അഞ്ജനയും സിബിയും ഞാനും ഇരുന്ന് ഭക്ഷണം
കഴിക്കുന്നു. ഇടയ്ക്ക് നടൻ മധുപാൽ ഇരിക്കുന്നത് കണ്ട് അദ്ദേഹത്തോട് രണ്ടു മിനിറ്റ്
കുശലം പറഞ്ഞു വീണ്ടും സീറ്റിൽ വന്നിരുന്നു. അതിനിടയിൽ ഒരുവൻ നോട്സ് എഴുതാൻ അഞ്ജനയെ
സമീപിക്കുന്നു. അവൻ എന്റെ അടുത്ത് വന്നിരുന്ന് ഒരു നോട്സ് കളി. ഞാൻ അവനോട് ചോദിച്ചു
നോട്സ് ഓക്കെ സ്വന്തമായി എഴുതുന്നതല്ലേ നല്ലത്.
"അല്ല അഞ്ജനയുടെ കൈയക്ഷരം നല്ലതാണ്."
ഒരു ഉളുപ്പുമില്ലാതെ അവൻ പറയുന്നു.
കക്ഷി അത്ര വലുപ്പമില്ലാത്തത് കൊണ്ട്
എന്റെ മനസ്സിൽ ഇന്നൊസെന്റ് ശൈലിയിൽ പറഞ്ഞു
"ഞാൻ ഒരു ഇടി തന്നാലുണ്ടല്ലോ നീ ആ ചുമരിൽ പോയി കിടക്കും..നിനക്ക് കാണണോ..നാശങ്ങൾ
ഇവനൊക്കെ വേറെ പണിയില്ലേ...അവന്റെ ഒരു നോട്ട് എഴുത്ത്. ഓണത്തിനിടയിൽ..അവന്റെ ഒരു ഡാഷ്
ഡാഷ് " മനസ്സിൽ പറഞ്ഞു. വേണമെങ്കിൽ നിവിൻ
പോളിയുടെ ശബ്ദത്തിൽ അതെ ഡയലോഗ് ഒന്നുകൂടി കേട്ടുനോക്കാം.
അത്രയും പറഞ്ഞു എന്റെ കൈകൊണ്ട് കസേരയിൽ
ദേഷ്യം തീർക്കാൻ അമർത്തി. അന്ന് എന്റെ കയ്യിലെ ഒരു വിരലിനു മുറിവ് പറ്റി.
അവൻ എന്നോട് ചോദിച്ചു "എന്തെങ്കിലും
പറഞ്ഞോ?"
“നോ നതിങ്.” വേദന കടിച്ചമർത്തി ഞാൻ പറഞ്ഞു.
ആ മുറിവ് ഞാൻ കൊണ്ട് നടന്നു. പത്ത് വർഷക്കാലം.
പത്ത് വർഷത്തിന് ശേഷം മുറിവെണ്ണ പ്രയോഗത്തിലാണ് ആ വേദന മാറിയത്. വിരലിന്റെ ലിഗ്മെന്റ്
കേടായ വിവരം ആദ്യമായി ഇന്നാണ് ഞാൻ പുറത്ത് പറയുന്നത്. അതിനേക്കാൾ ഉപരിയായി മുറിവെണ്ണയുടെ
മാജിക് ഞാൻ ആദ്യമായി അറിഞ്ഞത് അന്നാണ്
No comments:
Post a Comment