Tuesday, November 16, 2021

ഒളിച്ചു കളി

ദിവാണിയൂർ കിസാനി വിദ്യാലയത്തിൽ പത്താം തരം പഠിക്കുന്ന ജെറി. ഒളിച്ചു കളിച്ചതിനു അവനെ സ്കൂളിൽ നിന്നും പുറത്താക്കിയെന്ന വാർത്ത കാട്ടുത്തീ പോലെ പരന്നു. കുട്ടി നേതാക്കൾ അന്വേഷിക്കാനായി കുന്തവും കുടചക്രവുമായി അവന്റെ വീട്ടിലേക്ക് പോകാൻ ഒരുങ്ങി. അപ്പാപ്പന്റെ കടയ്ക്ക് മുന്നിൽ എല്ലാവരും ഒത്തുകൂടി.  സ്കൂൾ പ്രിൻസിപ്പലിനെ പാഠം പഠിപ്പിക്കാൻ എന്ത്‌ ചെയ്യണമെന്ന ആലോചന നടന്നു. ചർച്ച കേട്ട അപ്പാപ്പൻ രാഘവേട്ടൻ അവരോട് പറഞ്ഞു "നിങ്ങൾ അവന്റെ വീട്ടിലേക്ക് പോകേണ്ട… നാണക്കേടല്ലേ, അവന് നല്ല തല്ലും കിട്ടി എന്നാണ് കേട്ടത്..."


കുട്ടികൾ എല്ലാവരും കലിച്ചു. "എന്ത്‌ നാണക്കേട് ഈ വിഷയം അങ്ങനെ വിടാൻ പറ്റില്ല."


"ഓൻ മാത്രല്ലലോ...മ്മള് എല്ലാവരും ഒളിച്ചു കളിക്കുന്നതല്ലേ…."


"അത് ശരിയാ മോനെ… അവൻ ഒളിച്ചു കളിച്ചത് അടുത്ത വീട്ടിലെ പെൺകുട്ടിയുടെ പാവാടയുടെ അടിയിലാണ്…." 


കുട്ടികളുടെ സഭ അവിടെ  പിരിഞ്ഞു. അവനെ കുറിച്ച് കുറച്ചുപ്പേർക്ക് അഭിമാനം. മറ്റുചിലരുടെ കിളി പോയി. വേറെ ചിലർ അങ്ങനെയും ഒളിച്ചുകളിക്കാമെന്ന് മോഹിച്ചു തുടങ്ങി. 


No comments:

Post a Comment

ഇൻഡിക്ക ഡിസൈൻ

2001 - October അപർണ പറഞ്ഞു "എനിക്ക് എന്റെ വീട്ടിലെ കാർ ഇഷ്ടമല്ല." ഞാൻ: "അതെന്ത് പറ്റി.." "പപ്പാ മടിയനാണ്....ഒരു...