Monday, October 18, 2021

ഓർക്കുന്ന മാർക്ക്

ആ പരീക്ഷക്ക് 32 മാർക്കാണ് ലഭിച്ചത്. അതും 40 ൽ . എനിക്ക് ആ മാർക്കിൽ ഒരു  പ്രത്യേകതയും തോന്നിയില്ല. പരീക്ഷകൾക്ക് ലഭിച്ച മാർക്കുകൾ ഞാൻ അധികം ഓർത്തിരിക്കാറില്ല. എങ്കിലും ചില മാർക്കുകൾ ഓർമ്മയുണ്ടാവും എന്തെങ്കിലും കാര്യമായ കാരണങ്ങളും ഉണ്ടാകാം.

അടുത്തിരുന്ന രേവതി എങ്ങനെയെനിക്ക് കൂടുതൽ മാർക്ക് ലഭിച്ചുവെന്ന് അറിയാൻ ശ്രദ്ധിക്കുന്നതുവരെ.

 "താൻ ആള് കൊള്ളാലോ..."

"മ്മ് ന്താ പ്പോ .. ഇതിൽ ഇത്ര കാര്യം എന്താണ്."  എനിക്ക് മനസിലായില്ല.

ഞാൻ മനസ്സിൽ പറഞ്ഞു ‘ഓ നീ യെന്നെ അണ്ടർ എസ്റ്റിമേറ്റ് ചെയ്തരിക്കുകയായിരുന്നല്ലേ..വേണ്ടി വന്നാൽ സ്വയം മാർക്ക് കുറയ്ക്കാൻ മടിയില്ലാത്ത മനസ്സ് എനിക്ക് ഉണ്ടെന്ന് നിനക്ക് അറിയില്ല.’ 

അവൾ എന്നെ ശ്രദ്ധിക്കാതെ എന്റെ ഉത്തര കടലാസ്സ് നോക്കി കൊണ്ടിരുന്നു. ഇടയിൽ അവൾ പറയുന്നുണ്ട്.

"ഞാൻ പോയ്ന്റ്സ് മാത്രമാണ് എഴുതുന്നത്."  അവൾ പറയുന്നതിൽ വലിയ പ്രാധാന്യം  ഞാൻ കൊടുത്തില്ല.

"എന്ത് പരീക്ഷ , എന്ത് മാർക്ക്! "  ഇടയിൽ അവൾക്ക് കിട്ടിയ മാർക്കും പറയുന്നുണ്ടായിരുന്നു. ഒരു മാർക്ക് എന്നേക്കാൾ കുറവ്. അതിലും എനിക്ക് ഒരു പ്രത്യേകതയും തോന്നിയില്ല. ആ ദിവസങ്ങളിൽ മാർക്ക് എനിക്ക് ചിന്താവിഷയപ്പോലുമായിരുന്നില്ല.

അവൾ അതിലെ പിടിവിട്ടിട്ടില്ല. "താൻ ഈ കഥ എഴുതുന്നപ്പോലെ നീട്ടി വലിച്ചാണ് ഒക്കെ എഴുതുന്നത്. കണ്ട കണ്ട... ഇവിടെ കണ്ടാ "

പെട്ടന്ന് ഞാൻ അവളെ ശ്രദ്ധിച്ചു. "ന്തോ..."  ഞാനും മനസ്സിൽ പറഞ്ഞു 'നീ ആള് കൊള്ളാലോ.'

ഞാൻ സന്തോഷം മുഴുവൻ പുറത്ത് കാണിക്കാതെ, വലിയ ചിരി ഉള്ളിൽ പിടിച്ചു, ചെറിയ പുഞ്ചിരിയുമായി അവളുടെ നീരീക്ഷണത്തെ നീരീക്ഷിച്ചുക്കൊണ്ടിരുന്നു.   അത്രയും കേട്ടതിനു ശേഷം "അയാൾക്ക് പിന്നെ എല്ലാത്തിലും ഒരു നാടക ഭാഷയല്ലേ" കൂടെ ഇരുന്ന സിബി മാത്യുസ് പിൻതാങ്ങി. 

"അത് കുറേ കാലം സ്റ്റേജിൽ കളിച്ചതുകൊണ്ട് ചിലപ്പോൾ അറിയാതെ കടന്നു വരുന്നതാണ്."  ഞാൻ പറഞ്ഞു.

No comments:

Post a Comment

ഇൻഡിക്ക ഡിസൈൻ

2001 - October അപർണ പറഞ്ഞു "എനിക്ക് എന്റെ വീട്ടിലെ കാർ ഇഷ്ടമല്ല." ഞാൻ: "അതെന്ത് പറ്റി.." "പപ്പാ മടിയനാണ്....ഒരു...