കൈസർ പട്ടി കൂട്ടിൽ കിടന്ന് തന്റെ ശ്രദ്ധ ആകർഷിക്കുന്നുണ്ട്. കുറച്ചുനേരം കഴിഞ്ഞപ്പോൾ സ്നേഹത്തോടെ വാലാട്ടി തുടങ്ങി. പിന്നെയും കുറച്ചുസമയം കൂടി കഴിഞ്ഞപ്പോൾ സന്തോഷത്തോടെ കൈസർ കൂട്ടിനുള്ളിൽ വട്ടം തിരിഞ്ഞു. അത് കഴിഞ്ഞ് കൈസർ തന്നെ വീണ്ടും നോക്കി. എനിക്ക് കേൾക്കാം കൈസർ പറയുന്നത്. 'എന്റെ അടുത്തേക്ക് വരൂ, എന്നോട് സംസാരിക്കൂ. എന്നെ തലോടൂ.' പട്ടിയുടെ നിശബ്ദ ഭാഷ തനിക്ക് മനസ്സിലാകുന്നു. അല്പം സമയം കഴിഞ്ഞപ്പോൾ പട്ടി മോങ്ങി തുടങ്ങുന്നു. അതിന്റെ അർത്ഥവും തനിക്ക് മനസ്സിലായി. കുറേനേരം ഒന്നും ചെയ്യാതെ ഞാൻ അവനെ നോക്കി നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവൻ തളർന്നിരുന്നു. ഇടയ്ക്ക് ശബ്ദമുണ്ടാക്കി കൊണ്ടിരുന്നു. അവനറിയാം എന്തെങ്കിലും ലഭിക്കാതിരിക്കില്ലെന്ന്. ഞാൻ ജീവിതകാലം മുഴുവൻ ചെയ്തുകൊണ്ടിരിക്കുന്നത്, അവൻ രണ്ട് മിനിറ്റുകൊണ്ട് തന്റെ മുന്നിൽ പ്രദർശിപ്പിച്ചില്ലേ? കൂട്ടിനുള്ളിൽ കിടന്ന അവന്റെ കണ്ണിലെ സ്നേഹം കണ്ടു, ദൈന്യത കണ്ടു, അവന്റെ പ്രതീക്ഷകൾ കണ്ടു, അഴികൾക്കുള്ളിലൂടെ ശൂന്യതയും അനുഭവിച്ചു. അവൻ തന്നെയാണ് ഞാൻ. അവൻ തന്നെയാണ് അകപ്പൊരുൾ, എന്റെ പ്രിയ കൈസർ.
Wednesday, September 29, 2021
Subscribe to:
Post Comments (Atom)
ഇൻഡിക്ക ഡിസൈൻ
2001 - October അപർണ പറഞ്ഞു "എനിക്ക് എന്റെ വീട്ടിലെ കാർ ഇഷ്ടമല്ല." ഞാൻ: "അതെന്ത് പറ്റി.." "പപ്പാ മടിയനാണ്....ഒരു...
-
ആദ്യരാത്രി മലയാള സിനിമപോലെ സങ്കീർണമായിരുന്നില്ല. ജനാലയിൽ കാത്ത് നിൽക്കുന്ന ക്ളീഷേ സീനുകൾ ഉണ്ടായിരുന്നില്ല. രണ്ടു പേരും ക്ഷീണിതരായിരുന്നു. അത...
-
മൊബൈൽ ഫോൺ തുടങ്ങിയ കാലം. വിരഹ വേദനയിൽ കഴിയവെ അവൾ ഒരു മൊബൈൽ സന്ദേശം അയച്ചു. "സുഖമാണോ?" എടാ നിധി അവൾ സുഖമാണോ എന്ന് ചോദിക്കുന്നു....
-
കഴിഞ്ഞ തെറ്റ് ഇനി ആവർത്തിക്കരുത് ബേബി." "അമ്മേ മനസിലായില്ല…" "രാക്കാട് പെണ്ണ് കാണാൻ പോകുമ്പോൾ, അവിടുത്തെ നിനക്ക് പരിച...
No comments:
Post a Comment