ഞാൻ ഒരു താലി ചെരടും വാങ്ങി അവളെ കാണാൻ
കണ്ണൂർ പോയി. എന്തെങ്കിലും തമാശ ഒപ്പിക്കാമോ എന്ന ചിന്തയിൽ വഴികൾ തെളിഞ്ഞു വരുന്നില്ല.
ട്രെയിൻ പാതിവഴി എത്തിയപ്പോൾ താലി ചെരട് പരിപാടി വേണ്ടന്ന് വെച്ചു. അത് അമ്മയ്ക്ക് സമ്മാനമായി പിന്നീട് കൊടുത്തു.
അമ്മയെ സന്തോഷിപ്പിക്കാൻ എളുപ്പമാണ്. കൊച്ചു
സമ്മാനങ്ങൾ തന്നെ സന്തോഷമാണ്. താലിയിൽ ഒരു
പ്രസക്തിയും അന്നേരം തോന്നിയില്ല. കണ്ണൂർ എത്തി
ആദ്യ ദിവസം അവളെ ഒരു ഷോപ്പിംഗ് മാളിൽ വെച്ച് കണ്ടുമുട്ടി. അടുത്ത ദിവസവും എന്തെങ്കിലും
ഓർമ്മയ്ക്കായി പരിപാടികൾ പറയണമല്ലോയെന്ന ചിന്തയിൽ അവളെ വീട്ടിൽ നിന്നും പുറത്തെത്തിക്കാൻ
ഒരു ഫോൺ വിളി ശ്രമം നടത്തി. പാശിവിന്റെ വീട്ടിലെ കറുത്ത ഡയൽ ഫോൺ. എന്തെങ്കിലും നുണ
പറഞ്ഞു പുറത്തെത്തിക്കാമെന്ന് കരുതിയെങ്കിലും പാശിവ് ഞാൻ സംസാരിക്കുന്നത് ലൈവ് ആയി കേട്ടു കൊണ്ടിരിക്കുകയായിരുന്നു. അതോടെ എന്റെ സംസാര
ശേഷി നഷ്ടപ്പെട്ടു.
അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ഉസ്താദിന്റെ
കയ്യിൽ നിന്നും വല്ലതും പഠിക്കാൻ കഴിയുമോയെന്ന് നോക്കിയതാവും. പക്ഷെ ഞാൻ മനസ്സിൽ പറഞ്ഞു.
‘നിനക്കൊന്നും കോമൺ സെൻസില്ലേ, അവിടെ നിന്ന് ഒന്ന് മാറി നില്ക്കാൻ ഇനി ഞാൻ പ്രത്യേകം
പറയണോ’ അവന്റെ വീട്ടിൽ ചെന്ന് അങ്ങനെ പറയാൻ
കഴിയില്ലല്ലോ. അങ്ങനെ ആ ശ്രമം പാഴായി.
അതിനിടയിൽ മറ്റൊരു സുഹൃത്ത് കെ.പി മറ്റു ചിലരോട് ഞാൻ കേൾക്കെ
പറഞ്ഞു. "എന്തോ വലിയ ഉദ്ദേശവുമായിട്ടാണ്
ഇയാൾ വന്നിരിക്കുന്നത്. പ്രധാനപ്പെട്ട കാര്യമില്ലാതെ ഇയാൾ ഇത്രയും ദൂരം സഞ്ചരിക്കില്ല."
വേറെ ഒരുത്തൻ പറഞ്ഞു "അവൾക്ക് അരപിരി ലൂസ് ആണ്. വള്ളി പൊട്ടിയതാണ്…”
ഞാൻ മനസ്സിൽ പറഞ്ഞു "അവൾക്കല്ല നിനക്കാണ്
പിരി… ഒരു പ്രധാന
കാര്യം എങ്ങനെ സൃഷ്ടിച്ചെടുക്കാമെന്ന് ചിന്തിക്കുമ്പോഴാണ് അവന്റെയൊക്ക ഓരോ....
"
No comments:
Post a Comment