കാലത്ത് നടക്കാനിറങ്ങിയപ്പോൾ
ഒരു ഭീമാകാരനായ കറുത്ത പൂച്ച ഫ്ലാറ്റിന്റെ ഒരു വശത്തുകൂടി അതി വേഗത്തിൽ ഓടുന്നത് ഞാൻ
ശ്രദ്ധിച്ചു. അവന്റെ അസാധാരണമായ വേഗത്തിലുള്ള ഓട്ടം എന്റെ ശ്രദ്ധയെ ക്ഷണിച്ചു എന്നതാണ്
സത്യം. കെട്ടിടത്തിനു ചുറ്റും ഒരു വശം നടന്നപ്പോൾ അവിടെയും അവനെ ഞാൻ കണ്ടു. അവന്റെ
കണ്ണുകളിലേക്ക് ഞാൻ സൂക്ഷ്മമായി നോക്കി. എന്റെ നോട്ടം അവനിൽ ഭയം ജനിപ്പിച്ചു. അവൻ വേഗം
കാലുകൾ പിന്നോട്ട് വച്ച് പിന്നോട്ടുവച്ച് പിൻമാറിക്കൊണ്ടിരുന്നു. അല്പസമയത്തിനുള്ളിൽ
പിന്തിരിഞ്ഞോടി. കറുത്ത പൂച്ചകളെ പലപ്പോഴും കാണാറുണ്ടെങ്കിലും ആ പൂച്ചയെ കണ്ടപ്പോൾ
എനിക്ക് എന്തോ പന്തികേട് തോന്നി. ആരുടെയോ മരണവാർത്ത അവിടെ നിന്ന് വരാൻ ഉണ്ടെന്ന് എന്റെ
മനസ്സ് പറഞ്ഞു. ഊർജ്ജം പുതിയതായി ഉണ്ടാക്കാനോ, ഉള്ളത് നശിപ്പിക്കാനോ കഴിയില്ലെന്ന്
ഐനസ്റ്റീൻ പറഞ്ഞില്ലേ. അതായിരിക്കാം നടന്നുകൊണ്ടിരിക്കുന്നത്. ഏകദേശം നാല് മണിക്കൂർ
കഴിഞ്ഞപ്പോൾ എനിക്ക് വാട്ട്സ്ആപ്പ് മെസ്സേജ് വന്നു. ഗ്രൗണ്ട് ഫ്ലോറിൽ ഒരു വ്യക്തി മരിച്ചിരിക്കുന്നു.
ചിലപ്പോൾ മരിച്ചു എന്ന് പറയാൻ കഴിയില്ലായിരിക്കാം, അയാളുടെ എനർജി നഷ്ടപ്പെട്ടു.
മറ്റൊന്നിലേക്ക് പാലായനം ചെയ്തിരിക്കുന്നു. വിശ്വസിച്ചാലും ഇല്ലെങ്കിലും. യഥാർത്ഥത്തിൽ
ഇത് സത്യം തന്നെയാണോ? അതോ കഥകൾ വായിച്ച് ഞാൻ മെനഞ്ഞെടുക്കുന്ന ഭാവന മാത്രമാണോ?
Wednesday, September 29, 2021
കറുത്ത പൂച്ച
Subscribe to:
Post Comments (Atom)
ഇൻഡിക്ക ഡിസൈൻ
2001 - October അപർണ പറഞ്ഞു "എനിക്ക് എന്റെ വീട്ടിലെ കാർ ഇഷ്ടമല്ല." ഞാൻ: "അതെന്ത് പറ്റി.." "പപ്പാ മടിയനാണ്....ഒരു...
-
ആദ്യരാത്രി മലയാള സിനിമപോലെ സങ്കീർണമായിരുന്നില്ല. ജനാലയിൽ കാത്ത് നിൽക്കുന്ന ക്ളീഷേ സീനുകൾ ഉണ്ടായിരുന്നില്ല. രണ്ടു പേരും ക്ഷീണിതരായിരുന്നു. അത...
-
മൊബൈൽ ഫോൺ തുടങ്ങിയ കാലം. വിരഹ വേദനയിൽ കഴിയവെ അവൾ ഒരു മൊബൈൽ സന്ദേശം അയച്ചു. "സുഖമാണോ?" എടാ നിധി അവൾ സുഖമാണോ എന്ന് ചോദിക്കുന്നു....
-
കഴിഞ്ഞ തെറ്റ് ഇനി ആവർത്തിക്കരുത് ബേബി." "അമ്മേ മനസിലായില്ല…" "രാക്കാട് പെണ്ണ് കാണാൻ പോകുമ്പോൾ, അവിടുത്തെ നിനക്ക് പരിച...
No comments:
Post a Comment