ഡിഗ്രിക്ക് പഠിക്കുന്ന കാലം. നല്ലൊരു സ്റ്റേജ് പരിപാടി കഴിഞ്ഞു
പലരും അഭിനന്ദിക്കുന്ന സമയം. ഹാളിന് താഴെ ഒരു പാട് പേരോട് സംസാരിച്ചു നീങ്ങി കൊണ്ടിരിക്കവേ
നാല് പെൺകുട്ടികൾ അടങ്ങുന്ന സംഘം എന്റെ അടുത്തെത്തി. എന്റെ ഹൃദയ മിടിപ്പ് വല്ലാതെ വർദ്ധിച്ചു.
നിരവധി പെൺകുട്ടികൾ ഒരുമിച്ച് അടുത്തേക്ക് വരുന്നത് അക്കാലത്ത് എനിക്ക് ആദ്യാനുഭവമായിരുന്നു. അവർ വാ തോരാതെ സംസാരിച്ചികൊണ്ടിരുന്നു. എല്ലാവര്ക്കും
കൈകൊടുത്തു. അവരുടെ വാക്കുകൾ ഞാൻ നന്ദിയും പറഞ്ഞുകൊണ്ടിരുന്നു. കൈകൊടുക്കുന്നതിനിടയിൽ
ഒരുവൾ കയ്യിൽ ചൊറിഞ്ഞു. പെട്ടന്ന് കൈവലിച്ച് നന്ദി പറഞ്ഞു അവിടെ നിന്ന് മാറി. കൂടെ
ഉണ്ടായിരുന്ന ഒരുവൻ എന്നോട് പതുക്കെ പറഞ്ഞു “ഒരുത്തിയുടെ നോട്ടം കണ്ടാ ..”
ഞാൻ നെറ്റി ചുളിച്ചു "മനസിലായില്ല."....
"ഒരു ജാതി മറ്റേ നോട്ടമാണ്..."
കാര്യം ഇഷ്ടപ്പെട്ടെങ്കിലും പുറത്തു കാണിക്കാതെ
ഞാൻ അവനോട് പറഞ്ഞു "ഒന്ന് പോടാ." അവൾ എന്റെ കയ്യിൽ ചൊറിഞ്ഞ കാര്യം രഹസ്യമാക്കി
വെച്ചു.
"അത് ശരി താങ്ക്സ് മാത്രേ ള്ളൂ
" അതും പറഞ്ഞു ഒരുവൾ ചിരിച്ചു നടന്നു പോയി
കൂട്ടുകാരൻ പിന്നെയും പറഞ്ഞു കൊണ്ടിരുന്നു.
"ദൈവം എറിയാൻ അറിയാവുന്നവരുടെ കയ്യിൽ വടി കൊടുക്കില്ല."
"നിനക്ക് വേറെ പണിയില്ലേ..."
ഞാൻ അവനെ പ്രോത്സാഹിപ്പിച്ചില്ല.
അവൻ പിന്നെയും പറഞ്ഞു "എടാ ഇത് മറ്റേ നോട്ടമാണ്...."
കയ്യിൽ അവൾ ചൊറിഞ്ഞ ഭാഗം ഞാൻ ഒന്നുകൂടി
നോക്കി.
No comments:
Post a Comment