1988-1990
രഘു മാഷിന് എന്നെ വലിയ ഇഷ്ടമായിരുന്നു.
കാരണം എനിക്ക് അറിയില്ലായിരുന്നു. എന്നെ മനുവെന്ന് വിളിക്കുമ്പോൾ മാഷിന് മകനെ വിളിക്കുന്നപ്പോലെ
തോന്നിയിട്ടുണ്ടാവും. പെരുമാറ്റം അങ്ങനെയായിരുന്നു അച്ഛനെ കുറിച്ച് ചോദിക്കാത്ത ദിവസങ്ങളില്ല.
എന്നും കേശവേട്ടന്റെ വിശേഷങ്ങൾ ചോദിക്കും. ഒരു വർഷം മുഴുവൻ എന്റെ അച്ഛൻ കേശവേട്ടനെ
കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു ഞാനും
മടുത്തിരുന്നു. സ്വന്തം മകന്റെ പേര് മനുവെന്നത് എന്നെ വർഷങ്ങളോളം ഓർത്തിരിക്കാൻ കാരണമായിരിക്കുമെന്ന്
പിന്നീട് ഞാൻ മനസ്സിൽ കരുതി.
2014
ഞാൻ സിംഗപ്പൂരിൽനിന്നും ഒരു ഇടവേളയിൽ
നാട്ടിൽ തിരിച്ചെത്തിയ കാലം. രഘുമാഷ് വല്ലാതെ അസൂഖ ബാധിതനാണെന്ന് അറിഞ്ഞു ഞാൻ അദ്ദേഹത്തെ
കാണാൻ വീട്ടിലെത്തി. അദ്ദേഹം മരണത്തിന്റെ വക്കിൽ നിന്നും രക്ഷപെട്ടുവെന്നറിഞ്ഞു. എന്നാലും
ഇപ്പോഴും തളർന്നു കിടക്കുകയാണ്. ജോലി കിട്ടി
നാട് വിട്ടുപോകുമ്പോഴും മനു, കേശവേട്ടന്റെ മകൻ മനു എന്നൊക്കെ അഭിമാനത്തോടെ പറയുന്നത്
ഞാൻ കേട്ടിട്ടുണ്ട്. ഈ തിരിച്ചു വരവിൽ, ഞാൻ മാഷിന്റെ മകനെ കണ്ടു. മനുവിനോട് വർത്തമാനം പറഞ്ഞു ഞാൻ അകത്തേക്ക്
കയറി. ആ മനു എന്നോട് പറഞ്ഞു "അച്ഛൻ പറയാറുണ്ട്, താങ്കളെ കുറിച്ച്. താങ്കളുടെ പേരാണ്
എനിക്ക് ഇട്ടിരിക്കുന്നത്. അച്ഛന് താങ്കളെ വലിയ ഇഷ്ടമായിരുന്നു."
"അറിയാം." ഞാൻ മറുപടി പറഞ്ഞു.
പെട്ടന്ന് എന്തോ ആലോചിച്ചു ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു "ഓ അത് ശരി... എന്റെ പേരാണോ
താങ്കൾക്ക് ഇട്ടിരിക്കുന്നത്. !! ഞാൻ കരുതി...."
"എന്ത് പറ്റി.?"
"നതിങ്."
"അച്ഛൻ അകത്താണ്."
മുറിയിലേക്ക് കയറിയപ്പോൾ രഘുമാഷ് എന്നെ
നോക്കുന്നുണ്ട്. മനസിലാവുന്നില്ല. എന്നെ മനസ്സിലായോയെന്ന് ഞാൻ ഉറക്കെ ചോദിച്ചു. "അച്ഛന് ഓർമ്മ കുറവാണ്."
പിന്നിൽ നിന്നും മകന്റെ മറുപടി.
മാഷ് വീണ്ടും സൂക്ഷിച്ചു നോക്കി. "മാലിനിയുടെ വല്യമ്മയുടെ മകൻ മനു അല്ലേ?"
ആ ചോദ്യം പെട്ടന്നായിരുന്നു. ഞാനും ഒന്നും ആലോചിക്കാതെ അതെയെന്ന് മാഷിനോട് തല കുലുക്കി. പെട്ടന്ന്
രഘു മാഷിന്റെ മുഖം ലജ്ജയിൽ കുതിർന്നുപ്പോയി.
മാഷിനെ കണ്ടു തിരിച്ചു നടക്കുമ്പോൾ, ഞാൻ ചിന്തിച്ചു കൊണ്ടിരുന്നു. എത്രയോ വർഷം കേശവട്ടന്റെ
മകൻ മനുവായിരുന്ന എന്നെ എങ്ങനെയാണു മാലിനിയുടെ വല്യമ്മയുടെ മകനാക്കി അദ്ദേഹം മാറ്റിയത്
?. മാലിനി ചേച്ചിയെ എങ്ങനെ രഘുമാഷിനറിയാം? മാലിനി ചേച്ചി നാട് വിട്ടുപോയത്, തന്നെ പഠിപ്പിക്കുന്ന
കാലത്തിനും ഏഴു വർഷം മുമ്പായിരുന്നു. ഹെഡ്മാസ്റ്റർ കേശവൻ മാഷിന്റെ മകൻ എന്നല്ലാതെ മറ്റൊരു
ലേബലും നാട്ടിൽ തനിക്കില്ല. മരണത്തെ മുഖാമുഖം കണ്ടപ്പോൾ രഘു മാഷിന്റെ ഓർമ്മകൾ എല്ലാം
നശിച്ചു. ആകെ ബാക്കിയുള്ളത് ഒരാൾ മാത്രം. മാലിനി. എനിക്ക് കാര്യങ്ങൾ തെളിഞ്ഞു വന്നു.
നശിച്ച ഓർമ്മകളുടെ ചാരത്തിൽ ഒരേ ഒരു കനൽക്കട്ടക്ക് എന്നും സ്വർണ്ണ തിളക്കം. മരണത്തിലേക്ക് നടന്നടുക്കുന്ന
മനുഷ്യന്റെ അവസാനത്തെ ആഗ്രഹം, മറക്കാൻ കഴിയാത്ത ആ നിഷ്കളങ്ക സ്നേഹം. ആ ചോദ്യം ചോദിച്ചപ്പോൾ
മാഷിന്റെ മുഖത്ത് കൊച്ചുകുട്ടിയുടെ മുഖത്തിന്റെ
പ്രകാശം പരന്നിരുന്നു. ഞാൻ ഒരിക്കൽക്കൂടി മാഷിന്റെ മുഖം ഓർത്തു
മാലിനിയുടെ ബന്ധുവായ മനുവെന്ന കുട്ടിയെയാണ്
രഘുമാഷ് ഇഷ്ടപ്പെട്ടത്. ആർക്ക് വേണം ഹെഡ്മാസ്റ്ററെ...? വേണ്ടത് മാലിനിയെ... ഹെഡ്മാസ്റ്റർ
കേശവൻ എന്ന എന്റെ അച്ഛന്റെ പേര് എന്നോട് സംസാരിക്കാൻ മാത്രമുള്ള ഒരു പുകമറമാത്രമായിരുന്നു.
അതുകൊണ്ടാണ് മനുവെന്ന പേര് രഘു മാഷ് സ്വന്തം
മകന് നൽകിയത്. മാലിനിക്ക് സഹോദരൻ ഇല്ലായിരുന്നു. ആകെയുള്ള ബന്ധത്തിലെ സഹോദരന്റെ പേര്
സ്വന്തം മകന് നൽകി അയാൾ ഇത്രയും കാലം മാലിനിയുടെ ഓർമ്മകൾ നിലനിർത്തി. അയാൾ ഒരു മനുഷ്യനാണ്.
പാവം രഘു മാഷ്.
നന്നായി എഴുതി ലിയോൺ.... 🌹🌹🌹
ReplyDeleteഉള്ളിൽ പ്രണയവും നോവും ഒന്നിച്ചുണർത്തുന്ന ഒരു കഥ
ReplyDeleteSometimes, especially during illness, subconscious mind overrules the conscious. Good read.
ReplyDeleteVery nice. Truth prevails
ReplyDeleteകനലോടുങ്ങാത്ത പ്രണയം❤️
ReplyDeleteവായനക്കാരെ സ്പർശിക്കുന്ന അവതരണം
ReplyDeleteTruth come out well when your inhibition go off. Nice writing. Could feel the characters.
ReplyDelete