ഒരുദിവസം കാലത്ത് അയാൾ നടക്കാനിറങ്ങിയപ്പോൾ നിരവധി കാക്കകൾ മൈതാനത്ത് ബഹളം വയ്ക്കുന്നത് ശ്രദ്ധിച്ചു. കൂടെ നടക്കുന്ന ഒരുവനോട് അയാൾ പറഞ്ഞു. അതിൽ ഒരു കാക്കയെ ശ്രദ്ധിച്ചുനോക്കൂ. 'എന്തോ ഒരു പ്രത്യേകത ഇല്ലേ?
മറ്റേയാൾ പറഞ്ഞു, "എന്ത് പ്രത്യേകത? ഒരു പ്രത്യേകതയുമില്ല. എല്ലാ കാക്കകളും കറുത്തിട്ട് തന്നെ. "
"നോക്കൂ… സൂക്ഷിച്ചു നോക്കൂ. ആ കാക്കയുടെ
തലയിലേക്ക് നോക്കൂ." അയാൾ പറഞ്ഞു കൊണ്ടിരുന്നു.
"അത് മരിച്ചുപോയ ഒരു മനുഷ്യന്റെ ആത്മാവാണ്. നമ്മൾ രണ്ടുപേരിൽ ഒരാളോട് മാപ്പ് ചോദിക്കാനാണ് ആ കാക്ക അവിടെയിരുന്ന് കരയുന്നത്. നമ്മൾ രണ്ടുപേരിൽ ഒരാളോട് ആ കാക്ക പണ്ട് എന്തോ തെറ്റ് ചെയ്തിട്ടുണ്ട്. കാക്ക അല്ല, കാക്കയുടെ ഉള്ളിലുള്ള മനുഷ്യന്റെ ആത്മാവ്. കാക്കയുടെ കണ്ണിൽ നിന്നും വെള്ളം വരുന്നത് കണ്ടോ? ഒന്ന് കൈ ഉയർത്തി കാണിച്ചാൽ അവയുടെ വിഷമം തീരും. "
"തനിക്ക് ആ കാക്കയുടെ കരച്ചിൽ കാണാൻ കഴിയുന്നില്ല. അത് എന്റെ കുഴപ്പമല്ല. ഇത് കാക്ക ശാസ്ത്രമാണ്. എന്നും നോക്കിയാൽ കാണാൻ കഴിയില്ല. കൊല്ലത്തിൽ ഒന്നോ രണ്ടോ തവണയൊക്കെ ഇങ്ങനെ സംഭവിക്കാൻ സാധ്യതയുണ്ട്. "
"അപ്പ ശരി."
പക്ഷേ, കുറച്ചു സമയത്തെ നടത്തതിന് ശേഷം, കേട്ടയാൾ അറിയാതെ കാക്കയെ
നോക്കി കൈ ഉയർത്തി കാണിച്ചു.
No comments:
Post a Comment