Friday, October 15, 2021

തലയൂരി

നാട്ടിൽ ഇടവേളയിൽ വന്നിരുന്ന സമയത്ത് ഇടയ്ക്ക് പൂരപ്പറമ്പാണ് സമ്മേളന സ്ഥലം. വടക്കുംനാഥന്റെ മുമ്പിൽ ഞാനും മനുവും സംസാരിച്ചിരുന്നു. അതിനിടയിൽ എപ്പോഴോ മനുവുമായി ഞാൻ മനസ്സ് തുറന്നു.

"എടാ എനിക്കൊരുത്തിയോട് എന്തോ ഒരു ഇത്..?"

"എന്ത് "

"അത് തന്നെ ..ലത് "

"ആരാ കക്ഷി ?" മനു ചോദിച്ചു

"തീയാര. റെയർ പേര് "

"ഈ പറഞ്ഞ തീയരാ കണ്ണൂർ കോളജിൽ പഠിച്ചു തിരുവനതപുരം കോളജിൽ പോയ കുട്ടിയാണോ?"

"അതെ."

"എനിക്ക് തോന്നി അവൾ തന്നെയാകുമെന്ന് ....."

"മനസിലായില്ല. നീ എന്താ ഉദ്ദേശിച്ചത് ?" ഞാൻ നെറ്റി ചുളിച്ചു.

"എന്റെ റൂം മേറ്റ് പറയുന്നു എങ്ങനെയെങ്കിലും അവൻ തലയിൽ നിന്ന് ഊരിയെടുക്കാൻ മാർഗം നോക്കി നടക്കുകയാണ്."

"അതെന്താ അങ്ങനെ പറയുന്നത്..."

"അതെനിക്കറിയില്ല."

"അങ്ങനെ തല ഊരിയെടുക്കാൻ തക്ക കുഴപ്പമൊന്നും ഞാൻ ശ്രദ്ധിച്ചില്ല."

"മ്മക്ക് അറിയില്ല... ഈ കുണ്ഡമണ്ഡി പ്രേമം..ചിന്തിക്കു "

"ഹ്മ്മ് ..ശരി "

No comments:

Post a Comment

ഇൻഡിക്ക ഡിസൈൻ

2001 - October അപർണ പറഞ്ഞു "എനിക്ക് എന്റെ വീട്ടിലെ കാർ ഇഷ്ടമല്ല." ഞാൻ: "അതെന്ത് പറ്റി.." "പപ്പാ മടിയനാണ്....ഒരു...