Sunday, October 24, 2021

മറ്റേ നോട്ടം സീരീസ് 3

മറ്റേ നോട്ടത്തെ നേരിടാൻ പരിചയം ലഭിച്ചു കഴിഞ്ഞതിനു ശേഷമുള്ള കാലം. ബാംഗ്ളൂരിലെ ഒരു ഭക്ഷണശാല.  ഇടയ്ക്ക് അവളുടെ കാൽ എന്റെ പാദത്തിൽ സ്പർശിച്ചുവെന്ന് തോന്നിയപ്പോൾ ഞാൻ അവളെയൊന്ന് നോക്കി. അവൾ അറിയാത്തപ്പോലെ ആ ജോലി തുടർന്നുകൊണ്ടിരുന്നു. പിന്നെ പിന്നെ അവൾ കാലുകൾ മുന്നോട്ട് നീക്കി എന്റെ കാലുകളിൽ തോണ്ടി തുടങ്ങി. ഞാൻ നോക്കിയപ്പോൾ പെട്ടന്ന് കോപിച്ച മുഖവുമായി അവൾ ഇറങ്ങിപ്പോയി.

അടുത്ത ആഴ്ച്ചയും അവൾ ഭക്ഷണശാലയിൽ എന്റെ പിന്നിലെ സീറ്റ് പിടിച്ചു. ഇത്തവണ അവൾ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിച്ചു.

നിങ്ങൾ അവിടെയാണ് ജോലി ചെയ്യുന്നത് അല്ലേ

"കണ്ടതായി ഓർക്കുന്നു. " ഞാൻ പറഞ്ഞു

അവൾ കൂടുതൽ സംസാരിച്ചില്ല. പിന്നീട് അവളെ ആ ഭക്ഷണ ശാലയിൽ കണ്ടിട്ടില്ല. 

No comments:

Post a Comment

ഇൻഡിക്ക ഡിസൈൻ

2001 - October അപർണ പറഞ്ഞു "എനിക്ക് എന്റെ വീട്ടിലെ കാർ ഇഷ്ടമല്ല." ഞാൻ: "അതെന്ത് പറ്റി.." "പപ്പാ മടിയനാണ്....ഒരു...