Tuesday, November 9, 2021

ആദ്യ ബാറും ബിയറും

ആദ്യമായി  ഒരു ബാറിൽ കയറുന്നത് തിരുവനന്തപുരത്ത്. രണ്ട് സുഹൃത്തുക്കൾ നല്ല പോലെ ബിയർ കഴിക്കുന്നു. എനിക്ക് അതിന്റെ മണം തന്നെ പിടിക്കുന്നില്ല. ആദ്യമായി ഒരു കവിൾ കഴിക്കാൻ ശ്രമിക്കുമ്പോഴേക്കും മണത്തിൽ തന്നെ ഓക്കാനം വരുന്നതുപോലെ. എങ്കിലും അവരോടൊപ്പം കുറച്ചു നേരം സമയം ചിലവഴിച്ചു. ഞങ്ങളുടെ ബാച്ചിന്റെ ഒരു പാർട്ടി നടക്കുന്നു. അവിടേക്ക് മദ്യത്തിന് പ്രവേശനമില്ല. ബിയർ കുടി വേഗം അവസാനിപ്പിച്ച് ഞങ്ങൾ തിരിച്ചു പോന്നു. ഞാൻ സൂത്രത്തിൽ കുറച്ചു ബിയർ എടുത്ത് മുഖത്ത് തെളിച്ചു. എന്നിട്ട് മദ്യപനായി അഭിനയിച്ചു പാന്റ്സ് ഒന്ന് വലിച്ചു കയറ്റി അവളുടെ മുമ്പിൽ ഒരു കുടിയന്റെ രൂപത്തിൽ അഭിനയിച്ചു. പക്ഷെ എത്ര കണ്ടിട്ടും അവൾക്ക് വിശ്വാസം വരുന്നില്ല. കുറച്ചുകൂടി അടുത്ത് ചെന്ന് മുഖത്ത് തെളിച്ച ബിയറിന്റെ മണം അവൾക്ക് ലഭിക്കുന്നുണ്ടെന്ന്  ഉറപ്പു വരുത്തി. ഇങ്ങനെയാണ് എല്ലാവരും മദ്യപാനം തുടങ്ങുന്നതെന്ന  സൂചന അവൾ എനിക്ക് തന്നെന്ന് തോന്നുന്നു. എങ്കിലും അവൾ വിശ്വസിച്ച ലക്ഷണമില്ല.

No comments:

Post a Comment

ഇൻഡിക്ക ഡിസൈൻ

2001 - October അപർണ പറഞ്ഞു "എനിക്ക് എന്റെ വീട്ടിലെ കാർ ഇഷ്ടമല്ല." ഞാൻ: "അതെന്ത് പറ്റി.." "പപ്പാ മടിയനാണ്....ഒരു...