കിടക്കുന്നത് ആരുടെ കൂടെയാണ് എന്നുള്ളത് വലിയ ഒരു വിഷയം തന്നെയാണ്. കാരണം ആ മണമാണല്ലോ എന്നും നാം അനുഭവിക്കേണ്ടത്. എത്ര കാലം കൂടെ കിടക്കുന്നു, എത്ര സുഗന്ധം വേണം, അത് എങ്ങനെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നു എന്നത് ആരുടെ കൂടെ കിടക്കുന്നു എന്നത് ആസ്പദമാക്കിയാണ്. കൂടുതൽ ആൾക്കാരുടെ കൂടെ കിടന്നാൽ കൂടുതൽ മണങ്ങൾ ഉണ്ടാകും. മണങ്ങൾ മാത്രമല്ല പുതിയ മാനങ്ങളും. കൂടുതൽ മണമാണോ ഒരു മണം തന്നെയാണോ കൂടുതൽ വേണ്ടത് എന്നത് നമ്മുടെ തീരുമാനം ആണല്ലോ. ഞാൻ പുരുഷനാണോ സ്ത്രീയാണോ എന്ന് നിങ്ങൾ ചിന്തിക്കേണ്ട, പുരുഷനോ സ്ത്രീയോ ആകാം. കിടക്ക മാത്രമല്ല സ്ഥലവും സൂക്ഷിക്കണം. ഇനി അവളുടെ കാര്യങ്ങൾ പറയാം. അവളുടെ കിടക്ക കാറ്റു മറയുള്ള സ്ഥലത്തല്ല. കാറ്റാടി മരങ്ങൾക്ക് നടുവിലാണ്. അവളുടെയും അവന്റെയും പ്രണയതീയിൻ നടുവിൽ, ആ തീയിൽ അവൾ ചാരമാകുന്നു. ചാരമാകാൻ അവൾ ആഗ്രഹിക്കുന്നു. ഏത് നിറവും അവൾക്ക് ചേരും. രണ്ട് പേർക്കിടയിൽ ഒരു വയസുള്ള കുട്ടിയുടെ കുസൃതിയിൽ അവൾ കിടന്നു. ആ തീയിൽ അലിഞ്ഞു ചേർന്ന്… ഇടയിൽ അവർ ഉണ്ടാക്കിയ പ്രേമകാറ്റിൽ, കാറ്റാടി യന്ത്രമായി അവൾ ഉലഞാടി. അതിൽ നിന്ന് ഉയർന്ന ഊർജ്ജത്തിൽ അവർ വീണ്ടും പ്രണയബദ്ധരായി.
Subscribe to:
Post Comments (Atom)
ഇൻഡിക്ക ഡിസൈൻ
2001 - October അപർണ പറഞ്ഞു "എനിക്ക് എന്റെ വീട്ടിലെ കാർ ഇഷ്ടമല്ല." ഞാൻ: "അതെന്ത് പറ്റി.." "പപ്പാ മടിയനാണ്....ഒരു...
-
ആദ്യരാത്രി മലയാള സിനിമപോലെ സങ്കീർണമായിരുന്നില്ല. ജനാലയിൽ കാത്ത് നിൽക്കുന്ന ക്ളീഷേ സീനുകൾ ഉണ്ടായിരുന്നില്ല. രണ്ടു പേരും ക്ഷീണിതരായിരുന്നു. അത...
-
മൊബൈൽ ഫോൺ തുടങ്ങിയ കാലം. വിരഹ വേദനയിൽ കഴിയവെ അവൾ ഒരു മൊബൈൽ സന്ദേശം അയച്ചു. "സുഖമാണോ?" എടാ നിധി അവൾ സുഖമാണോ എന്ന് ചോദിക്കുന്നു....
-
കഴിഞ്ഞ തെറ്റ് ഇനി ആവർത്തിക്കരുത് ബേബി." "അമ്മേ മനസിലായില്ല…" "രാക്കാട് പെണ്ണ് കാണാൻ പോകുമ്പോൾ, അവിടുത്തെ നിനക്ക് പരിച...
No comments:
Post a Comment