Saturday, October 23, 2021

മറ്റേ നോട്ടം സീരീസ് 2

"എടാ അവൾ നിന്നെയാടാ നോക്കുന്നത്." ആൻസുമോൻ എന്നോട് പറഞ്ഞു.

"അതെങ്ങനെ, നമ്മൾ നാല് പേരില്ലേ. " ഞാൻ തിരിച്ചു ചോദിച്ചു.

അവൻ വീണ്ടും കൊയ്‌ക്കോട് ശൈലിയും തൃശൂർ ശൈലിയും ഇടകലർത്തി എന്നോട് പറഞ്ഞു

"എന്ത് നോട്ടമാട ലവൾ...ഇത് മറ്റേ നോട്ടമാണ്...ഇത് മറ്റേ പുഞ്ചിരിയാണ്."

അവൻ വീണ്ടും എന്നോട് പറഞ്ഞുകൊണ്ടിരുന്നു. "നീയൊന്നു സൂക്ഷിച്ചു നോക്ക്...നിന്നെ തന്നെയാണ്." എനിക്കറിയാം എന്നെ തന്നെയാണ് നോക്കുന്നതെന്നു. സാധാരണ ആൾക്കാർ അങ്ങനെ വെറുതെ  ചിരിക്കുമല്ലോ അതുകൊണ്ട് തന്നെ  ഒരു കുസൃതിയിൽ അതിൽ നിന്നും ഒഴിഞ്ഞു മാറി. കുറച്ചു കഴിഞ്ഞു വീണ്ടും ഞാൻ അവനോട് ചോദിച്ചു "എടാ ശരിക്കും എന്നെ തന്നെയാണോ...."

"അതേടാ." ആൻസുമോൻ കട്ട സപ്പോർട്ട്. ആൻസ്‌മോൻ സപ്പോർട്ട്  ചെയ്ത് പറയുന്നത് കേൾക്കാൻ ഒരു സുഖം. എന്നാൽ പിന്നെ അതൊന്നു അറിഞ്ഞിട്ട് തന്നെ കാര്യമെന്നായി. എനിക്കറിയാവുന്ന ചില സി.ഐ.ഡികളെ വെച്ച്  ഞാൻ ഒരു അന്വേഷണം നടത്തി. അടുത്ത ക്ലാസിൽ തന്നെ ഇരുനിന്നിരുന്ന ആളായിരുന്നത് കൊണ്ട് അന്വേഷണം എളുപ്പമായിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും, ഒരു തെങ്കാശി കിച്ചു  എന്ന് വട്ടപ്പേരുള്ള ഒരുവൻ എന്റെ അടുത്ത് അഭ്യർത്ഥനയുമായെത്തി "ചേട്ടാ ചേട്ടൻ അവളെ നോക്കരുത്...പ്ളീസ്." അവനുമായി സംസാരിക്കാനുള്ള ഒരു ബന്ധം ഉണ്ടായിരുന്നത് കൊണ്ട് ഞാൻ അവനെ നിരാശനാക്കിയില്ല. അവന്റെ ഉദ്ദേശം ചോദിച്ചു മനസിലാക്കി. അതിനു ശേഷം വലിയ ഒരു സീനിയർ ജാഡയിൽ മുഖത്ത് വിരല് ചൂണ്ടി പറഞ്ഞു "ഞാൻ നോക്കാതിരിക്കാം... പക്ഷേ ... നീ അവളെ കല്യാണം കഴിച്ചില്ലെങ്കിൽ ഞാൻ നിന്നെ തട്ടി കളയും... ആ വിട്ടോ വിട്ടോ വണ്ടി വിട്ടോ"  സിനിമ ശൈലിയിൽ നേരമ്പോക്ക് പറഞ്ഞതാണെങ്കിലും മൂന്നു വർഷം കഴിഞ്ഞ് അവർ രണ്ടുപേരും വിവാഹിതരായി എന്ന് കേട്ടപ്പോൾ വളരെയധികം സന്തോഷമായി.

No comments:

Post a Comment

ഇൻഡിക്ക ഡിസൈൻ

2001 - October അപർണ പറഞ്ഞു "എനിക്ക് എന്റെ വീട്ടിലെ കാർ ഇഷ്ടമല്ല." ഞാൻ: "അതെന്ത് പറ്റി.." "പപ്പാ മടിയനാണ്....ഒരു...