ഒരാൾ കാറിൽ കയറി ഡോർ അടക്കുന്ന
നിമിഷത്തിൽ, ഡോർ അടയുന്ന ശബ്ദം കേൾക്കുന്ന സെക്കൻഡിൽ, നൂറിലൊരംശം സമയത്തിൽ അവിടെ
ഉണ്ടായിരുന്ന വൈദ്യുതി ബൾബ് നിലച്ചു. കാർ ഓടിക്കാൻ തുടങ്ങുന്നവൻ മനസ്സിൽ കരുതി 'ഇന്ന്
യാത്രയിൽ എന്ത് തടസ്സം ആണാവോ ഉണ്ടാകുന്നത്. ചെറിയതെങ്കിലും ചെറിയൊരു തടസ്സം ഉണ്ടാകുമെന്നാണ്
പ്രമാണം' കാർ യാത്ര തുടങ്ങി അരമണിക്കൂർ പിന്നിട്ടപ്പോൾ കാറിന്റെ ടയർ പഞ്ചറായി. അങ്ങനെ
ബൾബ് ശാസ്ത്ര പ്രവചനം പൂർത്തിയായി. ഈ കഥ അയാൾ ഒരു യുക്തിവാദിയോട് പറഞ്ഞു. യുക്തിവാദി
അയാളെ പരീക്ഷിക്കാനായി പല ദിവസങ്ങളിലും അയാൾ കാർ ഓടിക്കാൻ തുടങ്ങുമ്പോൾ ബൾബ്
കെടുത്താൻ തുടങ്ങി. കാറുകാരന് സൂത്രം മനസ്സിലായി. അയാളുടെ അന്ധവിശ്വാസം
ഇല്ലാതാക്കാൻ യുക്തിവാദി ചെയ്യുന്ന ഏർപ്പാടാണ്. എന്നും കാർ എടുക്കുമ്പോൾ യുക്തിവാദി
ലൈറ്റ് ഓഫ് ചെയ്യാൻ തുടങ്ങി. സ്വാഭാവികമായി ലൈറ്റ് കെടുന്നതും യാന്ത്രികമായി
മനപ്പൂർവ്വം ലൈറ്റ് കെടുത്തുന്നതും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. അതുകൊണ്ട്
അത്തരം സൂചനകൾ കാറുകാരൻ കണക്കിലെടുക്കാറില്ല. പൂച്ച ശാസ്ത്രം, പല്ലി ശാസ്ത്രം,
ബൾബ് ശാസ്ത്രം ഇങ്ങനെയുള്ള അന്ധവിശ്വാസങ്ങൾ പ്രകൃതിയിലൂടെ ശക്തിയുടെ സൂചനയായി
ലഭിക്കുന്നു എന്നാണ് അയാൾ പറയുന്നത്. ഇതൊക്കെ പ്രകൃതി കൊടുക്കുന്ന സൂചനകൾ ആണത്രേ. ഇതും
പോരാതെ ഒരു കാക്ക ശാസ്ത്രവുമുണ്ട്. വിശ്വസിച്ചാലും ഇല്ലെങ്കിലും !
Wednesday, September 29, 2021
ബൾബ് ശാസ്ത്രം
Subscribe to:
Post Comments (Atom)
ഇൻഡിക്ക ഡിസൈൻ
2001 - October അപർണ പറഞ്ഞു "എനിക്ക് എന്റെ വീട്ടിലെ കാർ ഇഷ്ടമല്ല." ഞാൻ: "അതെന്ത് പറ്റി.." "പപ്പാ മടിയനാണ്....ഒരു...
-
ആദ്യരാത്രി മലയാള സിനിമപോലെ സങ്കീർണമായിരുന്നില്ല. ജനാലയിൽ കാത്ത് നിൽക്കുന്ന ക്ളീഷേ സീനുകൾ ഉണ്ടായിരുന്നില്ല. രണ്ടു പേരും ക്ഷീണിതരായിരുന്നു. അത...
-
മൊബൈൽ ഫോൺ തുടങ്ങിയ കാലം. വിരഹ വേദനയിൽ കഴിയവെ അവൾ ഒരു മൊബൈൽ സന്ദേശം അയച്ചു. "സുഖമാണോ?" എടാ നിധി അവൾ സുഖമാണോ എന്ന് ചോദിക്കുന്നു....
-
കഴിഞ്ഞ തെറ്റ് ഇനി ആവർത്തിക്കരുത് ബേബി." "അമ്മേ മനസിലായില്ല…" "രാക്കാട് പെണ്ണ് കാണാൻ പോകുമ്പോൾ, അവിടുത്തെ നിനക്ക് പരിച...
No comments:
Post a Comment