എന്റെ കോളജ് കാലഘട്ടത്തിൽ സിനിമ സീരിയൽ
അഭിനയം എന്ന് പറഞ്ഞു ആകർഷിക്കാൻ ചില അപരിചിതർ ശ്രമിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പലപ്പോഴും
ബസുകൾ, പൊതുസ്ഥലം തുടങ്ങിയ സ്ഥലങ്ങളിൽ വെച്ചാണ് ഇവരുടെ ചൂണ്ടയിടൽ. പ്രധാന ഉദ്ദേശ്യം
കുട്ടികളെ ചൂണ്ടയിൽ കുരുക്കുക എന്നത് തന്നെയാണ്. യഥാർത്ഥത്തിൽ സിനിമ ചെയ്യുന്നവർക്ക്
ഇതൊന്നും ചെയ്യേണ്ട കാര്യമില്ലെന്ന് അറിയാവുന്നത് കൊണ്ട് ഇതിൽ നിന്നൊക്കെ ഞാൻ പലപ്പോഴും
മാറി നടന്നു. അവരുടെ പ്രധാന ആയുധം സിനിമ നടിമാരുടെ പേര് ഉപയോഗിക്കുക എന്നതാണ്. പെൺകുട്ടികളാണെങ്കിൽ
ചിലപ്പോൾ വലിയ നടന്മാരുടെ പേരായിരിക്കും ഉപയോഗിക്കുക. ചതിക്കുഴികളെ കുറിച്ചാണ് ആക്കാലത്ത്
ആദ്യം പഠിച്ചത്. ഒരു പക്ഷെ അമിതമായ പത്ര വായനയാകാം അതിനു കാരണം.
Monday, October 18, 2021
സിനിമ ചൂണ്ടകൾ
Subscribe to:
Post Comments (Atom)
ഇൻഡിക്ക ഡിസൈൻ
2001 - October അപർണ പറഞ്ഞു "എനിക്ക് എന്റെ വീട്ടിലെ കാർ ഇഷ്ടമല്ല." ഞാൻ: "അതെന്ത് പറ്റി.." "പപ്പാ മടിയനാണ്....ഒരു...
-
ആദ്യരാത്രി മലയാള സിനിമപോലെ സങ്കീർണമായിരുന്നില്ല. ജനാലയിൽ കാത്ത് നിൽക്കുന്ന ക്ളീഷേ സീനുകൾ ഉണ്ടായിരുന്നില്ല. രണ്ടു പേരും ക്ഷീണിതരായിരുന്നു. അത...
-
മൊബൈൽ ഫോൺ തുടങ്ങിയ കാലം. വിരഹ വേദനയിൽ കഴിയവെ അവൾ ഒരു മൊബൈൽ സന്ദേശം അയച്ചു. "സുഖമാണോ?" എടാ നിധി അവൾ സുഖമാണോ എന്ന് ചോദിക്കുന്നു....
-
കഴിഞ്ഞ തെറ്റ് ഇനി ആവർത്തിക്കരുത് ബേബി." "അമ്മേ മനസിലായില്ല…" "രാക്കാട് പെണ്ണ് കാണാൻ പോകുമ്പോൾ, അവിടുത്തെ നിനക്ക് പരിച...
No comments:
Post a Comment