Wednesday, November 17, 2021

ചിക്കൻ റബ്ബർ പന്ത് പോലെ


ചെറിയ ബസ് യാത്രയെന്ന് കേട്ടപ്പോൾ അവിടെ വരെയൊന്ന് പോകാമെന്ന് മനസ് പറഞ്ഞു. എത്തിയതിനു ശേഷം സർപ്രൈസ് ആയി ബാച്ച് മേറ്റ്സ് പ്രത്യക്ഷപ്പെട്ടു. പീറ്റും ഞാനും  എന്റെ കൂടെ ഉണ്ടായിരുന്ന ബംഗാളി സഹപ്രവർത്തകനുമായി നഗരം ചുറ്റി. ഇടയ്ക്ക് എന്നെയും കൂട്ടി  അക്കി സുബിയും താമസിക്കുന്ന വീട്ടിലേക്ക് ഒരു സർപ്രൈസ് വിസിറ്റ്.


വളരെ കുറച്ച് സമയം മാത്രം ഒരുമിച്ച് ജോലി ചെയ്തവരാണെങ്കിലും ബന്ധത്തിൽ വളരെയധികം ഊഷ്മളത ഉണ്ടായിരുന്നതായി ഓർക്കുന്നു.


അവരുമായി എന്തൊക്കൊയോ സംസാരിച്ചു നേരം കളഞ്ഞു, ഇടയ്ക്ക് സുബി പഴയ ചില കാര്യങ്ങൾ ഓർമ്മിപ്പിച്ചു എന്റെ മുഖഭാവങ്ങൾ ഒപ്പിയെടുത്തു. 


എന്തിനാണ് ഭായ് വെറുതെ… എന്നൊക്ക പറഞ്ഞ് അവിടെ നിന്നും തടിയൂരിപ്പോന്നു.


രാത്രി ഞാനും പീറ്റും കുറച്ചു മലയാളം സംസാരിച്ചു എന്റെ ബംഗാളി സഹപ്രവർത്തകനെ വെറുപ്പിച്ചു. (അവന്റെ അനുവാദത്തോടെ )സിനിമ രംഗങ്ങൾ, കല, അതിന്റെ ഉള്ളിലെ മറ്റേത്, മറ്റേതിന്റെ ഉള്ളിലെ സൗന്ദര്യബോധം… ഇടയ്ക്ക് ബംഗാളി സുഹൃത്ത് വന്ന് നോക്കുമ്പോൾ, ഞങ്ങൾ സംസാരം തുടർന്നു കൊണ്ടിരുന്നു. രാത്രി 12 ന്നു അവൻ എഴുന്നേറ്റു വന്നപ്പോഴും 1 മണിക്കും 3 മണിക്കും, 4 മണിക്കും സംസാരം തുടർന്നു കൊണ്ടിരുന്നു. എപ്പോൾ ഉറങ്ങിയെന്ന് അറിയില്ല. 


പീറ്റ് ചിക്കൻ ഡീപ് ഫ്രൈ ഉണ്ടാക്കുന്നത് പഠിപ്പിച്ചു. തിരിച്ചു നാട്ടിൽ വന്ന് പ്രയോഗിച്ചു. ആദ്യ പ്രയോഗം വിരുന്നു വന്നവർക്ക്. അവർ ചിക്കൻ കുക്കിങ്ങിനെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു. ക്രിക്കറ്റ്ബോൾ പ്പോലെ ഇരിക്കുന്നു… ചുമരിലേക്ക് എറിഞ്ഞാൽ തിരിച്ചു ഇവിടെ വരും… അങ്ങനെ ആ പരീക്ഷണം പാളിപ്പോയി… ചിക്കൻ നാരങ്ങയിൽ(അല്ലെങ്കിൽ തൈരിൽ ) മുക്കി വെക്കാൻ മറന്നെടോ പീറ്റ് 


No comments:

Post a Comment

ഇൻഡിക്ക ഡിസൈൻ

2001 - October അപർണ പറഞ്ഞു "എനിക്ക് എന്റെ വീട്ടിലെ കാർ ഇഷ്ടമല്ല." ഞാൻ: "അതെന്ത് പറ്റി.." "പപ്പാ മടിയനാണ്....ഒരു...