Wednesday, November 17, 2021

മറവി

ഫോണിൽ വെറുതെ സംസാരിച്ചിരിക്കാൻ എനിക്ക് ഇഷ്ടമായിരുന്നില്ല. എന്തെങ്കിലും കാര്യമുള്ള കാര്യം പറയാനുള്ള ഉപകരണം. അതുകൊണ്ട് തന്നെ അന്ന് രാവിലെ മനസ് വല്ലാതെ അസ്വസ്ഥതമായപ്പോൾ ഞാൻ അപർണ്ണയെ ഫോണിൽ വിളിച്ചു. ഞാൻ അവിടേക്ക് വരട്ടെയെന്ന്  മാത്രം ചോദിച്ചു. അവളുടെ മറുപടി വല്ലാതെ വേദനിപ്പിച്ചു. "മദ്രാസിൽ വന്നപ്പോഴുള്ള അനുഭവം മറക്കേണ്ട എന്ന് പറഞ്ഞു." എന്തനുഭവം… ആർക്കറിയാം. 


"നൈസ് ആയി ഒഴിവാക്കി." 


അത്ര തന്നെ…. കൂടുതൽ ചിന്തിക്കാൻ സമയം കൊടുത്തില്ല… എന്റെ മനസിൽ തോന്നിയ വേദനയൊന്നും അവൾക്കില്ലെന്നും, അവൾ വളരെ സന്തോഷവതിയായി അമേരിക്കയിൽ ജീവിക്കുന്നുവെന്നും മനസിലായി.


"എന്നാൽ ശരി അപർണ്ണ, ഇനി ഞാൻ ഫോൺ ചെയ്ത് ബുദ്ധിമുട്ടിക്കില്ല."


എന്റെ ചിന്തകൾ വേറെ എവിടെയോ അലസമായി സഞ്ചരിച്ചു. 


അതിനും അഞ്ച് വർഷം മുമ്പ് നാല് വയസുള്ള ഒരു കൊച്ചു കുട്ടിയെ ഒരു ക്ലബ്‌ വിനോദയാത്രക്കിടയിൽ പരിചയപ്പെട്ടിരുന്നു.  അവൾ എന്റെ ശ്രദ്ധയാകർഷിച്ചു നിരന്തരം എന്നെ  ശല്യപ്പെടുത്തി കൊണ്ടിരുന്നു. ഞാൻ അവളോട് സംസാരിച്ചുകൊണ്ടിരിക്കണം. അങ്ങനെ ആ വിനോദയാത്രയിൽ ഞങ്ങൾ കൂട്ടുകാരായി. കൊച്ചു കുട്ടികളോട് കൂട്ടുകൂടുന്നതിൽ ആ കാലത്ത് വലിയ താല്പര്യം ഉണ്ടായിരുന്നില്ല. എങ്കിലും വഴിയിൽ കാണുന്ന കാര്യങ്ങളെ കുറിച്ച് എന്തൊക്കയോ പറഞ്ഞുകൊണ്ടിരിക്കുന്നു. അവൾ അമ്മയുടെ അടുത്ത് പോകാൻ സമ്മതിക്കുന്നില്ല. കാലത്ത് അരമണിക്കൂർ അവളുടെ കൂടെ ഓരോ കാര്യങ്ങൾ പറഞ്ഞു എനിക്ക് ചെറുതായി ബോറടിച്ചു തുടങ്ങിയിരുന്നു. അവളുടെ അമ്മയും അച്ഛനും ഇടയ്ക്ക് ചോദിക്കും "അവൾ ബുദ്ധിമുട്ടിക്കുന്നില്ലല്ലോ "


വാശിക്കാരിയാണ് നാല് വയസ്സ്, എന്ത്‌ പറഞ്ഞിട്ടും എന്റെ അടുത്ത്‌ നിന്നും മാറിയിരുന്നില്ല. രാത്രിയായപ്പോൾ അവൾ ഉറക്കം തുടങ്ങി. അവളുടെ അമ്മ സീറ്റ്‌ മാറിയിരുന്നെന്നെ  രക്ഷപ്പെടുത്തി.


ആറ് മാസത്തിനു ശേഷം, ആ കൊച്ചു കുട്ടിയെ വീണ്ടും ഞാൻ കണ്ടു. അവളുടെ അടുത്തേക്ക് ഞാൻ ചെന്നു. ആ കുട്ടി ഏതോ അപരിതനെപ്പോലെ എന്നെ നോക്കി നിന്നു. സത്യമാണ് അവൾക്ക് എന്നെ ഓർമ്മയില്ല. ഇത്രപ്പെട്ടന്ന് അവൾ എന്നെ മറന്നുവോ. “നാല് വയസുള്ള കുട്ടിയല്ലേ, അങ്ങനെ ഓർമ്മയുണ്ടാവില്ല. അന്ന് നീ ഓരോ കാര്യങ്ങൾ പറഞ്ഞപ്പോൾ, നിന്നെ വിടാതെ പിടികൂടിയതായിരിക്കും.” എന്റെ അമ്മ പറഞ്ഞു. എല്ലാ കുട്ടികൾക്കും അങ്ങനെ ഓർമയുണ്ടാവില്ല. അമ്മ എന്നെ സമാധാനിപ്പിച്ചു. 

No comments:

Post a Comment

ഇൻഡിക്ക ഡിസൈൻ

2001 - October അപർണ പറഞ്ഞു "എനിക്ക് എന്റെ വീട്ടിലെ കാർ ഇഷ്ടമല്ല." ഞാൻ: "അതെന്ത് പറ്റി.." "പപ്പാ മടിയനാണ്....ഒരു...