Monday, October 18, 2021

ഓർമ്മ - ലാഭം നഷ്ടം ശിഷ്ടം

എന്നെ അടുത്ത കാലത്ത് അത്ഭുദപ്പെടുത്തിയ സംഭവം പ്രീഡിഗ്രി ഒരേ ബെഞ്ചിൽ ഇരുന്ന് പഠിച്ച അഭിലാഷിന് എന്നെ ഓർമ്മയില്ല എന്നതാണ്. എല്ലാ പഴയ സാഹചര്യങ്ങളും പറഞ്ഞിട്ടും അവന് ഓർമ്മയില്ല. ഇത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. അത് അവൻ ഏറ്റു പറയുകയും ചെയ്തു. ഇത്തരത്തിലുള്ള ഓർമ്മ കുറവുകൾ ആദ്യമായാണ് ഞാൻ അനുഭവിക്കുന്നത്. അതും രണ്ടും വര്ഷം ഒരേ ബെഞ്ചിൽ ഇരുന്ന വ്യക്തികൾ. പിന്നെ ആലോചിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്. ഒരേ ബെഞ്ചാണ്, രണ്ടു വര്ഷമാണ് എന്നതൊക്കെ ശരി തന്നെ. എപ്പോഴെങ്കിലും ക്ലാസ്സിൽ രണ്ടു പേരും ഒരുമിച്ച് ഉണ്ടെങ്കിലല്ലേ ഓർമ്മയുണ്ടാവുക. അവൻ കുറച്ചുകൂടി കൃത്യമായി പറഞ്ഞു, സ്കൂളിൽ കൂടുതൽ കാലം ഒപ്പം പഠിച്ചവരെ വരെ ഓർമ്മയില്ലത്രേ. ഓർമ്മയില്ലാതിരിക്കുന്നത് ചിലർക്ക് ഒരു അനുഗ്രഹമാണ്. ചിലർക്ക് അത് നഷ്ടം. ചിലർക്ക് അത് ലാഭം.

No comments:

Post a Comment

ഇൻഡിക്ക ഡിസൈൻ

2001 - October അപർണ പറഞ്ഞു "എനിക്ക് എന്റെ വീട്ടിലെ കാർ ഇഷ്ടമല്ല." ഞാൻ: "അതെന്ത് പറ്റി.." "പപ്പാ മടിയനാണ്....ഒരു...