Tuesday, November 2, 2021

എം.സി.എ വൈവാ ദിനം

ഞങ്ങളുടെ പ്രൊജക്റ്റ് എം.സി.എ  ഡിപ്പാർട്മെന്റ് ഏറ്റെടുത്ത ത്രിശൂർ കോർപ്പറേഷൻ എലെക്ട്രിസിറ്റി ബോർഡ് സോഫ്റ്റ്‌വെയർ  ജോലിയായിരുന്നു. രഘുദാസ് സാർ നേരിട്ട് ഏൽപ്പിച്ച ജോലിയാണ്. വളരെ ഭംഗിയായി ഞങ്ങൾ അത് ചെയ്തുകൊണ്ടിരുന്നു. മാസം മുവായിരം രൂപ അതിന് ഡിപ്പാർട്മെന്റ് തരുന്നുണ്ട്. പണം ലഭിച്ച്  പ്രൊജക്റ്റ് ചെയ്യാൻ ഭാഗ്യം ഞങ്ങൾ രണ്ടുപേർക്കും അന്നുണ്ടായി.

വൈവ നടക്കുന്ന ദിവസം. എല്ലാവർക്കും  നല്ല ടെൻഷനുണ്ട്. മിക്കവരുടെയും മുഖത്ത് ടെൻഷൻ കാണാം. ടെൻഷൻ ഇല്ലെന്ന് അഭിനയിക്കുന്നവരുടെ മുഖത്തും ചെറിയ ടെൻഷനുണ്ട്.

എനിക്കും ടെസിനും തീരെ ടെൻഷൻ ഇല്ല. വൈവ നടത്തുന്നത് തന്നെ ഞങ്ങളുടെ ആളാണെന്ന ഭാവം. കോളേജിന്റെ പ്രൊജക്റ്റ് ആണ് ഞങ്ങൾ ചെയ്തത്. ഞങ്ങൾ ഗുണ്ടകളെപ്പോലെ ഇടത്തും വലത്തും  നടക്കുന്നുണ്ട്. സാർ പറഞ്ഞതനുസരിച്ചു മറ്റൊരു കോളജിൽ ഞാൻ പഠിപ്പിക്കാനും പോകുന്നുണ്ട്. അതുകൊണ്ട് ഇടയ്ക്ക് കാണുകയും സംസാരിക്കുകയും ചെയ്ത് ചെറിയ അടുപ്പം സ്ഥാപിച്ചിട്ടുണ്ട്.

വൈവ ദിവസം  ഞങ്ങൾക്ക് ടെൻഷൻ ഇല്ലെങ്കിലും ഇടയ്ക്ക് ടെൻഷൻ വരും. "രഘു ദാസ് സാർ വല്ലതും ചോദിക്കുവോ " ഞാൻ അവനോട് ചോദിച്ചു.

"സാറിനെ പേടിക്കേണ്ട... ആ വൃന്ദ മിസ്സ്  ആളറിയാതെ  വല്ലതും ചോദിച്ചാലോ എന്ന പേടി മാത്രമേയുള്ളൂ..."

ഞാനും ട്ടെസ്മിക്കും സംസാരിക്കുന്നുണ്ട്, വീണ്ടും പറഞ്ഞു.  "മ്മളെ ബുദ്ധിമുട്ടിക്കൊ .."

"ഹേ... മാഷ്ക്ക് അറിഞ്ഞൂടെ... ഞമ്മള് എന്താ ചെയ്തെന്നു പുള്ളിക്ക് നേരിട്ട് അറിയാവുന്നതാണല്ലോ. ഇനി ചോദിച്ചു ബുദ്ധിമുട്ടിക്കില്ല.. "

വൈവക്ക് ഞാൻ ഭയത്തോടെ മുറിയിൽ കയറി. മാഷ് അധികം സംസാരിക്കില്ലെങ്കിലും മറ്റുള്ളവരെക്കാൾ കുറച്ചുകൂടി അടുപ്പം സ്ഥാപിച്ചിട്ടുണ്ടല്ലോയെന്ന വിശ്വാസത്തോടെ മാഷിന്റെ മുന്നിൽ ഭയത്തോടെ ഞാൻ ഇരുന്നു. 

കല്യാണ പെണ്ണിനെ കാണുന്നപ്പോലെ മാഷിനെ കാണുബോൾ എനിക്കും ചമ്മൽ. എന്നെ കാണുമ്പോൾ മാഷിനും ചമ്മൽ. 'എന്താ ഇയാളോട് ചോദിക്കാ...'  മാഷും അത് തന്നെയാണ് ചിന്തിക്കുന്നത്. കുറച്ചു നേരത്തെ മൗനത്തിനു ശേഷം... റിപ്പോർട്ട് നോക്കി മാഷ് പറഞ്ഞു. "ബിൽഡും കഴിഞ്ഞ സ്ഥിതിക്ക് ആ ഡിസൈൻ ഡോക്യുമെന്റ് ഒന്ന് എഴുതി വെച്ചേക്ക്." അദ്ദേഹം പറഞ്ഞു. 

അപ്പോൾ സംസാരിച്ച ശബ്ദം വൈവ മാഷിന്റെയായിരുന്നില്ല. പ്രൊജക്റ്റ് തന്ന ഒരു ക്ലൈയന്റിന്റെ ദയനീയ മുഖമായിരുന്നു.  

വാൽകഷ്ണം : അന്നത്തെ ഏറ്റവും വലിയ പഠനം കണ്ടുപിടിത്തവും കറന്റ് ബിൽ അടയ്ക്കാത്തതിൽ ഏറ്റവും കൂടുതൽ പണക്കാരായ കസ്റ്റമേഴ്‌സ് ആണെന്നുള്ളതായിരുന്നു.

No comments:

Post a Comment

ഇൻഡിക്ക ഡിസൈൻ

2001 - October അപർണ പറഞ്ഞു "എനിക്ക് എന്റെ വീട്ടിലെ കാർ ഇഷ്ടമല്ല." ഞാൻ: "അതെന്ത് പറ്റി.." "പപ്പാ മടിയനാണ്....ഒരു...