അജിത് മാഷിന്റെ ക്ലാസ്സിലെ ആദ്യ ദിവസം അവസാന ബെഞ്ചിലാണ് എനിക്ക് സീറ്റ് ലഭിച്ചത്. അവിടെ ആദ്യ സീറ്റ് കിട്ടാൻ ബുദ്ധിമുട്ടാണ്. അവസാന ബെഞ്ചിൽ കൂടെ ശ്രീനി, മോഹൻ, അഭിലാഷ് തുടങ്ങിയവർ ഇരുന്നിരുന്നു. ശ്രീനിയുമായി ഞാൻ കണക്കിൽ ഒരു പോരാട്ടം ഇടയ്ക്ക് നടത്തും. ഏറ്റവും വേഗത്തിൽ മെട്രിസ് ഗുണനം ആരു തീർക്കുന്നുവെന്നതാണ് പ്രധാന മത്സരം. സംശയമൊന്നുംവേണ്ട. ശ്രീനി തന്നെ വേഗത്തിൽ ചെയ്തു തീർക്കും. ഇനി അഥവാ ഞാൻ ഒപ്പമെത്തിയാൽ, അതിൽ എന്തെങ്കിലും തെറ്റി കാണും.
രണ്ടു മൂന്ന് ക്ലാസ് കഴിഞ്ഞപ്പോഴേക്കും പിൻബെഞ്ച് തമാശ സംസാരിച്ചിരിക്കാനുള്ള വേദിയായി മാറിക്കൊണ്ടിരുന്നു. അജിത് മാഷ് ഞങ്ങളെ
ചെറുതായി നിരീക്ഷിച്ചുകൊണ്ടിരുന്നു. ഞാൻ അത് ശ്രദ്ധിച്ചു. എന്നാലും പാവമാണെന്ന് തോന്നുന്നു.
മനസ്സിൽ പറഞ്ഞു. ഞങ്ങൾ ഇത്രയും സംസാരിച്ചിട്ടും ചീത്തയൊന്നും പറയുന്നില്ല. അപ്പോൾ പിന്നെ അത് ലൈസൻസ്
ആണല്ലോ. എന്നാലും ഓരോ ദിവസവും കഴിയുന്തോറും മാഷ് എന്നെ കൂടുതൽ ശ്രദ്ധിച്ചു കൊണ്ടിരുന്നു.
ഒരു ദിവസം വിളി വന്നു. "കുട്ടാ മോനെ
ഇങ്ങോട്ട് വരൂ....ആ ബുക്കും ബാഗും എടുത്ത് ഇവിടെ വരൂ ...ഇനി എന്നും ഇവിടെ ഇരുന്നാൽ
മതി കുട്ടാ ..അതാ നല്ലത്."
മാഷ് ചീത്തയൊന്നും പറഞ്ഞില്ല. പക്ഷെ കാര്യം മനസിലായി. അങ്ങനെ ശ്രീനിയും മോഹനും എന്റെ കത്തികഥകളിൽ നിന്നും രക്ഷപ്പെട്ടു.
No comments:
Post a Comment