ജോലിക്ക് കയറി ആദ്യ പ്രൊജക്റ്റ് കഴിഞ്ഞ് അടുത്തത് ആരംഭിക്കുന്നു. അതിനിടയിൽ പുതിയ ഒരു പ്രൊജക്റ്റ് ലീഡർ വന്നു. അര്ജന്റീനയുടെ മത്സരം നടക്കുന്ന ദിവസമാണോ എന്നോർമ്മയില്ല. അന്ന് എന്തോ കാരണം മൂലം എനിക്ക് ബാംഗ്ലൂർ വീട്ടിൽ നിന്നും ഫോൺ കാൾ എടുക്കേണ്ടി വന്നു. ക്ലയന്റ് മാനേജർമാർ രണ്ടു പേരുണ്ട്, ബാംഗ്ളൂർ ഓഫീസിൽ നിന്നും രണ്ട് പേര് ഫോണിൽ ഉണ്ട്. 3 വേ കോണ്ഫറന്സ്. ഇടയിൽ എപ്പോഴോ അമേരിക്കൻ ക്ലയന്റ് മാനേജർമാരുടെ ഫോൺ ബന്ധം നിലച്ചു. അതിനിടയിൽ പ്രൊജക്റ്റ് ലീഡ് ഡെവിൾസ് വക്കീൽ കളി തുടങ്ങി. തെറ്റ് പറയാൻ കഴിയില്ല. അവരുടെ നിയന്ത്രണം കാണിക്കാൻ കിട്ടിയ അവസരം. ക്ലൈന്റ്‌സ് പറയുന്നതൊക്കെ പറഞ്ഞോട്ടെ ഞാൻ പറയും എന്ത് കമ്മിറ്റ് ചെയ്യണം വേണ്ട എന്നൊക്കെ....ഇതിനിടയിൽ ഞാൻ തലയിൽ കൈ വെച്ചു. ഒരു സംശയം പറഞ്ഞു ക്ലൈന്റ്‌സ് ഉണ്ടോ ലൈനിൽ . ഇല്ല അവർ ഡിസ്കണക്റ്റഡ് ആയിപ്പോയി. സൊ ലിസൻ ടു മി....അവർ പറയുന്ന എല്ലാം നമുക്ക് ചെയ്യാൻ കഴിയില്ല ...ബ്ലാ ബ്ലാ ...കാൾ കഴിഞ്ഞു വീണ്ടും ലീഡറെ വിളിച്ചു, അല്ല അവര് ഡിസ്കണക്റ്റഡ് ആയിരുന്നവെന്ന് ഉറപ്പാണോ ? അതോടെ അവർക്ക് സംശയം കയറി. അടുത്ത ദിവസം അവർ ഓഫീസിൽ എത്തിയില്ല. അതോടെ കാര്യങ്ങൾക്ക് തീരുമാനമായെന്ന് ഞങ്ങൾ മനസിലാക്കി.
Subscribe to:
Post Comments (Atom)
ഇൻഡിക്ക ഡിസൈൻ
2001 - October അപർണ പറഞ്ഞു "എനിക്ക് എന്റെ വീട്ടിലെ കാർ ഇഷ്ടമല്ല." ഞാൻ: "അതെന്ത് പറ്റി.." "പപ്പാ മടിയനാണ്....ഒരു...
-
ആദ്യരാത്രി മലയാള സിനിമപോലെ സങ്കീർണമായിരുന്നില്ല. ജനാലയിൽ കാത്ത് നിൽക്കുന്ന ക്ളീഷേ സീനുകൾ ഉണ്ടായിരുന്നില്ല. രണ്ടു പേരും ക്ഷീണിതരായിരുന്നു. അത...
-
മൊബൈൽ ഫോൺ തുടങ്ങിയ കാലം. വിരഹ വേദനയിൽ കഴിയവെ അവൾ ഒരു മൊബൈൽ സന്ദേശം അയച്ചു. "സുഖമാണോ?" എടാ നിധി അവൾ സുഖമാണോ എന്ന് ചോദിക്കുന്നു....
-
കഴിഞ്ഞ തെറ്റ് ഇനി ആവർത്തിക്കരുത് ബേബി." "അമ്മേ മനസിലായില്ല…" "രാക്കാട് പെണ്ണ് കാണാൻ പോകുമ്പോൾ, അവിടുത്തെ നിനക്ക് പരിച...
No comments:
Post a Comment