"നിങ്ങൾക്ക് ജോലിയല്ലാതെ എന്താണ് വേറെ പരിപാടികൾ?" ബാംഗ്ലൂർ
സുമിത ഐ.ബി.എം ജോലികൾക്കിടയിൽ എന്നോട് സ്വകാര്യമായി ചോദിച്ചു.
"കുറെ കാലമായിട്ടുള്ള ഒരാഗ്രഹമാണ്,
ഒരു നോവൽ ഇറക്കണം."
"എങ്കിൽ ഇപ്പോൾ തന്നെ നൂറ് ഓട്ടോ
ഗ്രാഫ് ഫ്രീ ആയി തരണം." അവൾ പറഞ്ഞു.
"അതെന്തിനാ നൂറെണ്ണം? ഒരെണ്ണം പോരെ..."
"പോരാ...എനിക്ക് കൊണ്ട് നടന്ന് വിൽക്കാനാണ്."
ഞാൻ ചിരിച്ചു. സന്തോഷമായെന്നത് ശരി തന്നെയാണ്. അവളോട് നല്ല വാക്കുകൾക്ക് നന്ദിയും പറഞ്ഞു. പക്ഷേ, ഞാൻ മനസ്സിൽ പറഞ്ഞു. 'ഇതെന്ത് പെണ്ണാണ്... ആർക്കറിയാം... വിചാരിക്കുന്നപ്പോലെ ശരിയായി വരേണ്ടേ?... ഒരു ഓട്ടോ ഗ്രാഫ്, ഉലക്കയുടെ മൂടാണ്...' ഞാൻ അവളോട് നേരിട്ട് പറഞ്ഞില്ല. കരകാണാ കടലിലേക്ക് നടത്തം തുടങ്ങുന്നവരെ തീരത്ത് നിന്ന് പ്രോത്സാഹിപ്പിക്കുന്നവർ ചിലരുണ്ട്. ചിലർ ഭയത്തോടെ നിരുത്സാഹപ്പെടുത്തും. കടലിന്റെ അറ്റം തൊടുന്ന ആകാശത്തിൽ ഞാൻ പുതു കവിതകൾ രചിക്കുമെന്നാണ് അവളുടെ ചിന്ത. ചിരിക്കുന്ന മുഖവുമായി അവൾ പറഞ്ഞ വാക്കുകളെ സ്വീകരിച്ചു.
No comments:
Post a Comment