും രക്ഷപ്പെട്ടു വിഷയത്തെ വേറെ ദിക്കിലേക്ക് വഴി തിരിച്ചു വിട്ട് അപരിചിത എന്ന പേരുള്ള പെൺകുട്ടിയുടെ ഫയൽ അങ്ങനെ
ക്ലോസ് ചെയ്തു. പുതിയ അപരിചതയെ അങ്ങനെ പരിചിതയാക്കി.
No comments:
Post a Comment