പെൺ കടുവ ടെമ്പോ ട്രാവലറിൽ കയറി. ഞാൻ ഇരുന്ന സീറ്റിന്റെ എതിർവശമുള്ള സീറ്റിലെ ഏറ്റവും അറ്റത്ത് വലത് വശത്താണ് അവൾ ഇരുന്നത്. എതിർവശത്തുള്ള സീറ്റിന്റെ ഇടത്തെ അറ്റത്ത് ഞാനും ഇരുന്നു. രണ്ട് അപരിചതർ. കണ്ണിന്റെ വലതു വശത്തു കൂടെ ഒരു നോട്ടം ഞാൻ എറിഞ്ഞു. കൺമണി ഒരു ഡിഗ്രി മാത്രം വെട്ടിച്ചുള്ളൊരു നോട്ടം. അവളുടെ ഇരുപ്പുകണ്ടാൽ അറിയാം കുളിച്ചിട്ടില്ല, പല്ല് തേച്ചിട്ടില്ല. ഉറങ്ങിയിട്ടില്ല. ചെറുതായി കാറ്റ് വീശുമ്പോൾ മുടി പാറി കളിക്കുന്നുണ്ട്. അടുത്ത നിമിഷം അവളുടെ കൺമണി ഒരു ഡിഗ്രി വെട്ടിച്ച് അവൾ എന്നെയും നോക്കി. ഞാൻ നോക്കുന്നതും അവളും അവൾ നോക്കുന്നതും ഞാനും കണ്ടില്ല. കണ്ടില്ലെന്ന് തീർത്ത് പറയാനാകില്ല. കണ്ണിന്റെ വിശാലമായ ദൃഷ്‌ടിയിൽ എതിർ കണ്ണുകളുടെ ഇളക്കവും അറിയാതെ ശ്രദ്ധിക്കുമല്ലോ. അമൃത പറഞ്ഞത് ഓർമ്മ വന്നു. "നിങ്ങളാണ് ഈ കോളേജിലെ ഏറ്റവും വലിയ വായ്നോക്കി." കണ്ണുകൾ സ്വതന്ത്രമായി പ്രവർത്തിക്കുന്നതല്ലല്ലോ. എങ്കിലും രണ്ടു മൂന്ന് തവണ ഞങ്ങളുടെ നോട്ടം തുടർന്നു. കുഴപ്പക്കാരാണോ എന്ന വിലയിരുത്തൽ ഘട്ടമായിരിക്കണം.
Subscribe to:
Post Comments (Atom)
ഇൻഡിക്ക ഡിസൈൻ
2001 - October അപർണ പറഞ്ഞു "എനിക്ക് എന്റെ വീട്ടിലെ കാർ ഇഷ്ടമല്ല." ഞാൻ: "അതെന്ത് പറ്റി.." "പപ്പാ മടിയനാണ്....ഒരു...
-
ആദ്യരാത്രി മലയാള സിനിമപോലെ സങ്കീർണമായിരുന്നില്ല. ജനാലയിൽ കാത്ത് നിൽക്കുന്ന ക്ളീഷേ സീനുകൾ ഉണ്ടായിരുന്നില്ല. രണ്ടു പേരും ക്ഷീണിതരായിരുന്നു. അത...
-
മൊബൈൽ ഫോൺ തുടങ്ങിയ കാലം. വിരഹ വേദനയിൽ കഴിയവെ അവൾ ഒരു മൊബൈൽ സന്ദേശം അയച്ചു. "സുഖമാണോ?" എടാ നിധി അവൾ സുഖമാണോ എന്ന് ചോദിക്കുന്നു....
-
കഴിഞ്ഞ തെറ്റ് ഇനി ആവർത്തിക്കരുത് ബേബി." "അമ്മേ മനസിലായില്ല…" "രാക്കാട് പെണ്ണ് കാണാൻ പോകുമ്പോൾ, അവിടുത്തെ നിനക്ക് പരിച...
No comments:
Post a Comment