കല്യാണ പ്രായമെത്തിയ മാനേജർക്ക് ഒരു സുന്ദരിയോട്
പ്രേമം. സുന്ദരി എന്റെയൊപ്പം ജോലി ചെയ്യുന്നവൾ. അവളെ ലഭിക്കാത്തതിന്റെ വിഷമം അയാൾ എന്നോട്
തീർത്തുകൊണ്ടിരിക്കുന്നു. അവളെ കെട്ടാൻ തയ്യാറായി മറ്റൊരുവൻ കണ്ണിലെണ്ണയൊഴിച്ചു നാട്ടിൽ
കാത്തിരിക്കുന്നു. അവരെ തമ്മിൽ തെറ്റിക്കാൻ ഒരു സംഘം നിത്യ പ്രയത്നം നടത്തിക്കൊണ്ടിരിക്കുന്നു.
രണ്ടു പേരെയും രണ്ടു സ്ഥലത്തേക്ക് നിരന്തരം ട്രാൻസ്ഫർ ചെയ്ത് അവരെ അകറ്റിയെടുക്കാൻ
തുടങ്ങി. എന്നാൽ അവരങ്ങനെ തോറ്റു കൊടുക്കുമോ? ഇതിനിടയിൽ അനീതി മനസിലാക്കിയ മറ്റൊരു
മാനേജർ , അവസ്ഥയുടെ ഗുരുതരാവസ്ഥ എന്നോട് നേരിട്ട് പറയാതെ തന്നെ തന്ത്രപൂർവം അറിയിച്ചു.
പെൺകുട്ടിയോട് സാധാരണ സൗഹൃദം സൂക്ഷിക്കുന്നത് കൊണ്ട്, ഞാൻ അത് വേണ്ട രീതിയിൽ അവളെ മനസിലാക്കിപ്പിക്കുമെന്ന്
മാനേജർ മനസിലാക്കി. എന്നാൽ ഇത് അവരെ പറഞ്ഞുമനസിലാക്കിപ്പിക്കേണ്ടത് എങ്ങനെയെന്ന് അറിയില്ലായിരുന്നു.
എന്നാലും മറ്റൊരു കാര്യം അവളെ ധരിപ്പിച്ചു. "നിങ്ങൾ ഇവിടെയും, അയാൾ അവിടെയും ആയാൽ
എങ്ങനെ ശരിയാകും?" അവൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. എന്നാൽ പാരവെപ്പിനെ കുറിച്ച്
എങ്ങനെയാണ് പറയേണ്ടതെന്ന് മനസിലാവാതെ എന്തൊക്കൊയോ സൂചന കൊടുത്തതായി ഓർക്കുന്നു. പ്രേമത്തിൽ
ഇരിക്കുമ്പോൾ പാരകളെ കുറിച്ച് അവൾ അധികം ചിന്തിച്ചു കാണില്ല. എന്നാൽ എന്നെ പാരയായി
സംശയിച്ച ഓമനകുട്ടൻ ട്രങ്ക് കാളിലൂടെ സത്യാനാഥിനെ അറിയിച്ചു.
അടുത്ത ദിവസം അതിരാവിലെ സത്യനാഥ് എന്നെ ചാറ്റ് വിൻഡോയിൽ പിംഗ് ചെയ്തു. ആദ്യ വരിയായി തന്നെ ഞാൻ അവനോട് പറഞ്ഞു "എനിക്ക് തന്റെ പെണ്ണിനെ വേണ്ട...." അവൻ സമാധാനത്തോടെ ചിരിച്ചു. "ഐ ആം ആഫ്റ്റർ സുംതിങ് എൽസ് ."
അവൻ പറയാൻ തുടങ്ങി " ഞാൻ വിചാരിച്ചു.."
"നീ എന്നെ കുറിച്ച് പേടിക്കേണ്ട.... പക്ഷേ, നീ പേടിക്കേണ്ട വേറെ പലരും ഇവിടെയുണ്ട്... ബാക്കി ഞാൻ പറയുന്നില്ല."
No comments:
Post a Comment