കോളേജിൽ ചേർന്ന് ഒരു മാസം കഴിഞ്ഞപ്പോൾ സിവിൽ എഞ്ചിനീയറിങ്ങിലെ ഒരു പഴയ സുഹൃത്തിനെ കാണാനായി ഞാൻ സിവിൽ ബ്ലോക്കിൽ എത്തി. ആ കെട്ടിടത്തിന്റെ താഴെയുള്ള നിലയിൽ ഗോവണിക്ക് അടുത്തായി അഞ്ചാറു ചെറുപ്പക്കാർ ഇരിക്കുന്നുണ്ട്. ഞാൻ വലിയ കാര്യമാക്കാതെ മുകളിലേക്ക് കയറാൻ ശ്രമിച്ചു. ഉടനെ ഒരാൾ അലറി വിളിച്ച് എന്നെ തടഞ്ഞു.
"എന്തിനാടാ നീ മുകളിലേക്ക് പോകുന്നത്?"
പെട്ടെന്ന് ഒരു റിയാക്ഷൻ എന്ന നിലയ്ക്ക്
ഞാനെന്റെ സുഹൃത്ത് പ്രേമ എന്ന് പറയുമ്പോഴേക്കും, പിന്നിലോട്ട് തിരിഞ്ഞിരുന്ന ഒരുവൻ
ചാടി എഴുന്നേറ്റു തടഞ്ഞു
"നീയും നിന്റെ പ്രേമയും "
പെട്ടെന്ന് ഞാൻ അവന്റെ മുഖത്തേക്ക് നോക്കി.
അവനും അപ്പോഴാണ് എന്റെ മുഖം ശ്രദ്ധിച്ചത്.
"രാജീവേ നമ്മള് പഴയ… "
"ഏതു രാജീവ് എന്ത് രാജീവ്?"
അവൻ എന്നെ അറിയാമെന്ന ഭാവം കാണിക്കുന്നില്ല.
"നിനക്കെന്നെ ഓർമ്മയില്ലേ നമ്മൾ
സ്‌കൂളിൽ ഒരുമിച്ച്.."
"പോടാ പോടാ "
ഞാൻ അത്ഭുതപ്പെട്ടു മനുഷ്യർ ഇങ്ങനെ മാറുമോ.
സ്‌കൂൾ കഴിഞ്ഞ് പ്രീഡിഗ്രിക്ക് നമ്മൾ ഒരുമിച്ച് പഠിച്ചതല്ലേ? അതും കഴിഞ്ഞ് ബിഎസ്
സി ഫസ്റ്റ് ഇയർ നമ്മൾ ഒരുമിച്ച് ഉണ്ടായിരുന്നില്ലേ? ഇത്ര ചെറുപ്പത്തിൽ അൽഷിമേഴ്‌സ് വരാൻ സാധ്യതയില്ല. ഇത് അവൻ തന്നെയല്ലേ. ഞാൻ ഒന്നുകൂടി സൂക്ഷിച്ചു നോക്കി. ഇവനെന്താ അറിഞ്ഞ ഭാവം നടിക്കാത്തത്…എന്നാലും എന്തൊരു
അഭിനയം.
"എടാ ഞാൻ ലിയോൺ " ഒന്നുകൂടി ശബ്ദം ഉയർത്തി പറഞ്ഞു.
"നിനക്ക് ആരെ കാണണം ന്നാ പറഞ്ഞത്?"
"S5-ലെ പ്രേമൻ"
'ഇവനെന്താ ഒരു സ്നേഹമില്ലാതെ സംസാരിക്കുന്നത്,' ഞാൻ അങ്ങനെ ആലോചിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ, രാജീവ് തുടർന്നു
"നേരത്തെ നീ പ്രേമ എന്നല്ലേ പറഞ്ഞത്...
ഇവനെ എനിക്ക് പണ്ടേ അറിയാം ഇവനാള് തരികടയാണ്…"
"ഒരു 50 രൂപ കൊടുത്തിട്ട് മുകളിലേക്ക്
കയറിപ്പോയിക്കോ " രാജീവിന്റെ കൂടെയുള്ള ഗുണ്ട ചെക്കൻ എന്റെ മുതുകിൽ തട്ടി പറഞ്ഞു.
"രാജീവേ നമ്മൾ പഴയ സുഹൃത്തുക്കൾ
അല്ലേ?"
"ഇത് ഞങ്ങളുടെ ഏരിയ ആണ്... ഇവിടേക്ക്
കയറി പോകണമെങ്കിൽ പണം തരണം ""
അതിനിടയിൽ ചില പെൺകുട്ടികൾ നടന്നു പോകുന്നത് കണ്ടപ്പോൾ, ഞാൻ വെറുതെ ഒന്നു നോക്കി (NB: Casual Glance)
പെട്ടെന്ന് രാജീവൻ കലിച്ചു…." ഇതാണ്
നിന്നെയൊക്കെ ഇവിടെ കേറാൻ അനുവദിച്ചാൽ ഉള്ള കുഴപ്പം…. ഇപ്പൊ പ്രേമൻ
എന്ന് പറയും... നാളെ നീ പ്രേമ എന്ന് പറയും….ഈ പണ്ടേ ശരിയല്ല."
"അപ്പ നിനക്ക് എന്നെ ഓർമ്മയുണ്ട്.. അല്ലേ?'
അത് കഴിഞ്ഞപ്പോൾ സഹതാപം തോന്നി രാജീവ്
എന്നോട് പറയുകയാണ്.
"ഇവനെ വിട്ടേക്ക്.. ചീള് കേസ്
"
ഞാൻ നോക്കുമ്പോൾ രാജീവും അവന്റെ ഗുണ്ടാ
സംഘവും സ്ലോ മോഷനിൽ (ഇത് എന്റെ വക) നടന്നുപോകുന്നു രണ്ടു പേര് ഇടതുഭാഗത്ത്... രണ്ടു
പേര് വലതുഭാഗത്ത്... നടുവിൽ രാജീവ്.
No comments:
Post a Comment